Author: newsten

കെജ്രിവാളിനെ വധിക്കാൻ ബിജെപി ഗൂഢാലോചന; ഗുരുതര ആരോപണവുമായി സിസോദിയ

ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ബിജെപിയെ രൂക്ഷമായി വിമർശിച്ച് രംഗത്ത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വധിക്കാൻ ബിജെപി ഗൂഢാലോചന നടത്തുകയാണെന്നും ഡൽഹി എംപി മനോജ് തിവാരിക്ക് ഇതിൽ പങ്കുണ്ടെന്നും സിസോദിയ ആരോപിച്ചു. ഗുജറാത്ത് തിരഞ്ഞെടുപ്പിലെയും, ഡൽഹി മുനിസിപ്പൽ തിരഞ്ഞെടുപ്പിലെയും പരാജയം…

രാജ്ഭവനിലെ അതിഥിസല്‍ക്കാര ചിലവ് പുറത്ത്; 4 വര്‍ഷത്തിനിടെ ചിലവ് 9 ലക്ഷത്തോളം

തിരുവനന്തപുരം: കഴിഞ്ഞ 4 വർഷത്തിനിടെ കേരള രാജ്ഭവനിൽ അതിഥിസല്‍ക്കാരങ്ങൾക്കായി ചിലവഴിച്ചത് 9 ലക്ഷത്തോളം രൂപ. ഓരോ വർഷവും അര ലക്ഷം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ചെലവിൽ വർദ്ധനവുണ്ട്. കോവിഡ് മഹാമാരി ലോകത്തെയാകെ നിശ്ചലമാക്കിയ 2020-21 സാമ്പത്തിക വർഷത്തിൽ,…

നേപ്പാളി യുവതിയുടെ കൊലപാതകം; കൊലയിലേക്ക് നയിച്ചത് മറ്റ് ബന്ധമുണ്ടെന്ന സംശയം

കൊച്ചി: എളംകുളത്ത് നേപ്പാളി യുവതിയെ കൊലപ്പെടുത്തിയതു സംശയത്തിന്‍റെ പേരിലെന്ന് സൂചന. നേപ്പാൾ പൊലീസിന്‍റെ കസ്റ്റഡിയിലുള്ള പ്രതി റാം ബഹദൂറിന്‍റെ ഫോണിൽ നിന്നാണ് നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. റാം ബഹദൂറിനെ വിട്ടുകിട്ടാനുള്ള ശ്രമങ്ങൾ കൊച്ചി സൗത്ത് പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. ഭാഗീരഥി…

രാഹുലിന് വധ ഭീഷണി; പ്രതി മധ്യപ്രദേശില്‍ അറസ്റ്റില്‍

നഗ്ഡ: മധ്യപ്രദേശിൽ ഭാരത് ജോഡോ യാത്രയുടെ ഭാഗമായെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ. ഇന്‍ഡോറില്‍ എത്തിയ രാഹുലിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ആളെ നഗ്ഡയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് നഗ്ഡ പൊലീസ് ഇൻഡോർ ക്രൈംബ്രാഞ്ചിനെ അറിയിച്ചു.…

അഞ്ചാംപനി ആഗോള ആരോഗ്യ ഭീഷണിയായേക്കും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ന്യൂഡൽഹി: ലോകമെമ്പാടും മീസിൽസ്(അഞ്ചാംപനി) കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ആഗോള ആരോഗ്യത്തിന് രോഗം ഭീഷണിയായേക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ലോകാരോഗ്യ സംഘടനയും യുണൈറ്റഡ് സ്റ്റേറ്റ്സ് സെന്‍റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും സംയുക്തമായി തയ്യാറാക്കിയ റിപ്പോർട്ട് അനുസരിച്ച്, കോവിഡ് മഹാമാരിയുടെ തുടക്കം…

സര്‍ക്കാര്‍ പിന്തുണയ്ക്കും; ചരിത്രം മാറ്റിയെഴുതാന്‍ ചരിത്രകാരന്മാരോട് ആഹ്വാനം ചെയ്ത് അമിത് ഷാ

ന്യൂഡല്‍ഹി: ചരിത്രം മാറ്റിയെഴുതാന്‍ ചരിത്രകാരന്മാരോട് ആഹ്വാനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇത്തരം പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാർ പിന്തുണ നൽകുമെന്നും അമിത് ഷാ പറഞ്ഞു. താൻ ചരിത്ര വിദ്യാർത്ഥിയാണെന്നും രാജ്യത്തിന്റെ ചരിത്രം ശരിയായി അവതരിപ്പിച്ചിട്ടില്ലെന്ന പരാതികൾ നിരവധി തവണ…

രാജകീയ യാത്രാനുഭവം; ‘ഗോള്‍ഡന്‍ ചാരിയറ്റ്’ ട്രെയിന്‍ കേരളത്തിലെത്തി

കൊച്ചി: ടൂറിസം രംഗത്തെ താരമായ ‘ഗോൾഡൻ ചാരിയറ്റ്’ എന്ന ആഢംബര ട്രെയിൻ കേരളത്തിലെത്തി. കേരളം, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന ടൂറിസം പാക്കേജിന്‍റെ ഭാഗമായാണ് ആഡംബര ട്രെയിൻ വ്യാഴാഴ്ച കൊച്ചിയിലെത്തിയത്. രാജകീയ സൗകര്യങ്ങളുള്ള ട്രെയിനിൽ ആഡംബര ഹോട്ടലിൽ താമസിക്കുന്ന അനുഭവം…

നാവിന് പകരം ഒരു വയസ്സുകാരന് ജനനേന്ദ്രിയത്തില്‍ ശസ്ത്രക്രിയ

ചെന്നൈ: മധുര രാജാജി സർക്കാർ ആശുപത്രിയിൽ ഒരു വയസുകാരനെ നാവിന് പകരം ജനനേന്ദ്രിയ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വിരുദുനഗർ ജില്ലയിലെ സത്തൂരിൽ താമസിക്കുന്ന അജിത് കുമാറിന്‍റെയും കാർത്തികയുടെയും മകനാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. നാവ് വികസിക്കാത്തതിനാൽ ജനിച്ചയുടൻ കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഒരു വയസ്സ്…

വാഹനത്തിൽ ടിന്റഡ് ഗ്ലാസ് ഉപയോഗിച്ചു; വിജയ്ക്ക് പിഴയിട്ട് ട്രാഫിക് പൊലീസ്

ചെന്നൈ: തമിഴ് സൂപ്പർതാരം വിജയ്ക്ക് ചെന്നൈ സിറ്റി ട്രാഫിക് പൊലീസ് പിഴ ചുമത്തി. ടിന്‍റഡ് ഗ്ലാസ് ഉപയോഗിച്ച് വാഹനമോടിച്ചതിനാണ് താരത്തിന് പിഴ ചുമത്തിയത്. 500 രൂപയാണ് പിഴ ചുമത്തിയത്. ഈസ്റ്റ് കോസ്റ്റ് റോഡിലെ പനയൂരിലെ വിജയ് മക്കൾ ഇയക്കം ഓഫീസിൽ ഞായറാഴ്ച…

ജിഷ കൊലക്കേസ്; അമീറുൾ ഇസ്ലാമിൻ്റെ ജയിൽ മാറ്റ അപേക്ഷ ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡൽഹി: പെരുമ്പാവൂർ ജിഷ വധക്കേസിലെ പ്രതി അമീറുൾ ഇസ്ലാമിൻ്റെ ജയിൽ മാറ്റത്തിനുള്ള അപേക്ഷ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. അസമിലെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇയാൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഭാര്യയും മാതാപിതാക്കളും അസമിലാണെന്നും കടുത്ത ദാരിദ്ര്യത്തിലാണെന്നും അതിനാൽ ജയിൽ മാറ്റാൻ…