Author: newsten

‘സ്വപ്ന ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് വിശ്വസിക്കുന്നു’

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും മറ്റുള്ളവർക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് വിശ്വസിക്കുന്നതായി എച്ച്ആർഡിഎസ് വൈസ് പ്രസിഡന്റ് കെ ജി വേണുഗോപാൽ പറഞ്ഞു. ജയിൽ മോചിതയായ ശേഷം സ്വപ്ന സുരേഷ് ജോലി ചെയ്യുന്ന എൻ.ജി.ഒയാണ് എച്ച്.ആർ.ഡി.എസ്. മുഖ്യമന്ത്രിയുടെയോ സ്വപ്നയുടെയോ…

വിസ്മയ കേസ് അന്വേഷണ ഉദ്യോഗസ്ഥൻ രാജ്‌കുമാർ ഇന്നു മുതൽ കൊച്ചി എ.സി.പി

എറണാകുളം: വിസ്മയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡി.വൈ.എസ്.പി രാജ് കുമാറിനെ എറണാകുളം എസിപിയായി നിയമിച്ചു. മികച്ച അന്വേഷണ ഉദ്യോഗസ്ഥനായ രാജ് കുമാറിന് കൊല്ലം ജില്ലാ പൊലീസ് മേധാവി അഭിനന്ദന സർട്ടിഫിക്കറ്റ് കൈമാറുകയും ചെയ്തു. ക്രമസമാധാനം പൊതുവെ വെല്ലുവിളി നിറഞ്ഞ മേഖലയാണെങ്കിലും ആക്ഷേപങ്ങൾ…

ഐ.പി.എല്‍ സംപ്രേഷണാവകാശം നേടാൻ മുകേഷ് അംബാനിയും ജെഫ് ബെസോസും

മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പും, ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ആമസോണും, ജൂൺ 12 ന് നടക്കുന്ന ബിസിസിഐയുടെ നേതൃത്വത്തിലുള്ള മെഗാ ലേലത്തിൽ ഐപിഎല്ലിന്റെ പ്രക്ഷേപണാവകാശം സ്വന്തമാക്കാൻ കൊമ്പുകോർക്കും. ഏകദേശം 7.7 ബില്യണ്‍ ഡോളർ (ഏകദേശം 59,000 കോടി രൂപ) ലേലത്തിനായി ചെലവഴിക്കേണ്ടി…

കൂളിമാട് പാലം തകർച്ച; അന്വേഷണ റിപ്പോർട്ട് മന്ത്രി മടക്കി അയച്ചു

തിരുവനന്തപുരം: ചാലിയാർ പുഴയ്ക്ക് കുറുകെയുള്ള കൂളിമാട് പാലത്തിന്റെ കോൺക്രീറ്റ് ബീമുകൾ തകർന്നതുമായി ബന്ധപ്പെട്ട്, പൊതുമരാമത്ത് വകുപ്പ് സമർപ്പിച്ച റിപ്പോർട്ട് മന്ത്രി പി.എ മുഹമ്മദ് റിയാസ് തിരിച്ചയച്ചു. കൂടുതൽ വ്യക്തത തേടിയാണ് റിപ്പോർട്ട് തിരിച്ചയച്ചത്. മാനുഷിക പിഴവോ ജാക്കിന്റെ തകരാറോ ആണ് അപകടത്തിലേക്ക്…

നിർണ്ണായക ശബ്ദരേഖ പുറത്തുവിടാനൊരുങ്ങി സ്വപ്ന

പാലക്കാട്: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ ആരോപണത്തെ തുടർന്നുള്ള ഭീഷണി സന്ദേശത്തിന്റെ ശബ്ദരേഖ വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് പുറത്തുവിടും. സ്വപ്നയും ഷാജ് കിരണും തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പാണ് പുറത്തുവിടുക. പാലക്കാട് നടക്കുന്ന വാർത്താസമ്മേളനത്തിലാണ് സ്വപ്ന ഓഡിയോ ക്ലിപ്പ് പുറത്തുവിടുക. ഓഡിയോ റെക്കോർഡിംഗിൽ…

യു.എ.ഇയിൽ കോവിഡ് രോഗികൾ ഉയരുന്നു

ദുബായ്: ഒരിടവേളയ്ക്ക് ശേഷം യുഎഇയിൽ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 1,000 കടന്നു. ആരോഗ്യ രോഗ പ്രതിരോധ മന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം 1,031 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഫെബ്രുവരി 14ന് ശേഷം ഇതാദ്യമായാണ് യുഎഇയിൽ കോവിഡ് രോഗികളുടെ…

കണ്ണൂർ യുഡിഎഫ് മാര്‍ച്ചില്‍ സംഘര്‍ഷ സാധ്യത; കെ. സുധാകരന് പൊലീസ് നോട്ടീസ്

കണ്ണൂര്‍: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച കണ്ണൂരിൽ യുഡിഎഫ് നടത്തുന്ന മാർച്ചിനിടെ സംഘർഷത്തിന് സാധ്യതയുണ്ടെന്ന് പൊലീസ്. അക്രമം പാടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റും കണ്ണൂർ എം.പിയുമായ കെ.സുധാകരന് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. കെ.സുധാകരൻ മാർച്ച് ഉദ്ഘാടനം ചെയ്യും.…

വില്യംസണ് കോവിഡ്; ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ കളിക്കില്ല

ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കെയ്ന്‍ വില്യംസണിന് കോവിഡ് സ്ഥിരീകരിച്ചു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വളരെ നിര്‍ണായകമായ രണ്ടാം ടെസ്റ്റില്‍ വില്യംസണ്‍ കളിക്കില്ല. വില്യംസണ്‍ മാറിനില്‍ക്കുന്നത് ടീമിനെ ബാധിക്കുമെന്ന് ഉറപ്പാണ്. അദ്ദേഹം എത്രത്തോളം…

കോവിഡ് ഉയരുന്നു, ഒറ്റദിവസം കൊണ്ട് വർധിച്ചത് 41%

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. വ്യാഴാഴ്ച 7,240 പേർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇടപെടൽ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്ര, കേരളം, ഡൽഹി, കർണാടക സംസ്ഥാനങ്ങൾക്ക് ആരോഗ്യ സെക്രട്ടറി…

സുനിത വില്യംസിനെ സന്ദര്‍ശിച്ച് നടൻ ആർ.മാധവനും നമ്പി നാരായണനും

അമേരിക്ക: ഇന്ത്യൻ വംശജയും ബഹിരാകാശയാത്രികയുമായ സുനിത വില്യംസിനെ യുഎസ് പര്യടനത്തിനിടെ ആർ മാധവനും നമ്പി നാരായണനും സന്ദർശിച്ചു. ബഹിരാകാശ ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ‘റോക്കട്രി ദ് നമ്പി എഫക്ട്’ എന്ന സിനിമയുടെ പ്രചരണാർത്ഥം അമേരിക്കയിലെത്തിയതായിരുന്നു ഇരുവരും. അടുത്തിടെ…