Author: newsten

കോർപ്പറേഷൻ കത്ത് വിവാദം; വ്യാജമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ ഹൈക്കോടതിയിൽ

കൊച്ചി: തിരുവനന്തപുരം കോർപ്പറേഷൻ കത്ത് വിവാദത്തിൽ സി.ബി.ഐ അന്വേഷണത്തിന് നിലവിൽ പ്രസക്തിയില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തന്‍റെ പേരിലുള്ള കത്ത് വ്യാജമെന്ന് ആര്യാ രാജേന്ദ്രൻ കോടതിയിൽ വ്യക്തമാക്കി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജിയിലാണ് സർക്കാരും മേയറും നിലപാട് അറിയിച്ചത്. തിരുവനന്തപുരം…

ഉറുസ് പെർഫോമന്റെ ഇന്ത്യൻ വിപണിയിൽ; വില 4.22 കോടി മുതൽ

ലംബോർഗിനിയുടെ എസ്‍യുവി ഉറുസിന്‍റെ പെർഫോമന്റെ പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 4.22 കോടി രൂപ മുതലാണ് വാഹനത്തിന്‍റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ഉറുസ് എസിന്‍റെ സുഖസൗകര്യങ്ങളോടും പെർഫോമന്റെയുടെ ഹാൻഡിലിങ്ങുമായാണ് പുതിയ മോഡൽ അവതരിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി പറയുന്നു.  നിലവിലെ ഉറുസിൽ അതേ 4…

ഹൈക്കോടതിയിൽ തിരിച്ചടി; ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാക്കുറ്റം ഒഴിവാക്കിയ ഉത്തരവിന് സ്റ്റേ

എറണാകുളം: ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാക്കുറ്റം ഒഴിവാക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കെ എം ബഷീറെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ നരഹത്യാക്കുറ്റം ഒഴിവാക്കിയ കീഴ്‌ക്കോടതി ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.…

ഗായിക നഞ്ചിയമ്മയ്ക്ക് വീടായി; ഒരുക്കിയത് ഫിലോകാലിയ ഫൗണ്ടേഷൻ

പാലക്കാട്: ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മയ്ക്ക് ഒടുവിൽ അടച്ചുറപ്പുള്ള വീടായി. നഞ്ചിയമ്മയുടെ സ്വപ്ന ഭവനം ഫിലോകാലിയ എന്ന ഫൗണ്ടേഷനാണ് നിർമ്മിച്ചത്. അട്ടപ്പാടിയിലെ നക്കുപതി ഊരിലെ അടച്ചുറപ്പില്ലാത്ത വീട്ടിലാണ് നഞ്ചിയമ്മ ഏറെക്കാലമായി താമസിച്ചിരുന്നത്. തനിക്ക് ലഭിച്ച അവാർഡുകൾ സൂക്ഷിക്കാൻ പോലും വീട്ടിൽ സ്ഥലമില്ലെന്ന്…

താരാരാധന ഇസ്‌ലാമിക വിരുദ്ധമെന്ന് സമസ്ത; ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തും

മലപ്പുറം: ലോകകപ്പ് ആവേശത്തിനിടെ ഫുട്ബോൾ ലഹരിക്കെതിരെ സമസ്ത. താരാരാധന ഇസ്ലാം വിരുദ്ധമാണെന്ന് സമസ്ത. ഇത് ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തുമെന്നാണ് വിശദീകരണം. കൂറ്റൻ കട്ടൗട്ടുകൾ ധൂർത്താണെന്നും പോർച്ചുഗൽ പോലുള്ള രാജ്യങ്ങളെ പിന്തുണയ്ക്കുന്നത് തെറ്റാണെന്നും സമസ്ത പറയുന്നു. ഇന്ന് ജുമുഅ പ്രഭാഷണത്തില്‍ വിശ്വാസികളെ ബോധവല്‍കരിക്കും.…

റോബോട്ടുകൾക്ക് ആളെ കൊല്ലാൻ അനുവാദം നൽകാൻ ഒരുങ്ങി സാൻഫ്രാൻസിസ്കോ

സാൻഫ്രാൻസിസ്കോ: റോബോട്ടിക്സ് എഞ്ചിനീയറിംഗ് അതിവേഗം വളരുന്ന ഒരു കാലഘട്ടമാണിത്. റോബോട്ടുകളുടെ സഹായം ഇതിനകം തന്നെ പല മേഖലകളിലും തൊഴിലാളികളെ ലഘൂകരിക്കുന്നതിന് നടപ്പാക്കിയിട്ടുണ്ട്. ഈ രീതിയിൽ ഭക്ഷണം വിളമ്പുന്ന റോബോട്ടുകളെക്കുറിച്ചും സാധനങ്ങൾ അടുക്കിവെക്കുന്ന റോബോട്ടുകളെക്കുറിച്ചും മനുഷ്യരുടെ ദൈനംദിന പ്രവർത്തനങ്ങളിൽ സഹായിക്കുന്ന റോബോട്ടുകളെക്കുറിച്ചും നമുക്കെല്ലാവർക്കും…

കോൺഗ്രസ് സംസ്ഥാന തല കോണ്‍ക്ലേവിൽ മുഖ്യപ്രഭാഷകൻ ആയി തരൂരിന് ക്ഷണം

കൊച്ചി: കൊച്ചിയിൽ ശശി തരൂരിനെ ഇറക്കാൻ പ്രൊഫഷണൽ കോണ്‍ഗ്രസ്. കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർക്കൊപ്പമാണ് ശശി തരൂരിനെ ക്ഷണിച്ചിരിക്കുന്നത്. ഡോ.എസ്‍ എസ് ലാലും മാത്യുകുഴൽനാടൻ എംഎൽഎയുമാണ് പ്രധാന സംഘാടകർ.ഡിക്കോഡ് എന്ന പേരിട്ട സംസ്ഥാന തല കോണ്‍ക്ലേവിൽ…

മറക്കില്ല മറഡോണയെ; ഇതിഹാസ താരത്തിന്‍റെ രണ്ടാം ചരമവാർഷികം ഇന്ന്

ദോഹ: അർജന്‍റീനയോടുള്ള ലോകത്തിന്‍റെ സ്നേഹം മറഡോണയിൽ നിന്നാണ് ആരംഭിച്ചത്. കഴിഞ്ഞ ലോകകപ്പിൽ ഡീഗോ മറഡോണ റഷ്യൻ ഗാലറികളിൽ അർജന്‍റീനയുടെ മത്സരങ്ങൾ കാണാൻ എത്തിയിരുന്നു. അന്ന് ക്രൊയേഷ്യ സ്വന്തം നാടിന്‍റെ വലയിൽ ഗോൾ നേടിയപ്പോൾ വിഐപി ബോക്സിൽ ഇരുന്ന് അദ്ദേഹം മുടിയിൽ പിടിച്ചലറി.…

ഫിഫ ലോകകപ്പ്; രണ്ടാം ഘട്ട മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

ദോഹ: ഖത്തർ ലോകകപ്പ് ഗ്രൂപ്പിലെ രണ്ടാം ഘട്ട മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ആദ്യ മത്സരത്തിൽ വെയിൽസ് ഇറാനെ നേരിടും. ആദ്യ മത്സരത്തിൽ അമേരിക്കയോട് സമനില വഴങ്ങിയ ഗാരെത് ബെയിലിന്റെ വെയില്‍സ് വിജയം ലക്ഷ്യമിട്ടാകും ഇറങ്ങുക. എതിരാളികളായ ഇറാൻ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോട്…

തൃശൂർ കൊണ്ടാഴിയില്‍ സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

തൃശൂര്‍: കൊണ്ടാഴിയിൽ സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. തൃശൂരിൽ നിന്ന് തിരുവില്വാമലയിലേക്ക് പോവുകയായിരുന്ന സുമംഗലി ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. എതിർദിശയിൽ വരികയായിരുന്ന സ്കൂൾ ബസിന് വഴി കൊടുക്കുന്നതിനിടയിൽ ബസ് വയലിലേക്ക് മറിയുകയായിരുന്നു. ഇടുങ്ങിയ…