Author:

സംസ്ഥാനത്ത് 15 വരെ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്

മെയ് 15 വരെ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ‘അസാനി’ ചുഴലിക്കാറ്റിന്റെ സ്വാധീനമാണ് ഇതിന് കാരണം. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇടുക്കി, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ദേശീയ-അന്തർദ്ദേശീയ തലത്തിൽ ബാറ്ററി കമ്പനി തുടങ്ങാനൊരുങ്ങി ടാറ്റ

ദേശീയ-അന്തർദ്ദേശീയ തലത്തിൽ ബാറ്ററി കമ്പനി തുടങ്ങാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. ഭാവിയിൽ ആഗോളതലത്തിൽ കൂടുതൽ സജീവമാകാനുള്ള മാറ്റത്തിൻറെ ഭാഗമായാണ് ഈ നീക്കം. സിഐഐ ബിസിനസ് ഉച്ചകോടിയിലാണ് ടാറ്റാ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ ഇക്കാര്യം അറിയിച്ചത്. .

എല്‍ഐസി ഐപിഒ സ്റ്റേ ചെയ്യണമെന്ന ഹർജി തള്ളി സുപ്രീം കോടതി

എൽഐസിയുടെ പ്രാരംഭ ഓഹരി വിൽപ്പനയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഓഹരി വിൽപ്പന സ്റ്റേ ചെയ്യണമെന്ന ഹർജി തള്ളി. ഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹർജിയും ധനകാര്യ ബില്ലുമായി ബന്ധപ്പെട്ട ഹർജികളും പരിഗണിക്കും.

കിണറ്റില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷിക്കാനായില്ല; സുധീർ വിടപറഞ്ഞു

മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലം. കൊല്ലം തഴുത്തലയില്‍ കിണറ്റില്‍ കുടുങ്ങിയ മുട്ടക്കാവ് സ്വദേശി സുധീറിനെ രക്ഷിക്കാനായില്ല. 25 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം രണ്ടുമണിയോടെ മൃതദേഹം പുറത്തെടുത്തു.

ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി റനിൽ വിക്രമസിംഗെ ചുമതലയേൽക്കും

ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി റനിൽ വിക്രമസിംഗെ അധികാരമേൽക്കും. മുൻ പ്രധാനമന്ത്രിയും യുഎൻപി നേതാവുമാണ് റാനിൽ വിക്രമസിംഗെ. ഇന്നു വൈകിട്ട് 6.30നാണ് സത്യപ്രതിജ്ഞ. ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുമായി നടത്തിയ ചർച്ചയ്ക്കു പിന്നാലെയാണ് തീരുമാനം.

കപിൽ സിബൽ ചിന്തന്‍ ശിബിരത്തില്‍നിന്നു വിട്ടു നില്‍ക്കുമെന്നു സൂചന

സുപ്രീം കോടതിയിൽ രാജ്യദ്രോഹ നിയമത്തിനെതിരായ നിയമപോരാട്ടം മുന്നിൽ നിന്ന് നയിച്ച പ്രമുഖ അഭിഭാഷകൻ കപിൽ സിബൽ നാളെ കോൺഗ്രസ്സ് ചിന്തൻ ശിവീറിൽ നിന്ന് വിട്ടുനിൽക്കും. കോൺഗ്രസിൽ സമൂലമായ മാറ്റം കൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെയാണ് നാളെ മുതൽ ചിന്തൻ ഷിബിരം നടക്കുന്നത്.

ദീപിക പദുക്കോൺ ലൂയി വഹ്ടോണിന്റെ ആദ്യ ഇന്ത്യൻ അംബാസിഡർ

പ്രമുഖ ഫ്രഞ്ച് ആഡംബര ഫാഷൻ ബ്രാൻഡായ ലൂയി വാഹ്ടണിന്റെ ആദ്യ ഇന്ത്യൻ അംബാസഡറായി ദീപിക പദുക്കോൺ. ചൊവ്വാഴ്ചയാണ് കമ്പനി അധികൃതർ ഇക്കാര്യം അറിയിച്ചത്. ദീപിക, എമ്മ വാട്സൺ, ചൈനീസ് നടി ഷു ഡോങ്യു എന്നിവർ ലൂയി വാഹ്ടണിൽ നിന്ന് പുതിയ ഉൽപ്പന്നങ്ങൾ…

‘വിക്രം’ വേറെ ലെവലിലേക്ക്; കമൽഹാസനൊപ്പം സൂര്യയും

കമൽ ഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മൾട്ടിസ്റ്റാറർ ചിത്രമാണ് വിക്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമിഴ് സൂപ്പർ സ്റ്റാർ സൂര്യയും ഭാഗമാകും. ‘വിക്രം’ ലൊക്കേഷനിലെ സൂര്യയുടെ സാന്നിധ്യമാണ് ആരാധകരെ ആവേശഭരിതരാക്കുന്നത്. 

കേരളം സാമ്പത്തിക പ്രതിസന്ധിയിലേക്ക്; കടമെടുക്കാൻ കേന്ദ്രാനുമതിയില്ല

സാമ്പത്തിക വർഷം ആരംഭിച്ച് ഒരു മാസം കഴിഞ്ഞിട്ടും കടം വാങ്ങാൻ സംസ്ഥാനത്തിൻ അനുമതി നൽകാതെ കേന്ദ്രം. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ എടുത്ത കണക്കുകളിൽ വ്യക്തത വരുത്താൻ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.

ഇന്ത്യയിലുടനീളം പോസ്‌റ്റോഫീസുകളിൽ 38,926 ഒഴിവുകള്‍ 

ഇന്ത്യാ ഗവൺമെന്റിൻ്റെ വിവിധ തപാൽ ഓഫീസുകളിൽ ഗ്രാമീൺ ഡാക് സേവക്, പോസ്റ്റ് മാസ്റ്റർ, അസിസ്റ്റൻറ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികകളിലായി 38,926 ഒഴിവുകൾ. 2,203 ഒഴിവുകളാണ് കേരളത്തിലുള്ളത്. അടിസ്ഥാന യോഗ്യത പത്താം ക്ലാസാണ്. പ്രാദേശിക ഭാഷ, ഗണിതശാസ്ത്രം, ഇംഗ്ലീഷ് എന്നിവ പഠിച്ചിരിക്കണം.