Author: K Editor

പന്തിനെ പുറത്താക്കിയതല്ല; റിലീസ് ചെയ്‌തത് സ്വന്തം അപേക്ഷയിലെന്ന് റിപ്പോർട്ട്

മിർപുർ (ബംഗ്ലദേശ്): ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനം തുടങ്ങുന്നതിന് മിനിറ്റുകൾക്ക് മുമ്പ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിനെ നാടകീയമായി ടീമിൽ നിന്ന് ഒഴിവാക്കിയത് അദ്ദേഹത്തിന്റെ തന്നെ താത്പര്യപ്രകാരമെന്ന് റിപ്പോർട്ട്. പരിക്ക് കാരണവും ഫോമിൽ അല്ലാത്തതിനാലും തനിക്ക് വിശ്രമം ആവശ്യമാണെന്ന് മുഖ്യ പരിശീലകൻ…

യുഎസ് കോവിഡ് ദുരിതാശ്വാസ ഫണ്ടില്‍നിന്ന് 165 കോടി തട്ടി ഹാക്കര്‍മാര്‍

വാഷിങ്ടണ്‍: യുഎസ് കോവിഡ് ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് ചൈനീസ് ഹാക്കർമാർ ഏകദേശം 165 കോടി രൂപ മോഷ്ടിച്ചതായി റിപ്പോര്‍ട്ട്. ചൈനീസ് സർക്കാരുമായി ബന്ധമുള്ള എ.പി.ടി 41 എന്ന ഹാക്കിംഗ് ഗ്രൂപ്പാണ് മോഷണം നടത്തിയതെന്ന് റിപ്പോർട്ട് പറയുന്നു. കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി…

മോദിക്കെതിരെ ട്വീറ്റ്; തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ അറസ്റ്റിൽ

ജയ്പുര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് സന്ദർശനത്തെക്കുറിച്ച് ട്വീറ്റ് ചെയ്തതിന് തൃണമൂൽ കോൺഗ്രസ് നേതാവും ദേശീയ വക്താവുമായ സാകേത് ഗോഖലെയെ തിങ്കളാഴ്ച രാത്രി രാജസ്ഥാനില്‍ നിന്ന് ഗുജറാത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. സാകേത് ഗോഖലെയ്ക്കെതിരായ പൊലീസ് നടപടിയെക്കുറിച്ച് തൃണമൂൽ കോൺഗ്രസ് ട്വീറ്റ് ചെയ്ത്…

കെ എം ബഷീർ കേസിൽ വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. ജസ്റ്റിസ് സിയാദ് റഹ്മാൻ അധ്യക്ഷനായ ബെഞ്ചാണ് വിചാരണ നടപടികൾ സ്റ്റേ ചെയ്തത്. കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരായ മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റം ഒഴിവാക്കിയ കീഴ്‌ക്കോടതി ഉത്തരവ്…

രാജ്യത്തെ ഏറ്റവും വലിയ എന്‍ബിഎഫ്‌സിയായി ശ്രീറാം ഫിനാന്‍സ്

ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായി (എൻബിഎഫ്സി) ശ്രീറാം ഫിനാൻസ്. ശ്രീറാം ട്രാൻസ്പോർട്ട് ഫിനാൻസ് കമ്പനിയും ശ്രീറാം സിറ്റി യൂണിയൻ ഫിനാൻസ് കമ്പനിയും ലയിപ്പിച്ചതോടെയാണ് കമ്പനി ഏറ്റവും വലിയ എൻബിഎഫ്സിയായി മാറിയത്. 6.7 ദശലക്ഷം ഉപഭോക്താക്കളാണ് ശ്രീറാം…

മാലിന്യത്തില്‍ നിന്ന് 298,937 കിലോവാട്ട് ഊര്‍ജം ഉല്‍പ്പാദിപ്പിച്ച് ഖത്തര്‍

ദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്, ഖരമാലിന്യ പുനരുപയോഗ പദ്ധതി ലോകകപ്പിന്‍റെ ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ 298,937 കിലോവാട്ട് ഊർജ്ജം ഉത്പാദിപ്പിച്ചു. സുസ്ഥിര വികസനം കൈവരിക്കുന്നതിനും കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഖരമാലിന്യ പുനരുപയോഗ പദ്ധതിയെന്ന് മാലിന്യ സംസ്കരണ വകുപ്പ് ഡയറക്ടർ ഹമദ്…

ഹിഗ്വിറ്റ; പേര് മാറ്റില്ലെന്ന് സംവിധായകൻ, ചർച്ച പരാജയം

കൊച്ചി: ഹിഗ്വിറ്റ വിവാദം കോടതിയിലേക്ക്. ഇന്ന് ഫിലിം ചേംബർ വിളിച്ചുചേർത്ത യോഗത്തിൽ സമവായമുണ്ടായില്ല. പേര് മാറ്റണമെന്ന ഫിലിം ചേംബറിന്‍റെ ആവശ്യം സംവിധായകൻ ഹേമന്ത് ജി നായർ അംഗീകരിച്ചില്ല. ഇതോടെ നിരോധനവുമായി മുന്നോട്ട് പോകുകയാണെന്ന് ഫിലിം ചേംബർ അറിയിച്ചു. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന്…

ഇംഗ്ലണ്ടിൽ സ്ട്രെപ് എ അണുബാധ പടരുന്നു; ഇരയാവുന്നത് കുട്ടികള്‍

ലണ്ടൻ: ഇംഗ്ലണ്ടിൽ സ്ട്രെപ് എ അണുബാധ പടരുന്നു. ഭൂരിഭാഗവും കുട്ടികളാണ് ഈ അണുബാധയ്ക്ക് ഇരയാകുന്നത്. സ്ട്രെപ്റ്റോകോക്കസ് പയോജീൻസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഈ അണുബാധ നേരത്തെ നിലവിലുണ്ടായിരുന്നെങ്കിലും, മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിൽ സമീപ വർഷങ്ങളിൽ കുട്ടികളിൽ കൂടുതൽ ബാധിക്കുന്നുണ്ട്. ഇന്നലെ മരിച്ച…

വിഴിഞ്ഞത്ത് സര്‍ക്കാരും അദാനിയും തമ്മില്‍ ധാരണ; ആരോപണവുമായി പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: വിഴിഞ്ഞത്ത് സർക്കാരും അദാനിയും തമ്മിൽ ധാരണയുണ്ടെന്ന് ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സൈന്യത്തെ വേണമെന്ന് അദാനി പറഞ്ഞു. എതിർപ്പില്ലെന്ന് സർക്കാർ അറിയിച്ചു. സമരം തുടങ്ങുന്നതിന് മുമ്പ് പ്രതിപക്ഷം വിഷയം സഭയിൽ ഉന്നയിച്ചു. അവരുടെ ദുരവസ്ഥ നേരിട്ട് കണ്ടതുകൊണ്ടാണ്…

എസ്ബിഐയുടെ വ്യക്തിഗത വായ്പകള്‍ 5 ട്രില്യന്‍ രൂപ കടന്നു

2022 നവംബർ 30ന് പുറത്തുവിട്ട കണക്കുകൾ പ്രകാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വ്യക്തിഗത വായ്പകൾ 5 ട്രില്യൺ രൂപയെന്ന നാഴികക്കല്ല് പിന്നിട്ടു. ഇതിൽ അവസാനത്തെ 1 ട്രില്യൺ രൂപയുടെ വായ്പകൾ കഴിഞ്ഞ 12 മാസത്തിനുള്ളിലാണ് വിതരണം ചെയ്തത്. 2015 ജനുവരിയിലാണ്…