Author:

‘ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തണം’; ശ്രീലങ്കൻ പ്രധാനമന്ത്രി

ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാജ്യത്തിന് സമ്പത്തിക സഹായം നൽകിയതിന് പ്രധാനമന്ത്രി ഇന്ത്യയ്ക്ക് നന്ദി പറഞ്ഞു. സത്യപ്രതിജ്ഞയ്ക്ക് ശേഷം നടന്ന ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

കാലാവസ്ഥാ വ്യതിയാനം; രാജ്യത്ത് പട്ടിണിയാകുന്നവരുടെ എണ്ണം വർധിപ്പിക്കുമെന്ന് റിപ്പോർട്ട്

കാലാവസ്ഥാ വ്യതിയാനം മൂലം രാജ്യത്ത് ഭക്ഷ്യോത്പാദനം കുറയുമെന്നും പട്ടിണിയാകുന്നവരുടെ എണ്ണം വർദ്ധിക്കുമെന്നും റിപ്പോർട്ട്. 2030 ഓടെ ഭക്ഷ്യോത്പാദനം 16% കുറയാൻ സാധ്യതയുണ്ട്, ഇത് പട്ടിണിയാകുന്നവരുടെ എണ്ണത്തിൽ 23% വർദ്ധനവിന് കാരണമാകുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

തോമസ് കപ്പിന്റെ സെമി ഫൈനലിൽ ഇന്ത്യ പ്രവേശിച്ചു

ബാഡ്മിൻ്റൺ പുരുഷ ചാംപ്യൻഷിപ്പായ തോമസ് കപ്പിന്റെ സെമി ഫൈനലിൽ ഇന്ത്യ പ്രവേശിച്ചു. ക്വാർട്ടർ ഫൈനലിൽ കേരളത്തിന്റെ എച്ച്.എസ് പ്രണോയ് ഉൾപ്പെട്ട ടീം മലേഷ്യയെ 3-2ന് തോൽപ്പിച്ചു. അഞ്ചാം മത്സരത്തിൽ പ്രണോയ് ഇന്ത്യക്കായി നിർണായക വിജയം നേടി.

പ്രകാശ് രാജ് കെ ചന്ദ്രശേഖർ റാവുവുമായി കൂടിക്കാഴ്ച നടത്തി

തെലങ്കാന മുഖ്യമന്ത്രിയും ടിആർഎസ് നേതാവുമായ കെ ചന്ദ്രശേഖർ റാവുവുമായി നടൻ പ്രകാശ് രാജ് കൂടിക്കാഴ്ച നടത്തി. രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ച് ഒരു ദിവസത്തിന് ശേഷമാണ് കൂടിക്കാഴ്ച്ച. തെലങ്കാനയിൽ പ്രകാശ് രാജിന്റെ പേര് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്. ഇന്നലെ പവൻ 360 രൂപയോളം ഉയർന്ന സ്വർണ വില ഇന്ന് കുത്തനെ ഇടിഞ്ഞു. ഒരു ദിവസം കൊണ്ട് 600 രൂപയാണ് വില കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37,160 രൂപയായി…

സന്തോഷ് ട്രോഫി ജേതാക്കൾക്ക് 5 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് കേരളം

സന്തോഷ് ട്രോഫി കിരീടം നേടിയ ടീമിനും പരിശീലകർക്കും കേരള സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചു. സന്തോഷ് ട്രോഫി ടീമിൻറെ ഭാഗമായ എല്ലാ താരങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പരിശീലകൻ ബിനോ ജോർജിനും അഞ്ച് ലക്ഷം രൂപ ലഭിക്കും.

‘സൗദി വെള്ളക്ക’യുടെ റിലീസ് തീയതി മാറ്റി

തരുണ് മൂർത്തി രചനയും സംവിധാനവും നിർവഹിച്ച ‘സൗദി വെള്ളക്ക’ മെയ് 20ന് പ്രദർശനത്തിനെത്തുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിയിരിക്കുകയാണ് അണിയറപ്രവർത്തകർ. പുതിയ തീയതികളൊന്നും പുറത്തുവിട്ടിട്ടില്ല. 

‘ജോ ആൻഡ് ജോ’ ഇന്ന് തിയറ്ററിൽ പ്രദർശനത്തിന് എത്തും

അരുൺ ഡി ജോസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ജോ ആൻഡ് ജോ. അരുണും രവീഷ് നാഥും ചേർന്നാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. ക്ലീൻ യു സർട്ടിഫിക്കറ്റുമായി ചിത്രം ഇന്ന് പ്രദർശനത്തിനെത്തും. ഇമാജിൻ സിനിമാസും സിഗ്നേച്ചർ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

മോൻസൺ മാവുങ്കൽ കേസ്: മോഹൻലാലിനെ ചോദ്യം ചെയ്യാൻ ഇ.ഡി

മോൻസൺ മാവുങ്കലിനെതിരായ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നടൻ മോഹൻലാലിന് ഇ ഡി നോട്ടീസ് അയച്ചു. പുരാവസ്തു തട്ടിപ്പിലൂടെ കോടിക്കണക്കിന് രൂപ തട്ടിയെടുത്തയാളാണ് മോൺസൺ. ഇ.ഡി. കൊച്ചി റീജിയണൽ ഓഫീസിൽ അടുത്തയാഴ്ച ഹാജരാകണം. മോൻസൺ കേസിന് പുറമെ മറ്റൊരു കേസിലും മോഹൻലാലിന്റെ…

മമ്മൂട്ടി ചിത്രം ‘ പുഴു ‘ സോണി ലിവിൽ റിലീസ് ചെയ്തു

മമ്മൂട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ‘പുഴു’ സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിച്ചു. നവാഗതയായ രത്തിന സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഉണ്ടയ്ക്ക് ശേഷം ഹർഷാദ് എഴുതിയ ചിത്രം കൂടിയാണ് പുഴു. ഇതാദ്യമായാണ് മമ്മൂട്ടി ചിത്രം ഒ.ടി.ടി.യിൽ റിലീസ് ചെയ്യുന്നത്.