Author:

ആദിവാസി മേഖലയിൽ സമഗ്ര ആരോഗ്യ വികസനത്തിന് വിദഗ്ധ പരിശീലനം

ആദിവാസി മേഖലകളിലെ സമഗ്ര ആരോഗ്യ വികസനത്തിനായി വിദഗ്ധ പരിശീലനം സംഘടിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ആദിവാസി മേഖലകളിലെ എല്ലാ ഉപകേന്ദ്രങ്ങളുടെയും ശാക്തീകരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആദിവാസി മേഖലയിലെ ഒരു ഉപകേന്ദ്രവുമായി ബന്ധപ്പെട്ട എല്ലാ ജീവനക്കാരെയും ഈ പരിശീലനത്തിൽ ഉൾക്കൊള്ളിക്കും.

‘പോക്‌സോ കേസിൽ പ്രതിയായ മലപ്പുറത്തെ അധ്യാപകനെതിരെ കര്‍ശന നടപടി’; വി. ശിവന്‍കുട്ടി

പോക്സോ കേസിൽ പ്രതിയായ മലപ്പുറത്തെ അധ്യാപകൻ കെ.വി ശശികുമാറിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഇക്കാര്യത്തിൽ അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ ഡിഡിക്ക് നിർദ്ദേശം നൽകി. റിപ്പോർട്ട് ലഭിച്ചാലുടൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

‘മോദി സർക്കാരിന്റെ ഭരണം വിഭജനത്തിൽ അധിഷ്ഠിതം’;സോണിയാ ഗാന്ധി

മോദി സർക്കാരിനെ വിമർശിച്ച് സോണിയാ ഗാന്ധി. മോദി സർക്കാരിന്റെ ഭരണം വിഭജനത്തിൽ അധിഷ്ഠിതമാണെന്ന് സോണിയാ ഗാന്ധി പറഞ്ഞു. മോദി സർക്കാർ ജനങ്ങളെ നിരന്തരമായ ഭയത്തിലും അരക്ഷിതാവസ്ഥയിലും ജീവിക്കാൻ നിർബന്ധിക്കുന്നു. ഇത് രാജ്യത്തെ നിരന്തരമായ ധ്രുവീകരണത്തിന്റെ അവസ്ഥയിൽ നിലനിർത്തുന്നുവെന്നും സോണിയ ഗാന്ധി വിമർശിച്ചു.

കേരള തീരത്ത് മഴമേഘങ്ങള്‍ക്ക് ഘടനാമാറ്റം; കാലവര്‍ഷം കനക്കും

കേരള തീരം ഉൾപ്പെടെ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് കാലവർഷത്തിൽ മഴയുടെ സ്വഭാവം മാറുന്നതായി പഠനം. കഴിഞ്ഞ 2 ദശകങ്ങളായി മഴയിൽ വലിയ മാറ്റങ്ങൾ ഉണ്ടായതായി ഗവേഷകർ കണ്ടെത്തി. മഴമേഘങ്ങളുടെ ഘടനയിലുണ്ടായ മാറ്റമാണ് ഇതിന് കാരണം. അതിനാൽ, മൺസൂൺ കൂടുതൽ ശക്തിയുള്ളതാവൻ സാധ്യതയുണ്ടെന്ന്…

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക്? സമ്മര്‍ദ്ദം ശക്തമാക്കി നേതാക്കള്‍

ഉദയ്പൂര്‍ ചിന്തന്‍ ശിബിരത്തിന് ശേഷം രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കും. രാഹുൽ ഗാന്ധിക്ക് പാർട്ടി അധ്യക്ഷസ്ഥാനം നൽകണമെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും ആവശ്യം. കേരളത്തിൽ നിന്നുള്ള എല്ലാ നേതാക്കളും ഈ നിലപാടുള്ളവരാണ്.

സോളാര്‍ പീഡനക്കേസ്; ഹൈബി ഈഡനെ ചോദ്യം ചെയ്തു

സോളാർ പീഡനക്കേസിൽ ഹൈബി ഈഡൻ എം.പിയെ സി.ബി.ഐ ചോദ്യം ചെയ്തു. കൊച്ചിയിലെ കേന്ദ്ര സർക്കാർ ഗസ്റ്റ് ഹൗസിൽ വച്ചാണ് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ നടന്നത്. കേസ് അന്വേഷിക്കുന്ന സിബിഐയുടെ തിരുവനന്തപുരം സ്പെഷ്യൽ യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് ഹൈബിയെ ചോദ്യം ചെയ്തത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഡയറക്ടർ മുഹമ്മദ് റഫീഖ് രാജിവെക്കുന്നു

കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ഡയറക്ടർ മുഹമ്മദ് റഫീഖ് രാജിവെക്കുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ബ്ലാസ്റ്റേഴ്സിന്റെ ഫുട്ബോൾ ഡയറക്ടർ സ്ഥാനത്ത് നിന്ന മുഹമ്മദ് റഫീഖിനു പകരം ഒഡീഷ എഫ്സിയുടെ സീനിയർ ടീം മാനേജർ റജാഹ് റിസ്വാൻ ബ്ലാസ്റ്റേഴ്സിന്റെ അക്കാദമി ഡയറക്ടറായി ചുമതലയേൽക്കും.

ഫിഫ ലോകകപ്പ് ട്രോഫി ലോകപര്യടനം ആരംഭിച്ചു

ഫിഫ ലോകകപ്പ് ട്രോഫിയുടെ ലോക പര്യടനത്തിന് തുടക്കമായി. ആദ്യം ദുബായിലാണ് എത്തിയത്. ആകെ 54 രാജ്യങ്ങൾ സന്ദർശിക്കും. ലോകകപ്പിൽ പങ്കെടുക്കുന്ന 32 രാജ്യങ്ങളിൽ ഉൾപ്പെടെയാണ് ട്രോഫിയുടെ സന്ദർശനം. ലോക പര്യടനത്തിന് ശേഷം നവംബർ 21ന് ആരംഭിക്കുന്ന ഫിഫ ലോകകപ്പിലേക്ക് ട്രോഫി തിരിച്ചെത്തും.

‘കോടതിക്ക് ദീര്‍ഘ അവധിയുണ്ടെങ്കില്‍ ഓരോ തൊഴിലാളിക്കും അവധി നല്‍കണം’

കോടതികൾ ദീർഘകാല അവധിയിൽ പ്രവേശിക്കുന്നതിനെതിരെ സംവിധായകൻ അൽഫോൺസ് പുത്രൻ രംഗത്ത്. കോടതിക്ക് അവധിയുണ്ടെങ്കിൽ, ഓരോ തൊഴിലാളിക്കും അവധി നൽകണം. തന്നെ സംബന്ധിച്ചിടത്തോളം, കോടതിയേക്കാൾ പ്രധാനമാണ് ഭക്ഷണം. അതിൽ വിഷാംശം കലർത്തുന്ന പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കേണ്ടത് കോടതിയാണെന്നും അദ്ദേഹം പറഞ്ഞു.