Author:

ഗവർണറുടെ പുതിയ കാർ രാജ് ഭവനിൽ; ചെലവ് 85.11 ലക്ഷം രൂപ

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പുതിയ ഔദ്യോഗിക കാർ രാജ്ഭവനിലെത്തി. മാസങ്ങൾക്ക് മുമ്പ് പുതിയ ബെൻസ് കാർ വാങ്ങാൻ ഗവർണർക്ക് സർക്കാർ അനുമതി നൽകിയിരുന്നു. ബ്ലാക്ക് കളർ ബെൻസ് ജിഎൽഇ ക്ലാസ് വാഹനത്തിന് സർക്കാർ 85.11 ലക്ഷം രൂപ അനുവദിച്ചു. ഈ…

ഏപ്രിലില്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 31 ശതമാനം വർദ്ധന

ഏപ്രിലിൽ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 30.7 ശതമാനം ഉയർന്ന് 40.19 ബില്യൺ ഡോളറിലെത്തി. പെട്രോളിയം, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, രാസവസ്തുക്കൾ തുടങ്ങിയ മേഖലകളിലെ മികച്ച പ്രകടനമാണ് ഇതിന് കാരണമെന്ന് സർക്കാർ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

“എസ്.ഡി.പി.ഐയും പോപ്പുലർ ഫ്രണ്ടും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ”

എസ്.ഡി.പി.ഐക്കും പോപ്പുലർ ഫ്രണ്ടിനുമെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഇരുവരും ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട സംഘടനകളാണെന്ന് ഹൈക്കോടതി വിമർശിച്ചു. പാലക്കാട് സഞ്ജിത്ത് വധക്കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതി ഗുരുതരമായ നിരീക്ഷണം നടത്തിയത്.

തായ്‌ലാന്റില്‍ മലയാള സിനിമയുടെ ചിത്രീകരണം നിര്‍ത്തിച്ചു

ഗുണ്ടകളുടെ ആക്രമണത്തെ തുടർന്ന് തായ്ലൻഡിൽ ചിത്രീകരണം നിർത്തിവെച്ചു. ലിഞ്ചു എസ്തപൻ സംവിധാനം ചെയ്യുന്ന ‘ആക്ഷൻ 22’ൻറെ ഷൂട്ടിംഗാണ് തടഞ്ഞത്. 2018 ൽ തായ്ലൻഡിലെ ഒരു ഗുഹയിൽ നിന്ന് ഒരു കുട്ടിയെ രക്ഷപ്പെടുത്തിയ സംഭവത്തെ ആസ്പദമാക്കിയുള്ള ഒരു മലയാളചലച്ചിത്രമാണ് ആക്ഷൻ 22.

കട്ടപ്പുറത്തേക്കോ കെഎസ്ആർടിസി? ശമ്പള പ്രതിസന്ധിക്ക് പരിഹാരമില്ല

കെ.എസ്.ആർ.ടി.സി ശമ്പള പ്രതിസന്ധിയിൽ സംസ്ഥാന സർക്കാർ ഇതുവരെ പരിഹാരം കണ്ടിട്ടില്ല. വെള്ളിയാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ വിഷയം ചർച്ച ചെയ്തില്ല. ശമ്പളം ലഭിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് എ.ഐ.ടി.യു.സി മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നെങ്കിലും വിഷയം പരിഗണിച്ചിരുന്നില്ല.

ലോകത്തിലെ ആദ്യത്തെ ബിറ്റ്‌കോയിൻ നഗരം പണിയാൻ ഒരുങ്ങുന്നു

ബിറ്റ്‌കോയിന്റെ പേരിൽ മുമ്പും എൽ സാൽവദോർ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ബിറ്റ്‌കോയിന്റെ ഔദ്യോഗിക കറൻസിയായി അംഗീകരിച്ച ആദ്യ രാജ്യമാണ് എൽ സാൽവദോർ. എന്നാൽ അതെ രാജ്യത്ത് ഒരു ബിറ്റ്‌കോയിൻ നഗരം നിർമ്മിക്കാൻ പദ്ധതിയിടുന്നു. നഗരത്തിൻറെ മാതൃകയും രൂപകൽപ്പനയും എൽ സാൽവദോറിൻറെ പ്രസിഡൻറ്…

കേരളത്തിൽ കാലവർഷം മേയ്‌ 27ന്

തെക്കുപടിഞ്ഞാറൻ കാലവർഷം മെയ് 27ന് കേരളത്തിൽ എത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇത് 4 ദിവസം മുന്നോട്ടും പിന്നോട്ടും ഉണ്ടാകാനും സാധ്യതയുണ്ട്. മെയ് 23 മുതൽ മഴയ്ക്ക് അനുകൂലമായ സാഹചര്യമാണെന്നാണ് വിലയിരുത്തൽ. ഞായറാഴ്ചയോടെ മൺസൂൺ ആൻഡമാൻ കടലിൽ…

ഇടവ മാസ പൂജ; ശബരിമല നട ശനിയാഴ്ച വൈകിട്ട് തുറക്കും

ഇടവ മാസപൂജകൾക്കായി ശബരിമല നട ശനിയാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനർ മുഖ്യകാർമികത്വം വഹിക്കും. മെയ് 19ന് രാത്രി 10 മണിക്ക് ക്ഷേത്രം അടയ്ക്കും. വെർച്വൽ ക്യൂ ബുക്കിംഗിലൂടെ ഇത്തവണയും ഭക്തർക്ക് ദർശനം നടത്താൻ കഴിയും.

എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാര വിതരണത്തിൽ കാലതാമസം; വിമർശനവുമായി സുപ്രിംകോടതി

എൻഡോസൾഫാൻ ദുരിതബാധിതർക്ക് അഞ്ച് വർഷം കഴിഞ്ഞിട്ടും നഷ്ടപരിഹാരം നൽകാത്തത് എന്തുകൊണ്ടാണെന്ന് സുപ്രീം കോടതി ചോദിച്ചു. ജനങ്ങളുടെ ക്ഷേമം ലക്ഷ്യമിടുന്ന ഒരു സർക്കാരിന് ഇരകളെ അവഗണിക്കാൻ കഴിയില്ല. നഷ്ടപരിഹാരം ലഭിക്കാതെ എത്രപേർ മരിച്ചുണ്ടാകുമെന്നും കോടതി ചോദിച്ചു.

യുഎഇ പ്രസിഡന്റിന്റെ വിയോഗത്തിൽ പ്രതികരിച്ച് കെടി ജലീൽ

യു.എ.ഇ പ്രസിഡൻറും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻറെ നിര്യാണത്തിൽ പ്രതികരണവുമായി മുൻ മന്ത്രി കെ.ടി ജലീൽ. ഇന്ത്യയുമായും മലയാളികളുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയാണ് അദ്ദേഹമെന്നും കെടി ജലീൽ പറഞ്ഞു.