Author:

വായ്പയെടുക്കാൻ കേന്ദ്ര അനുമതി; സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം

5,000 കോടി രൂപ വരെ താൽക്കാലിക വായ്പ എടുക്കാൻ സംസ്ഥാനത്തിന് കേന്ദ്ര ധനമന്ത്രാലയം അനുമതി നൽകി. ഇതോടെ സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമുണ്ടാകും. അഡ്ഹോക് ബോറോയിങ്ങ് എന്നറിയപ്പെടുന്ന ഈ രീതിയിലൂടെ എടുത്ത വായ്പ പിന്നീട് വായ്പാ പരിധി നിശ്ചയിക്കുമ്പോൾ…

ബാംഗ്ലൂരിന് 210 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ 210 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി പഞ്ചാബ് കിങ്‌സ്. 42 പന്തിൽ നാല് സിക്സും അഞ്ച് ഫോറും സഹിതം 70 റൺസെടുത്ത ലിവിങ്സ്റ്റണാണ് പഞ്ചാബിൻറെ ടോപ് സ്കോറർ. വെറും 29 പന്തിൽ നാലു ബൗണ്ടറികളുടെയും ഏഴു സിക്സറുകളുടെയും അകമ്പടിയോടെ…

രാജസ്ഥാനില്‍ ചൂട് കൂടുന്നു; താപനില 48 ഡിഗ്രി കടന്നു

രാജസ്ഥാനിൽ ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദേശം. സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ രണ്ട് ദിവസത്തേക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാജസ്ഥാൻ മാത്രമല്ല, രാജ്യത്തിന്റെ വടക്കൻ, മധ്യ, പടിഞ്ഞാറൻ സംസ്ഥാനങ്ങൾ കടുത്ത ഉഷ്ണതരംഗത്തിൽ വലയുകയാണ്.

“വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പോലീസ് ജാഗ്രത പാലിക്കണം”

സാമുദായിക സംഘർഷങ്ങൾ തടയാൻ അതീവ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്. സാമുദായിക സംഘർഷവും മതസ്പർദ്ധയും വളർത്തുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് തടയണം. ഇത്തരക്കാരെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിമാർ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേജ്‌രിവാൾ ട്വന്റി20യുടെ ജനസംഗമത്തിൽ പങ്കെടുക്കാൻ കേരളത്തിലെത്തും

ട്വൻറി-20 സംഘടിപ്പിക്കുന്ന പൊതുയോഗത്തിൽ പങ്കെടുക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ശനിയാഴ്ച കേരളത്തിലെത്തും. ശനിയാഴ്ച രാത്രി 7.10ന് എയർ വിസ്താര വിമാനത്തിലാണ് കെജ്രിവാൾ കൊച്ചിയിലെത്തുക. ഞായറാഴ്ച വൈകീട്ട് കിഴക്കമ്പലത്തെ ട്വൻറി-20 ഭക്ഷ്യ സുരക്ഷാ മാർക്കറ്റും ഗോഡ്സ് വില്ലയും അദ്ദേഹം സന്ദർശിക്കും.

കീവിൽ എംബസി പ്രവർത്തനം പുനരാരംഭിക്കാൻ ഇന്ത്യ

റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ താൽക്കാലികമായി പോളണ്ടിലേക്ക് മാറ്റിയ കീവിലെ ഇന്ത്യൻ എംബസി ഉക്രെയ്നിലേക്ക് മടങ്ങുകയാണ്. മെയ് 17 മുതൽ ഉക്രൈൻ തലസ്ഥാനമായ കീവിലെ എംബസി പ്രവർത്തനം പുനരാരംഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

മോഡൽ ഷഹാനയുടേത് തൂങ്ങിമരണം തന്നെയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

മോഡൽ ഷഹാനയുടേത് തൂങ്ങിമരണം തന്നെയെന്ന് പോസ്റ്റ്‌മോർട്ടത്തിൽ പ്രാഥമിക നിഗമനം. രാസപരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ച ശേഷം ഷഹാനയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് സജാദിനെ പൊലീസ് ചോദ്യം ചെയ്തു.

സമ്പന്നരില്‍ മുമ്പന്‍ മെസ്സി; മൂന്നാം സ്ഥാനത്ത് ക്രിസ്റ്റ്യാനോ

കഴിഞ്ഞവര്‍ഷം കായികലോകത്ത് പണം വാരിയ താരങ്ങളില്‍ മുമ്പനായി ഫുട്ബോള്‍താരം ലയണല്‍ മെസ്സി. ഏകദേശം 1006 കോടി രൂപയാണ് മെസ്സിയുടെ വരുമാനം. ലെബ്രോൺ ജെയിംസ് ആണ് രണ്ടാം സ്ഥാനത്ത്. വരുമാനം 938 കോടിയാണ്. 890 കോടി രൂപ ആസ്തിയുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് മൂന്നാമത്.

തുറമുഖം ജൂൺ മൂന്നിന് റിലീസ് ചെയ്യും

നിവിൻ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ‘തുറമുഖം’ ജൂൺ മൂന്നിന് പ്രദർശനത്തിനെത്തും. 1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന ചാപ്പാ തൊഴില്‍ വിഭജന സമ്പ്രദായവും അത് അവസാനിപ്പിക്കാനുള്ള തൊഴിലാളികളുടെ പോരാട്ടവുമാണ് ചിത്രത്തിൻറെ പ്രധാന പ്രമേയം.

ഐപിഎൽ സമാപനച്ചടങ്ങിൽ രൺവീർ സിംഗും എആർ റഹ്മാനും പങ്കെടുക്കും

ഐ.പി.എല്ലിൻറെ സമാപനച്ചടങ്ങ് വർണ്ണാഭമാക്കാൻ ബോളിവുഡ് നടൻ രൺവീർ സിംഗ്, സംഗീതജ്ഞൻ എ.ആർ റഹ്മാൻ എന്നിവരും ചടങ്ങിൽ പങ്കെടുക്കും. ഇരുവരും ചേർന്ന് നിർമ്മിക്കുന്ന 30 മിനിറ്റ് ദൈർഘ്യമുള്ള ഷോയാണ് പരിപാടിയുടെ പ്രധാന ആകർഷണം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ മെയ് 29നാണ് ചടങ്ങ്.