Author:

സോളാർ പീഡനക്കേസ്; കെ ബി ഗണേഷ് കുമാറിനെ ചോദ്യം ചെയ്ത് സിബിഐ

സോളാർ പീഡനക്കേസിൽ കെ ബി ഗണേഷ് കുമാർ എംഎൽഎയെ സിബിഐ സംഘം ചോദ്യം ചെയ്തു. കേസിൽ പ്രതികളായ ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള നേതാക്കളുടെ വിശദമായ മൊഴികളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ഗണേഷ് കുമാറിൻ പരാതിക്കാരിയുമായുള്ള ബന്ധത്തെ കുറിച്ചായിരുന്നു ചോദ്യങ്ങൾ.

ഗോതമ്പ് കയറ്റുമതി നിരോധിച്ച് കേന്ദ്ര സർക്കാർ

രാജ്യത്ത് ഗോതമ്പ് കയറ്റുമതി കേന്ദ്രസർക്കാർ താൽക്കാലികമായി നിരോധിച്ചു. പ്രാദേശിക വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായാണ് തീരുമാനം.ലോകത്ത് ഏറ്റവും കൂടുതൽ ഗോതമ്പ് ഉത്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഏപ്രിലിൽ ഗോതമ്പ് വില ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു.

ഫോര്‍ബ്സ് ഗ്ലോബല്‍ പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ്

100 ബില്യൺ ഡോളറിലധികം വാർഷിക വരുമാനം നേടുന്ന ആദ്യ ഇന്ത്യൻ കമ്പനിയായി റിലയൻസ്. ഇതോടെ ഫോർബ്സ് ഗ്ലോബൽ 2000 പട്ടികയിൽ റിലയൻസ് സ്ഥാനം മെച്ചപ്പെടുത്തി. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ലോകത്തിലെ ഏറ്റവും വലിയ പൊതുമേഖലാ കമ്പനികളുടെ…

കാലാവസ്ഥ അനുകൂലം; തൃശ്ശൂര്‍ പൂരം വെടിക്കെട്ട് ഇന്ന്

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് മാറ്റിവച്ച തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് വൈകിട്ട് നടക്കും. കാലാവസ്ഥ അനുകൂലമായതിനെ തുടർന്നാണ് തീരുമാനം. മാറ്റിവച്ച വെടിക്കെട്ട് ഇന്ന് വൈകിട്ട് 6.30നാണ് നടക്കുക. ദേവസ്വങ്ങളുടെ സംയുക്ത യോഗം ചർച്ച ചെയ്ത് തീരുമാനമെടുത്ത ശേഷമാണ് ജില്ലാ ഭരണകൂടത്തിൻറെ അനുമതി…

കെഎസ്ആർടിസി പണിമുടക്ക്; നിലപാട് കടുപ്പിച്ച് ഗതാഗത മന്ത്രി

കെഎസ്ആർടിസി സമരത്തിൽ നിലപാട് കടുപ്പിച്ച് ഗതാഗതമന്ത്രി. ദേശീയ പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാരുടെ ശമ്പളം പിടിച്ചുവയ്ക്കാനാണ് മന്ത്രി ആന്റണി രാജുവിന്റെ തീരുമാനം. ഈ മാസം അഞ്ചിന് സമരം ചെയ്തവരുടെ ശമ്പളവും വെട്ടിക്കുറയ്ക്കും. ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ പണിമുടക്കിയത്.

റെസ്റ്റോറന്റുകളിൽ സ്ത്രീയും-പുരുഷനും ഒരുമിച്ച് ഭക്ഷണം കഴിക്കാൻ പാടിലെന്ന് താലിബാൻ

പടിഞ്ഞാറൻ ഹെറാത്ത് പ്രവിശ്യയിൽ താലിബാൻ ലിംഗ വേർതിരിവ് പദ്ധതി നടപ്പാക്കി. റെസ്റ്റോറന്റുകളിൽ കുടുംബാംഗങ്ങൾക്കൊപ്പം ഭക്ഷണം കഴിക്കുന്നതിൽ നിന്ന് പുരുഷൻമാരെ വിലക്കിയതാണ് പുതിയ ഉത്തരവ്. പ്രത്യേക ദിവസങ്ങളിൽ മാത്രമേ സ്ത്രീകൾക്കും പുരുഷൻമാർക്കും ഹെറാത്തിലെ പൊതു പാർക്കുകളിൽ പങ്കെടുക്കാൻ അനുവാദമുള്ളൂ.

സെഞ്ചുറി അടിക്കാൻ തക്കാളി വില

വൈകാതെ സെഞ്ചുറി അടിക്കാൻ ഒരുങ്ങുകയാണ് തക്കാളി വില. കിലോഗ്രാമിനു 15 രൂപയിൽ നിന്ന് 85 രൂപയിലേക്കു വർധിച്ച തക്കാളി വില ഇതേ പോക്കു പോകുകയാണെങ്കിൽ ദിവസങ്ങൾക്കുള്ളിൽ നൂറിലെത്തും. മേയ് മാസം മുതൽ ആരംഭിച്ച വിലവർധന 85 രൂപയിൽ എത്തി നിൽക്കുകയാണ്.

വിജയ് ബാബു കേസ്; യു.എ.ഇയില്‍നിന്ന് മറുപടി കിട്ടിയില്ല 

നടിയെ ആക്രമിച്ച കേസിൽ ദുബായിൽ ഒളിവിൽ കഴിയുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ തിരികെ കൊണ്ടുവരാനുള്ള പൊലീസിൻറെ നീക്കത്തിന് തിരിച്ചടി. പൊലീസിൻറെ അഭ്യർത്ഥനയെ തുടർന്ന് ഇൻറർപോൾ ഇയാൾക്കായി ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ യു.എ.ഇ.യിൽ നിന്ന് കൊച്ചി പൊലീസിന് ഇതുവരെ…

അടുത്ത മൂന്നു മണിക്കൂറിൽ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യത

അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത അഞ്ച് ദിവസത്തേക്ക് മഴ ശക്തമാകുമെന്നാണ് പ്രവചനം. ശനിയാഴ്ച ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഡൽഹിയിൽ തീപിടിച്ച കെട്ടിടത്തിന് എൻഒസി ഇല്ല

തീപിടുത്തത്തിൽ 27 പേർ മരിച്ച ഡൽഹിയിലെ മുണ്ട്കയിലെ നാല് നില കെട്ടിടത്തിൻറെ ഉടമ ഒളിവിലാണ്. കെട്ടിടത്തിന് എൻഒസി ഇല്ലെന്ന് പോലീസ് പറഞ്ഞു. കെട്ടിടത്തിൽ ഫയർ എൻഒസി ഉണ്ടായിരുന്നില്ല. കെട്ടിടത്തിൻറെ മുകളിലത്തെ നിലയിൽ താമസിക്കുന്ന മനീഷ് ലക്രയാണ് കെട്ടിടത്തിൻറെ ഉടമയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.