Author:

ശ്രീനിവാസന്‍ വധക്കേസ്: ആയുധങ്ങള്‍ കൊണ്ടുപോയ വാഹനം കണ്ടെത്തി

ശ്രീനിവാസൻ വധക്കേസിൽ ആയുധങ്ങളുമായി പോയ കാർ കണ്ടെത്തി. പട്ടാമ്പി സ്വദേശി നാസറിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ. നാസറിന്റെ ബന്ധുവീട്ടിനു പിറകിലായിരുന്നു കാർ ഒളിപ്പിച്ചിരുന്നത്. അതേസമയം, കാർ വാടകയ്ക്കെടുത്ത് ഓടിച്ച മുഖ്യപ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല.

റീമേക്ക് അവകാശം; ‘ഉടൽ’ ഹിന്ദി പതിപ്പ് പ്രഖ്യാപിച്ച് ​ഗോകുലം ​ഗോപാലൻ

മലയാളത്തിലെ പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ ഗോകുലം മൂവീസ് ഹിന്ദി, തെലുങ്ക് ചലച്ചിത്ര മേഖലയിലേക്ക് പ്രവേശിച്ചു. മെയ് 20ന് റിലീസ് ചെയ്യാനിരിക്കുന്ന ‘ഉടൽ’ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ആദ്യം ചെയ്യുക.

സ്ത്രീകൾക്ക് ആർത്തവ അവധി അനുവദിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയോട് നടൻ മോഹൻ

എൺപതുകളിൽ തമിഴ് സിനിമയിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാളായിരുന്നു മോഹൻ.ഇപ്പോഴിതാ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനോട് ഒരു അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് താരം. സ്ത്രീകൾക്ക് ആർത്തവ അവധി അനുവദിക്കണമെന്ന് താരം പറയുന്നു.

ബെംഗളൂരുവിലെ കാലാവസ്ഥ; ഹില്‍ സ്‌റ്റേഷനുകളേക്കാള്‍ തണുപ്പ് 

വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ പല ഭാഗങ്ങളും ചൂടിൽ ഉരുകുകയാണ്. എന്നാൽ ബെംഗളൂരുവിന്റെ തെക്കുഭാഗത്ത്, കാര്യങ്ങൾ ‘തണുത്തതാണ്’. ബെംഗളൂരുവിലെ ജനങ്ങൾ തണുത്ത കാലാവസ്ഥയിൽ ‘തണുത്തുറയുകയാണ്’. ബുധനാഴ്ച നഗരത്തിലെ താപനില 23 ഡിഗ്രി സെൽഷ്യസായിരുന്നു. ഇത് സാധാരണയേക്കാൾ 11 ഡിഗ്രി സെൽഷ്യസ് കുറവായിരുന്നു.

‘അധ്യക്ഷസ്ഥാനം’; രാഹുൽ ഗാന്ധി അതൃപ്തി പ്രകടിപ്പിച്ചു

കോൺഗ്രസ് അധ്യക്ഷ സ്ഥാനം സംബന്ധിച്ച ചർച്ചയിൽ രാഹുൽ ഗാന്ധിക്ക് അതൃപ്തി. വിഷയത്തിൽ താൻ നിലപാട് പ്രഖ്യാപിക്കുന്നില്ലെന്നും പാർട്ടിയുടെ ശാക്തീകരണ ചർച്ച തുടരട്ടെയെന്നും രാഹുൽ പറഞ്ഞു. അതേസമയം, ജനറൽ സെക്രട്ടറിമാരുമായും സംസ്ഥാന ഭാരവാഹികളുമായും രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി.

സിൽവർ ലൈൻ ഡിപിആർ; സിസ്ട്രയ്ക്ക് മറുപടിയുമായി അലോക് കുമാർ വർമ

സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട പരാമർശത്തിന്റെ പേരിൽ സിസ്ട്ര അയച്ച മാനനഷ്ട നോട്ടീസിന് മറുപടിയുമായി റെയിൽവേ മുൻ ചീഫ് എഞ്ചിനീയർ അലോക് കുമാർ വർമ്മ. തന്റെ ദീർഘകാല അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് താൻ അഭിപ്രായങ്ങൾ പറഞ്ഞതെന്ന് വർമ്മ മറുപടി നൽകി.

രാജ്യത്തെ പുതിയ കോവിഡ് കേസുകൾ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,858 പുതിയ കോവിഡ്-19 കേസുകൾ സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയതിനേക്കാൾ ആറ് ശതമാനം കൂടുതൽ കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്.പുതുതായി 11 മരണം കൂടി റിപ്പോർട്ട് ചെയ്തു.

ദില്ലിയിലെ തീപിടുത്തം; കമ്പനി ഉടമകൾ അറസ്റ്റിൽ

ന്യൂഡൽഹിയിൽ മൂന്ന് നില കെട്ടിടത്തിൻ തീപിടിച്ച് 26 പേർ മരിച്ച സംഭവത്തിൽ കമ്പനിയുടെ ഉടമകളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. സതീഷ് ഗോയൽ, അരുണ് ഗോയൽ എന്നിവരാണ് അറസ്റ്റിലായത്. അതേസമയം, കെട്ടിടത്തിന്റെ ഉടമ മനീഷ് ലക്ര ഒളിവിലാണ്. കെട്ടിടത്തിൽ എൻഒസി ഉണ്ടായിരുന്നില്ലെന്ന്…

സംസ്ഥാനത്ത് ഭക്ഷ്യ പരിശോധന ശക്തമാക്കി ഭക്ഷ്യ വകുപ്പ്

കേരളത്തിലെ ഭക്ഷ്യമേഖലകളിൽ ആരോഗ്യവകുപ്പിന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും പരിശോധന തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 484 പരിശോധനകളാണ് ഭക്ഷ്യവകുപ്പ് കേരളത്തിൽ നടത്തിയത്. ‘നല്ല ഭക്ഷണം സംസ്ഥാനത്തിൻറെ അവകാശമാണ്’ എന്ന കാമ്പയിൻറെ ഭാഗമായാണ് കേരളത്തിൽ പരിശോധനകൾ നടത്തുന്നത്.

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ അഭിഭാഷകരെ പ്രതി ചേർക്കും

ദിലീപ് പ്രതിയായ ഗൂഢാലോചന കേസിൽ അഭിഭാഷകരെ പ്രതിയാക്കും. അഭിഭാഷകരായ ഫിലിപ്പ് വർഗീസ്, സുജേഷ് എന്നിവരെയാണ് കേസിൽ പ്രതി ചേർക്കുക. ഫോണിലെ തെളിവുകൾ നശിപ്പിക്കാൻ അഭിഭാഷകർ നിർദ്ദേശം നൽകിയതായി സൈബർ വിദഗ്ധൻ സായ് ശങ്കർ മൊഴി നൽകിയിരുന്നു.