Author:

“അവാർഡ് വിവാദം സമസ്തയുടെ നിലപാടായി കാണാനാവില്ല”

അവാർഡ് വിവാദം സമസ്തയുടെ നിലപാടായി കാണാനാവില്ലെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. ചില വ്യക്തികൾ പറയുന്നത് സംഘടനയുടെ നിലപാടായി കാണേണ്ടതില്ലെന്നും ഒറ്റപ്പെട്ട സംഭവങ്ങൾ തിരുത്താൻ ബഹുജന സമ്മർദ്ദം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്ത് മോഡൽ ഡാഷ്ബോർഡ് സംവിധാനം കേരളത്തിലും നടപ്പാക്കിയേക്കും

ഗുജറാത്ത് മോഡൽ ഡാഷ്ബോർഡ് സംവിധാനം കേരളത്തിലും നടപ്പാക്കിയേക്കും. ഗുജറാത്ത് മോഡൽ ഭരണനിർവഹണം നടപ്പാക്കാൻ ചീഫ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ക്ലിഫ് ഹൗസിൽ സി എം ഡാഷ്ബോർഡ് സംവിധാനം സ്ഥാപിക്കണമെന്ന റിപ്പോർട്ട് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് കൈമാറി.

ഹിന്ദി ഭാഷ വിവാദത്തിൽ നിലപാട് വ്യക്തമാക്കി തമിഴ്നാട് മന്ത്രി

ഹിന്ദി ദേശീയ ഭാഷാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടി. ദക്ഷിണേന്ത്യയിൽ ഹിന്ദി പഠിക്കുന്നതിന്റെ ഫലപ്രാപ്തിയെ ചോദ്യം ചെയ്ത മന്ത്രി, ഹിന്ദിയെ “പാനി പൂരി” വിൽപ്പനക്കാരുടെ ഭാഷയായി മുദ്രകുത്തുകയും ചെയ്തു.

ഡൽഹിയിൽ വീണ്ടും ഉഷ്ണതരംഗം റിപ്പോർട്ട് ചെയ്തു

രണ്ട് ദിവസത്തെ ആശ്വാസത്തിന് ശേഷം ഡൽഹിയിൽ വീണ്ടും ഉഷ്ണതരംഗം. നജഫ് ഗഡിൽ ഇന്നലെ 46.1 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. ജാഫർപൂരിലും മുംഗേഷ്പൂരിലും യഥാക്രമം 45.6 ഡിഗ്രി സെൽഷ്യസും 45.4 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.

‘കെ വി തോമസ് ഇനി എ കെ ജി സെന്ററിലെത്തി അഭിപ്രായം പറയണം’

പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട കെ വി തോമസ് ഇനി എകെജി സെന്ററിലെത്തി അഭിപ്രായം പറയണമെന്ന് കോൺഗ്രസ്സ് നേതാവ് കെ. മുരളീധരൻ. ട്വൻറി 20യുമായി യു.ഡി.എഫിന് അഭിപ്രായവ്യത്യാസമില്ലെന്നും ട്വൻറി 20യോട് പരസ്യമായി വോട്ട് അഭ്യർത്ഥിക്കുകയാണെന്നും മുരളീധരൻ പറഞ്ഞു.

‘പുഴു’ പറയുന്നത് നമ്മുടെ നാട്ടിൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയം’

‘പുഴു’ എന്ന സിനിമ പറയുന്നത് നമ്മുടെ നാട്ടിൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണെന്ന് നടൻ ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ വ്യത്യസ്തമായ പ്രകടനവും പ്രസക്തമായ വിഷയവുമാണ് വേഫെറർ ഫിലിംസിനെ പുഴുവിനോട് അടുപ്പിച്ചതെന്ന് ദുൽഖർ സൽമാൻ പറഞ്ഞു. മമ്മൂട്ടിയെ നായകനാക്കി രത്തിന സംവിധാനം ചെയ്ത ചിത്രമാണ്…

ഡൽഹി തീപിടുത്തം; 2 ലക്ഷം നഷ്ടപരിഹാരം നൽകുമെന്ന് പ്രധാനമന്ത്രി

ഡൽഹിയിലെ മുണ്ട്കയിലുണ്ടായ വൻ തീപിടുത്തത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് പിഎംഎൻആർഎഫിൽ നിന്ന് 2 ലക്ഷം വീതം നൽകുമെന്നും മോദി പ്രഖ്യാപിച്ചു.

ചൈന ഏഷ്യൻ കപ്പിന് ആതിഥ്യം വഹിക്കുന്നതിൽ നിന്ന് പിന്മാറി

ഏഷ്യൻ കപ്പിന് ആതിഥേയത്വം വഹിക്കുന്നതിൽ നിന്ന് ചൈന പിന്മാറി. 2023 ജൂൺ 16 മുതൽ ജൂലൈ 16 വരെ ചൈനയിലെ 10 നഗരങ്ങളിൽ നടത്താനിരുന്ന ടൂർണമെന്റ് പ്രതിസന്ധിയിലായി. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഏഷ്യൻ കപ്പ് ഫൈനലിൽ നിന്ന് പിൻമാറുന്നതായി ചൈനീസ് ഫുട്ബോൾ…

ഇന്ദ്രൻസ് നായകനാകുന്ന ‘കായ്പോള’യുടെ ചിത്രീകരണം പൂർത്തിയായി

ഇന്ദ്രൻസ് നായകനാകുന്ന ‘കായ്പോള’യുടെ ചിത്രീകരണം പൂർത്തിയായി. വി എം ആർ ഫിലിംസിൻ്റെ ബാനറിൽ കെ ജി ഷൈജു ആണ് ചിത്രം സംവിധാനം ചെയ്തത്. യൂട്യൂബ് ചാനൽ സെലിബ്രിറ്റികളുടെ പശ്ചാത്തലത്തിൽ ട്രാവൽ മൂവി ഗണത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ‘കായ്പോള’.

കാലവർഷം: എറണാകുളത്തും ഇടുക്കിയിലും റെഡ് അലർട്ട്

മെയ് 17 വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. എറണാകുളം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ടും, തിരുവനന്തപുരം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.