Author:

‘കെ.ജി.എഫ് 3’ 2024ൽ; ചിത്രം പ്രഖ്യാപിച്ച് നിര്‍മ്മാതാവ്

കെജിഎഫ് നിർമ്മാതാവ് വിജയ് കിരഗണ്ടൂർ ചിത്രത്തിന്റെ മൂന്നാം ഭാഗം പ്രഖ്യാപിച്ചു. കെജിഎഫ് 3 യുടെ ഷൂട്ടിംഗ് ഒക്ടോബറിന് ശേഷം ആരംഭിക്കുമെന്നും 2024 ൽ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും മാർവൽ മാതൃകയിലുള്ള ഒരു പ്രപഞ്ചം സൃഷ്ടിക്കാനാണ് ഞങ്ങൾ പദ്ധതിയിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

“തൃക്കാക്കര അട്ടിമറിക്കാൻ കഴിയാത്ത മണ്ഡലമല്ല”

തൃക്കാക്കര മണ്ഡലത്തിൻറെ ഇതുവരെയുള്ള ചരിത്രം നോക്കേണ്ടെന്നും ശക്തമായ നടപടിയിലൂടെ എതിരാളികളുടെ കുത്തക പിടിച്ചെടുത്ത രീതി തൃക്കാക്കരയിലും ആവർത്തിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അട്ടിമറിക്കാൻ കഴിയാത്ത മണ്ഡലമല്ല ഇതെന്നും തൃക്കാക്കരയിലെ വിജയം അസാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി വീണാ ജോർജിനെതിരെ പരാതി നൽകി ഡെപ്യൂട്ടി സ്‌പീക്കർ

മന്ത്രി വീണാ ജോർജിനെതിരെ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പരാതി നൽകി. സി.പി.എം സംസ്ഥാന സെക്രട്ടറിക്കും എൽ.ഡി.എഫ് കൺവീനർക്കുമാണ് പരാതി നൽകിയത്. ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പരസ്യമായി പറഞ്ഞ കാര്യങ്ങളാണ് പരാതിയുടെ ഉള്ളടക്കം. ചിറ്റയം ഗോപകുമാറിനെതിരെ വീണാ ജോർജും പരാതി നൽകിയിരുന്നു.

ബിരുദാനന്തര ബിരുദം പൂർത്തിയാക്കി ‘മിന്നൽ മുരളിയിലെ’ ബ്രൂസ്‍ലി ബിജി

മിന്നൽ മുരളിയിലെ ബ്രൂസ് ലീ ബിജി എന്ന കഥാപാത്രത്തിലൂടെ പ്രശസ്തയായ ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് ഫെമിന ജോർജ്. ഇപ്പൊൾ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയതിന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. ബിരുദദാന ചടങ്ങിന്റെ ചിത്രങ്ങളും അവർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മുന്‍ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ഝാക്കർ രാജിവെച്ചു 

കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രാജസ്ഥാനിൽ ചിന്തൻ ശിബിരം നടക്കുന്നതിനിടെ മുന്‍ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ഝാക്കര്‍ പാർട്ടിയിൽ നിന്ന് രാജിവെച്ചു. ഫേസ്ബുക്ക് ലൈവിലൂടെയാണ് ഝാക്കര്‍ പാർട്ടി വിടാനുള്ള തീരുമാനം അറിയിച്ചത്.

കോൺഗ്രസ്സ് ചിന്തന്‍ ശിബിരത്തിൽ ജി23ക്ക് വിമര്‍ശനം

ഉദയ്പൂരിൽ ചേർന്ന കോൺഗ്രസ്സ് ചിന്തൻ ശിബിരം രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ജി-23ക്ക് വിമർശനം. ജി-23 പാർട്ടിയെ ദുർബലപ്പെടുത്തുമെന്നാണ് വിലയിരുത്തിയത്. ചർച്ചയിൽ പങ്കെടുത്ത ഗുലാം നബി ആസാദും ശശി തരൂരും വിമർശനങ്ങളോട് പ്രതികരിച്ചില്ല.

ഡൽഹി തീപിടിത്തം; 10 ലക്ഷം നഷ്ടപരിഹാരം നൽകുമെന്ന് അരവിന്ദ് കെജ്‌രിവാൾ

ദില്ലിയിലെ മുണ്ട്ക തീപിടുത്തത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവ്. . സംഭവസ്ഥലം സന്ദർശിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച്. തീപിടുത്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി.

ലോകത്തിലെ ഏറ്റവും നീളമേറിയ തൂക്കുപാലം ചെക്ക് റിപ്പബ്ലിക്കില്‍ തുറന്നു

ലോകത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം ചെക്ക് റിപ്പബ്ലിക്കിലെ വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുത്തു. സ്കൈ ബ്രിഡ്ജ് 721 എന്ന് പേരിട്ടിരിക്കുന്ന തൂക്കുപാലം വെള്ളിയാഴ്ചയാണ് ഔദ്യോഗികമായി തുറന്നത്. രണ്ടുവര്‍ഷം കൊണ്ടാണ് സ്‌കൈ ബ്രിഡ്ജ് 721-ന്റെ നിര്‍മാണം പൂര്‍ത്തിയായത്.

പുതിയ യുഎഇ പ്രസിഡന്റാകാൻ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍

അബുദാബി: യുഎഇയുടെ പുതിയ പ്രസിഡൻറായി അബുദാബി കിരീടാവകാശി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ നിയമിച്ചു. ഷെയ്ഖ് ഖലീഫയുടെ നിര്യാണത്തെ തുടർന്ന് സുപ്രീം കൗണ്സിൽ യോഗം ചേർന്ന് പുതിയ പ്രസിഡൻറിനെ തിരഞ്ഞെടുത്തു. വെള്ളിയാഴ്ച അന്തരിച്ച ഷെയ്ഖ് ഖലീഫയുടെ…