Author:

വിസ്മയ കേസ്; എല്ലാം തെളിയിക്കാനായെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

വിസ്മയ കേസിൽ കിരൺ കുമാറിനെ ശിക്ഷിച്ച കോടതി വിധിയിൽ സന്തോഷമുണ്ടെന്നും പ്രോസിക്യൂഷൻ ആരോപിക്കുന്ന എല്ലാ കുറ്റങ്ങളും തെളിയിക്കാൻ കഴിഞ്ഞുവെന്നും പബ്ലിക് പ്രോസിക്യൂട്ടർ മോഹൻ രാജ് പറഞ്ഞു. സെക്ഷൻ 304 ബി പ്രകാരം കുറ്റം തെളിയിക്കാൻ കഴിഞ്ഞത് ഒരു നേട്ടമായിരുന്നെന്നും ഭർതൃവീട്ടിലെ നാലു…

കിരണിനെ പിരിച്ചുവിട്ടത് ശരിയായ തീരുമാനം; മന്ത്രി ആന്റണി രാജു

വിസ്മയ കേസിലെ വിധി തിന്മയ്ക്കെതിരായ വലിയ സന്ദേശമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വിസ്മയയുടെ ഭർത്താവും മുൻ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുമായ കിരൺ കുമാറിനെ സർക്കാർ പിരിച്ചുവിട്ടിരുന്നു.ആ തീരുമാനം ശരിയായതായിരുന്നെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിധി സർക്കാർ ഉദ്യോഗസ്ഥർക്ക് ഒരു പാഠമാണ്.…

ഇന്ത്യൻ ചായ; അഞ്ച് വർഷത്തിനുള്ളിൽ കയറ്റുമതി 300 ദശലക്ഷം കിലോഗ്രാമായി ഉയരും

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ തേയില കയറ്റുമതി 300 ദശലക്ഷം കിലോഗ്രാമായി വളരുമെന്ന് ടീ ബോർഡ് ഓഫ് ഇന്ത്യ അറിയിച്ചു. 2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ തേയില കയറ്റുമതി 240 ദശലക്ഷം കിലോഗ്രാമായി ഉയരും. നിലവിലുള്ള തേയിലയെക്കുറിച്ച് കൂടുതൽ പര്യവേക്ഷണങ്ങൾ നടത്താനും…

കുവൈറ്റിൽ മണൽക്കാറ്റ്

കുവൈറ്റിൽ 25 വർഷത്തിനിടെ 30 കൊണ്ട് മണൽക്കാറ്റ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത മാസങ്ങളിലൊന്നായി മെയ് മാറിയെന്ന് കുവൈറ്റ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ അരനൂറ്റാണ്ടിൽ ജൂൺ മുൻ നിരയിലായിരുന്നെന്നും എന്നാൽ സമീപ വർഷങ്ങളിൽ കാലാവസ്ഥാ പ്രതിഭാസങ്ങളുടെ രീതി മാറിയെന്നു സെന്റർ…

വിസ്മയ കേസ്; വിധിയിൽ നിരാശ,ഹൈക്കോടതിയെ സമീപിക്കുമെന്ന് കിരൺകുമാറിന്റെ അഭിഭാഷകൻ

വിസ്മയ കേസിൽ കിരൺ കുമാറിനെ ശിക്ഷിച്ച കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. വിധിയിൽ നിരാശയും വിയോജിപ്പുമുണ്ട്. ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് തീരുമാനം. വിധിക്ക് മുമ്പ് കിരണ് കുമാറിന്റെ അഭിഭാഷകൻ വളരെ ആത്മവിശ്വാസത്തിലായിരുന്നു. തെളിവ്…

ശിക്ഷാവിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തുമെന്ന് വിസ്മയയുടെ അച്ഛന്‍

വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് വിസ്മയയുടെ മാതാപിതാക്കൾ. കിരൺ കുമാറിനു പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇവർ പറഞ്ഞു. തങ്ങൾക്കൊപ്പം നിന്ന എല്ലാവരോടും നന്ദി പറയാൻ ആഗ്രഹിക്കുന്നുവെന്നും ഇരുവരും പ്രതികരിച്ചു. ആത്മഹത്യക്കേസിൽ ഭർത്താവ് കിരൺ കുറ്റക്കാരനാണെന്ന് കോടതി…

കോവിഡിന് ശേഷം ഓരോ 30 മണിക്കൂറിലും ഒരു പുതിയ ശതകോടീശ്വരന്റെ ഉദയം

കൊവിഡ് കഴിഞ്ഞ് ഓരോ 30 മണിക്കൂറിലും ഒരു പുതിയ ശതകോടീശ്വരൻ ജനിക്കുന്നുണ്ടെന്നു റിപ്പോർട്ട്. വേൾഡ് ഇക്കണോമിക് ഫോറം 2022ന്റെ വാർഷിക സമ്മേളനത്തിൽ ഓക്സ്ഫാം ഇന്റർനാഷണലാണ് റിപ്പോർട്ട് പുറത്തുവിട്ടത്. കൂടാതെ ഈ വർഷം ഓരോ 33 മണിക്കൂറിലും ദശലക്ഷക്കണക്കിനു ആളുകൾ കടുത്ത ദാരിദ്ര്യത്തിലേക്ക്…

രാജ്യത്തെ റെയില്‍വേ ട്രാക്കുകള്‍ തകര്‍ക്കാന്‍ ഐഎസ്ഐ പദ്ധതിയിടുന്നുവെന്ന് മുന്നറിയിപ്പ്

പാക് ചാരസംഘടനയായ ഐഎസ്ഐ പഞ്ചാബിലെയും അയൽ സംസ്ഥാനങ്ങളിലെയും റെയിൽവേ ട്രാക്കുകൾ ലക്ഷ്യമിടുന്നതായി ഇന്റലിജൻസ് ഏജൻസികൾ. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് പ്രകാരം ഐഎസ്ഐ ചരക്ക് ട്രെയിനുകൾ ലക്ഷ്യമിടാൻ പദ്ധതിയിടുന്നുണ്ട്. ഇന്ത്യയിൽ വൻ തോതിൽ ഐഎസ്ഐ ഫണ്ടിംഗ് നടക്കുന്നുണ്ടെന്നും രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ്…