Author:

‘കെ ഫോണ്‍ 61% പൂര്‍ത്തിയായി, കേരളത്തിന് അഭിമാനനേട്ടം’; മുഖ്യമന്ത്രി

കെ-ഫോണ്‍ 61.38% പൂർത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയൻ. 8551 കിലോമീറ്റർ ഉള്ള ബാക്‌ബോണ്‍ നെറ്റ്‌വര്‍ക്കില്‍ 5333 കിലോമീറ്റർ പൂർത്തിയായി. 26410 കിലോമീറ്ററിൽ ആക്സസ് നെറ്റ് വർക്കിൻറെ പ്രവർത്തനം വിഭാവനം ചെയ്തിട്ടുണ്ടെന്നും അതിൽ 14133 കിലോമീറ്റർ പൂർത്തിയായതായും മുഖ്യമന്ത്രി അറിയിച്ചു.

‘ഒരു നേതാവിന് തുടര്‍ച്ചയായി രണ്ട് തവണ മാത്രം രാജ്യസഭാംഗത്വം’

ഒരു നേതാവിന് തുടർച്ചയായി രണ്ട് തവണ മാത്രമേ രാജ്യസഭാ സീറ്റ് നൽകാവൂ എന്ന് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ ശുപാർശ. മുതിർന്ന നേതാക്കൾ യുവാക്കളുടെ പ്രാതിനിധ്യത്തെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും പലരും ആശങ്കാകുലരാണ്. രാഹുൽ ഗാന്ധി ഉടൻ തന്നെ പാർട്ടി അധ്യക്ഷനായി ചുമതലയേൽക്കണമെന്നാണ് ഭൂരിഭാഗവും…

ചിത്രത്തിനുള്ളിൽ ഒരു ഡസൻ ചിത്രങ്ങൾ! വെെറലായി ഡിജിറ്റൽ ഡ്രോയിങ്

സോഷ്യൽ മീഡിയയിൽ വൈറലായി ഒരു ചിത്രത്തിനുള്ളിൽ ഒരു ഡസനോളം ചെറിയ ചിത്രങ്ങൾ ഒളിപ്പിച്ച ഡിജിറ്റൽ ഡ്രോയിംഗ്. യുകെയിൽ വരാനിരിക്കുന്ന വനിതാ യൂറോ 2022ൻറെ പശ്ചാത്തലത്തിൽ വനിതാ ഫുട്ബോൾ കളിക്കാരുടെ ചിത്രങ്ങളെ അടിസ്ഥാനമാക്കിയാണ് ഡിജിറ്റൽ ഡ്രോയിംഗ്.

കേരള ഹൈക്കോടതിയില്‍ ആദ്യമായി ഒരേസമയം ഏഴ് വനിതാ ജഡ്ജിമാര്‍

സംസ്ഥാന സർക്കാരിൻറെ മുൻ സീനിയർ ഗവണ്മെൻറ് പ്ലീഡർ ശോഭ അന്നമ്മ ഈപ്പനെ കേരള ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി നിയമിച്ച് കേന്ദ്രസർക്കാർ. ഇതോടെ കേരള ഹൈക്കോടതിയില്‍ ആദ്യമായി ഒരേസമയം ഏഴ് വനിതാ ജഡ്ജിമാര്‍ നിയമിതരായിരിക്കുകയാണ്.

തിരുവനന്തപുരത്തെ ഇക്കോടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിർത്തിവച്ചു

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ തിരുവനന്തപുരത്ത് പൊൻമുടി, കല്ലാർ, മങ്കയം ഇക്കോടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിർത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സന്ദർശകരെ പ്രവേശിപ്പിക്കില്ലെന്ന് തിരുവനന്തപുരം ഡി.എഫ്.ഒ അറിയിച്ചു

പുതിയ ത്രിപുര മുഖ്യമന്ത്രിയായി ബിജെപി സംസ്ഥാന അധ്യക്ഷൻ മണിക് സാഹ

ബിപ്ലവ് കുമാർ ദേബ് രാജിവച്ചതിനെ തുടർന്ന് ബിജെപി സംസ്ഥാന അധ്യക്ഷനായ മണിക് സാഹ പുതിയ ത്രിപുര മുഖ്യമന്ത്രിയായി നിയമിതനാകും. കഴിഞ്ഞ മാസമാണ് സാഹ രാജ്യസഭാ എംപിയായി ചുമതലയേറ്റത്. കോൺഗ്രസ് നേതാവായിരുന്ന സാഹ, 2016ലാണ് ബിജെപിയിൽ ചേർന്നത്.

അർഹമായ ക്ഷാമബത്ത അനുവദിക്കുന്നില്ല; സംസ്ഥാനത്തെ കോളേജ് അധ്യാപകർ പ്രക്ഷോഭത്തിലേക്ക്

അർഹമായ ക്ഷാമബത്ത നൽകുന്നില്ലെന്ന ആരോപണവുമായി സംസ്ഥാനത്തെ കോളേജ് അധ്യാപകർ പ്രക്ഷോഭത്തിലേക്ക്. കേന്ദ്ര നിരക്കിലുള്ള ക്ഷാമബത്തയ്ക്ക് അർഹതയുണ്ടെങ്കിലും കഴിഞ്ഞ മൂന്നുവർഷമായി സംസ്ഥാന സർക്കാർ ക്ഷാമബാത്ത അനുവദിക്കുന്നിലെന്നും ഇത് വിവേചനമാണെന്നും ചൂണ്ടിക്കാട്ടിയാണ് അധ്യാപകർ സമരത്തിനൊരുങ്ങുന്നത്.

നീലഗിരി വനമേഖലയില്‍ അപൂര്‍വയിനം പാമ്പിനെ കണ്ടെത്തി

നീലഗിരി വനമേഖലയിൽ അപൂർവയിനം പാമ്പിനെ കണ്ടെത്തി. സൈലോഫിസ് പെറോട്ടെറ്റി എന്നറിയപ്പെടുന്ന ഈ പാമ്പ് ആൽബിനോ ഇനത്തിൽ പെട്ടതാണെന്ന് വന്യജീവി ഗവേഷകർ സ്ഥിരീകരിച്ചിട്ടുണ്ട്. തെക്കൻ പശ്ചിമഘട്ടത്തിലെ ഷോളൂർ ഗ്രാമത്തിലാണ് പാമ്പിനെ കണ്ടെത്തിയത്.

‘സാമ്പത്തിക സ്ഥിതി ആശങ്കാജനകം, നയം മാറ്റാൻ സമയമായി’

ഇന്ത്യയിലെ സാമ്പത്തിക സ്ഥിതി ആശങ്കാജനകമാണെന്നും നയങ്ങളിൽ മാറ്റം വരുത്തേണ്ട സമയമായെന്നും കോൺഗ്രസ് നേതാവ് പി.ചിദംബരം. 8 വർഷമായി ഇഴഞ്ഞുനീങ്ങുന്ന വളർച്ചാ നിരക്കാണ് ഈ സർക്കാരിൻറെ മുഖമുദ്ര. കോവിഡ് പ്രതിസന്ധിക്ക് ശേഷം സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ സർക്കാർ ഉപേക്ഷിച്ചതായും ചിദംബരം പറഞ്ഞു.

പാക്കിസ്ഥാന് സഹായവുമായി എഡിബി

പാകിസ്ഥാനെ സഹായിക്കുന്നതിനായി ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് 1.5 ബില്യണ്‍ യുഎസ് ഡോളർ ഉൾപ്പെടെ 2.5 ബില്യണ്‍ ഡോളർ അധിക വായ്പയായി നൽകുമെന്ന് ഏഷ്യൻ ഡെവലപ്മെൻറ് ബാങ്ക് സൂചിപ്പിച്ചു. ഫോറെക്സ് കരുതൽ ശേഖരം കുറയുന്നത്, വർദ്ധിച്ചുവരുന്ന തിരിച്ചടവ്, ഇറക്കുമതി ആവശ്യകതകൾ എന്നിവ…