Author:

സ്വീഡനും ഫിൻലൻഡും നാറ്റോ അംഗത്വ നൽകുന്നത് പിന്തുണയ്ക്കില്ലെന്ന് എർദോഗൻ

നാറ്റോയിൽ അംഗമാകാനുള്ള സ്വീഡൻ്റെയും ഫിൻലൻഡിൻ്റെയും ശ്രമങ്ങളെ പിന്തുണയ്ക്കില്ലെന്ന് തുർക്കി പ്രസിഡൻറ് ത്വയ്യിബ് ഉർദുഗാൻ പറഞ്ഞു. തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇരു രാജ്യങ്ങൾക്കും ഉള്ളതെന്നും അതിനാൽ ഈ നീക്കത്തോട് യോജിക്കാൻ കഴിയില്ലെന്നും ഉർദുഗാൻ പറഞ്ഞു.

കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്‌ എഴുതാൻ 8 ലക്ഷത്തോളം അപേക്ഷകർ

കേന്ദ്രസര്‍വകലാശാലകളിലേക്കുള്ള പൊതുപരീക്ഷയായ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിന് (സി.യു.ഇ.ടി) 8 ലക്ഷത്തോളം അപേക്ഷകരുള്ളതായി യു.ജി.സി. ചെയര്‍മാന്‍ ജഗദീഷ് കുമാർ. ജൂലായ് ആദ്യവാരം നടക്കുന്ന പരീക്ഷയിലേക്ക് മേയ് 22 വരെ അപേക്ഷ സമര്‍പ്പിക്കാം.

‘പീഡന പരാതി വ്യാജം’; മുഖ്യമന്ത്രിക്ക് കത്തെഴുതി വിജയ് ബാബുവിന്റെ അമ്മ

നടൻ വിജയ് ബാബുവിനെതിരായ നടിയുടെ ബലാത്സംഗ പരാതി വ്യാജമാണെന്ന് വിജയ് ബാബുവിന്റെ അമ്മ മായ ബാബു. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കൂട്ടം സിനിമാ പ്രവർത്തകരാണ് പീഡന പരാതിക്ക് പിന്നിലെന്നും മായ ആരോപിച്ചു.പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട് മായ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി…

റിഫയുടെ ഭർത്താവ് മുൻ‌കൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു

ദുബായിൽ ദുരൂഹസാഹചര്യത്തിൽ റിഫ മെഹ്നുവിൻറെ ഭർത്താവ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. റിഫയുടെ ഭർത്താവ് മെഹ്നാസിൻറെ ജാമ്യാപേക്ഷ കോടതി ഈ മാസം 20ന് പരിഗണിക്കും. മഹ്നാസിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാൾ കൊച്ചിയിലെത്തി

ട്വന്റി-20 സംഘടിപ്പിക്കുന്ന പൊതുയോഗത്തിൽ പങ്കെടുക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കൊച്ചിയിലെത്തി. ശനിയാഴ്ച രാത്രി ഏഴ് മണിയോടെ എയർ വിസ്താര വിമാനത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ കെജ്രിവാളിന് ആം ആദ്മി പാർട്ടി പ്രവർത്തകർ ഗംഭീര സ്വീകരണമാണ് നൽകിയത്.

മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമണ്ട്‌സ് അന്തരിച്ചു

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ആന്‍ഡ്രൂ സൈമണ്ട്‌സ് (46) കാറപകടത്തില്‍ മരിച്ചു. ഇന്നലെ രാത്രിയോടെ ക്വീന്‍സ്‌ലാന്‍ഡിലെ വീടിന് സമീപത്ത് വെച്ചാണ് അപകടമുണ്ടാതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓസ്ട്രേലിയയ്ക്കായി 26 ടെസ്റ്റുകളും 198 ഏകദിനങ്ങളും സൈമണ്ട്സ് കളിച്ചിട്ടുണ്ട്.

മഴ മുന്നറിയിപ്പ്: എല്ലാ ജില്ലകളിലും കൺട്രോൾ റൂം ആരംഭിക്കും

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിൻറെ അടിസ്ഥാനത്തിൽ എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ജാഗ്രതാ നിർദ്ദേശം നൽകി. ഏത് അടിയന്തര സാഹചര്യവും നേരിടാൻ എല്ലാ ജില്ലകളിലും കൺട്രോൾ റൂം സ്ഥാപിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

കൊല്ലത്ത് മലയോര മേഖലയിൽ രാത്രി യാത്ര നിയന്ത്രണം

കൊല്ലം തീരത്ത് അടുത്ത 3 ദിവസത്തേക്ക് മത്സ്യ ബന്ധന നിരോധനം ഏർപ്പെടുത്തി. മലയോര മേഖലയിൽ രാത്രി യാത്ര നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി 7 മുതൽ രാവിലെ 7 വരെ അത്യാവശ്യ യാത്രകൾ മാത്രമേ അനുവദിക്കുകയുള്ളു. മലയോര മേഖലകളിലേയും വെള്ളച്ചാട്ടങ്ങളിലെയും വിനോദ സഞ്ചാരത്തിനും…

ചരിത്രമെഴുതി ഗോകുലം; ഐ-ലീഗില്‍ തുടര്‍ച്ചയായ രണ്ടാം കിരീടം

ഐ ലീഗ് കിരീടം കേരളത്തിൽ തന്നെ തുടരും. ഐ ലീഗിന്റെ അവസാന ദിവസം മുഹമ്മദൻസിനെ തടഞ്ഞാണ് ഗോകുലം കേരള കിരീടം ഉറപ്പിച്ചത്. ഇന്ന് 2-1നാണ് ഗോകുലം കേരള മുഹമ്മദൻസിനെ തോൽപ്പിച്ചത്. ഇതോടെ തുടർച്ചയായി രണ്ട് സീസണുകളിൽ ഐ ലീഗ് കിരീടം നേടുന്ന…