Author:

മുണ്ട്ക തീപിടുത്തം; കെട്ടിടത്തിൽ അഗ്നി സുരക്ഷാ ഉപകരണങ്ങളില്ലെന്ന് പൊലീസ്

മുണ്ട്ക തീപിടുത്തക്കേസിൽ എഫ്ഐആർ പുറത്തുവിട്ട് ഡൽഹി പോലീസ്. 100ലധികം തൊഴിലാളികൾ ജോലി ചെയ്യുന്ന നാൽ നില കെട്ടിടത്തിൽ വരുന്നവർക്കും പോകുന്നവർക്കും ഒരു ഗേറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും കെട്ടിടത്തിൽ അഗ്നിശമന ഉപകരണങ്ങൾ ഉണ്ടായിരുന്നില്ലെന്നും പൊലീസ് എഫ്ഐആറിൽ പറയുന്നു.

മുന്‍ അഡ്വക്കേറ്റ് ജനറല്‍ അഡ്വ. സി.പി. സുധാകര പ്രസാദ് അന്തരിച്ചു

മുൻ അഡ്വക്കറ്റ് ജനറൽ സി.പി.സുധാകര പ്രസാദ് (81) അന്തരിച്ചു. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ വൈസ് പ്രസിഡന്റുമാണ്. വി.എസ്. അച്യുതാനന്ദന്റെയും ഒന്നാം പിണറായി സർക്കാരിന്റെയും കാലത്ത് അഡ്വക്കേറ്റ് ജനറലായിരുന്നു. സർവീസ് ഭരണഘടനാ കേസുകളിൽ വിദഗ്ദ്ധനായിരുന്നു അദ്ദേഹം.

യുഎഇ പ്രസിഡന്റിന്റെ നിര്യാണത്തിൽ അനുശോചനമറിയിക്കാന്‍ ഉപരാഷ്ട്രപതി ഇന്ന് യുഎഇയിൽ

യു.എ.ഇ പ്രസിഡൻറ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻറെ നിര്യാണത്തിൽ ഇന്ത്യയുടെ അനുശോചനം അറിയിക്കാൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്ന് യു.എ.ഇയിലെത്തും. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. യു.എ.ഇ പ്രസിഡൻറിൻറെ നിര്യാണത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും…

രാജ്യത്തുടനീളം മുസ്ലിങ്ങള്‍ ആക്രമിക്കപ്പെടുന്നു: ഒമര്‍ അബ്ദുള്ള

രാജ്യത്തുടനീളം മുസ്ലീങ്ങൾ ആക്രമിക്കപ്പെടുകയാണെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ഇക്കാരണത്താൽ ജനങ്ങൾ ജമ്മു കശ്മീരിൽ നിന്ന് പുറത്തുപോകാൻ ഭയപ്പെടുന്നെന്നും രാജ്യത്ത് ഒരു പ്രത്യേക സമുദായത്തിനെതിരെ മാത്രമാണ് ആക്രമണങ്ങൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തന്നെ കൊല്ലാൻ ഗൂഢാലോചന നടക്കുന്നെന്ന് മുന്‍ പാക് പ്രധാനമന്ത്രി

തന്നെ വധിക്കാൻ ഗൂഢാലോചന നടക്കുന്നെന്ന് മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തന്നെ കൊല്ലാൻ പാകിസ്ഥാനിലും വിദേശത്തും ഗൂഡാലോചന നടക്കുന്നുണ്ടെന്നും ആരാണ് ഇതിന് പിന്നിലെന്ന് തനിക്ക് വ്യക്തമായ ധാരണയുണ്ടെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

ഐപിഎൽ; ഹൈദരാബാദിനെ തകര്‍ത്ത് കൊല്‍ക്കത്ത

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. 54 റണ്‍സിനായിരുന്നു കൊല്‍ക്കത്തയുടെ ജയം. ഈ തോല്‍വി ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾക്കൊരു തിരിച്ചടിയാണ്. ഒരു മത്സരം മാത്രം ശേഷിക്കെ കൊല്‍ക്കത്തയുടെ നില സുരക്ഷിതമല്ല.

രാഹുൽ ഗാന്ധിയ്ക്കായി യജ്ഞം നടത്തിയ ചിന്തൻ ശിബിരിനെ വിമർശിച്ച് എ എ റഹീം

രാഹുൽ ഗാന്ധി കോൺഗ്രസ്സ് അധ്യക്ഷനാകാൻ വേദിക്ക് സമീപം യജ്ഞം നടത്തിയ ചിന്തൻ ശിബിരിനെ രൂക്ഷമായി വിമർശിച്ച് എ എ റഹീം എം പി. യോഗയല്ല യാഗമാണ് അവർക്കുള്ള പരിഹാരമെന്ന് റഹീം പരിഹസിച്ചു. തങ്ങൾ കാലഹരണപ്പെട്ടവരാണെന്ന് കോൺഗ്രസ് ഓരോ നിമിഷവും തെളിയിക്കുന്നെന്നും അദ്ദേഹം…

മഴ കനക്കും; തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നൽകി മന്ത്രി

കേരളത്തിൽ മഴ കനക്കുന്നു. കനത്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രത്യേക നിർദേശങ്ങൾ പാലിച്ച് അടിയന്തര പ്രാധാന്യത്തോടെ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ ആവശ്യപ്പെട്ടു.

95-ാമത് ഓസ്കാര്‍ 2023 മാര്‍ച്ച്‌ 12ന്; തീയതി പ്രഖ്യാപിച്ചു

അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസും എബിസിയും 95മത് ഓസ്കാർ 2023 മാർച്ച് 12 ന് നടക്കുമെന്ന് പ്രഖ്യാപിച്ചു. ഹോളിവുഡിലെ ഡോൾബി തിയേറ്ററിൽ നിന്ന് ലോകമെമ്പാടുമുള്ള 200 ലധികം സ്ഥലങ്ങളിൽ 95-ാമത് ഓസ്കാർ തത്സമയം പ്രക്ഷേപണം ചെയ്യും.