Author:

മുല്ലപ്പൂവിന്റെ വില കുത്തനെ ഉയർന്നു; കിലോയ്ക്ക് 1000 രൂപ

കോയമ്പത്തൂർ: തമിഴ്നാട്ടിലും കേരളത്തിലും വിവാഹങ്ങൾ വർധിച്ചതോടെ മുല്ലപ്പൂവിൻറെ വില കുത്തനെ ഉയർന്നു. ശനിയാഴ്ച കിലോഗ്രാമിൻ 600 രൂപയായിരുന്നത് 1,000 രൂപയായി. ഇത് ഇനിയും വർധിക്കുമെന്നാണ് സൂചന. കോയമ്പത്തൂർ പുഷ്പമാർക്കറ്റിലെ വ്യാപാരികൾ സാധാരണയായി 400 രൂപയ്ക്ക് മുല്ലപ്പൂക്കൾ വിൽക്കാറുണ്ടെന്ന് പറഞ്ഞു. ഉത്സവങ്ങളും വിവാഹങ്ങളും…

ബ്ലഡ് മൂൺ; ഈ വർഷത്തെ ആദ്യ സമ്പൂർണ്ണ ചന്ദ്രഗ്രഹണം ഇന്ന്

ഈ വർഷത്തെ ആദ്യ സമ്പൂർണ്ണ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കാനുള്ള തയ്യാറെടുപ്പിലാണ് ലോകം. സമ്പൂർണ്ണ ചന്ദ്രഗ്രഹണ സമയത്താണ് ബ്ലഡ് മൂൺ പ്രത്യക്ഷപ്പെടുന്നത്. ഈ സമയത്ത്, ചന്ദ്രന് ചുവപ്പ് നിറമായിരിക്കും. സൂര്യന്റെ ചുവന്ന രശ്മി പ്രതിഫലിക്കുന്നതിനാലാണ് ചന്ദ്രന് ഈ നിറം.

കണ്ണൂരില്‍ ഇൻഡിഗോ വിമാനം റണ്‍വേയില്‍ ഇറങ്ങിയശേഷം വീണ്ടും പറന്നുയര്‍ന്നു

ചെന്നൈയിൽ നിന്നുള്ള ഇൻഡിഗോ വിമാനം കണ്ണൂർ വിമാനത്താവളത്തിലെ റൺവേയിൽ ലാൻഡ് ചെയ്ത് വീണ്ടും പറന്നു. വലിയ ശബ്ദവും കുലുക്കവും കാരണം യാത്രക്കാർ പരിഭ്രാന്തരായി. വിമാനം ലാൻഡ് ചെയ്യുന്നതിൽ ‘അണ്‍സ്റ്റെബിലൈസ്ഡ് അപ്രോച്ച്’ എന്ന പ്രശ്നം ഉണ്ടായെന്ന് കിയാൽ അധികൃതർ പറഞ്ഞു.

ആംആദ്മി ട്വന്റി ട്വന്റി സഖ്യപ്രഖ്യാപനം ഇന്നുണ്ടായേക്കും

കേരളത്തിൽ ബദൽ രാഷ്ട്രീയത്തിന്റെ സാധ്യതകൾ ആരായാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കൊച്ചിയിലെത്തി. ആം ആദ്മി പാർട്ടിയും ട്വൻറി 20യും ചേർന്ന് പ്രവർത്തിക്കാനുള്ള തീരുമാനം ഇന്ന് ഉണ്ടായേക്കും. അരവിന്ദ് കെജ്രിവാളും സാബു ജേക്കബും ചേർന്ന് തീരുമാനം പ്രഖ്യാപിക്കും.

‘കുറ്റവും ശിക്ഷയും’ ചിത്രത്തിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം റിലീസ് ചെയ്തു

ആസിഫ് അലിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രമാണ് കുറ്റവും ശിക്ഷയും. ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഫിലിം റോൾ പ്രൊഡക്ഷൻസിന്റെ ബാനറിൽ കളക്ടീവ് സ്റ്റുഡിയോയുമായി സഹകരിച്ച് അരുൺ കുമാർ വിആർ ആണ് ചിത്രം നിർമ്മിക്കുന്നത്.

ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗം രൂക്ഷം; രാജസ്ഥാനിലെ 4 ജില്ലകളിൽ റെഡ് അലേർട്ട്

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗം അതിരൂക്ഷം. രാജസ്ഥാനിലെ നാല്ല് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡൽഹിയിലും പഞ്ചാബിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 1951 ന് ശേഷം ഡൽഹി കണ്ട ഏറ്റവും ചൂടേറിയ വേനൽക്കാലമാണിത്.

വാഴ്ത്തപ്പെട്ട ദേവസഹായം പിളളയെ മാർപാപ്പ ഇന്ന് വിശുദ്ധനായി പ്രഖ്യാപിക്കും

വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ ഫ്രാൻസിസ് മാർപാപ്പ ഇന്ന് വിശുദ്ധനായി പ്രഖ്യാപിക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് വത്തിക്കാനിലാണ് ചടങ്ങ്. ദേവസഹായം പിള്ള കൊല്ലപ്പെട്ട കാറ്റാടിമലയിലും നെയ്യാറ്റിൻകരയിലെ പള്ളിയിലും ഇന്ന് പ്രത്യേക പ്രാർത്ഥനാ ചടങ്ങുകളും ആഘോഷങ്ങളും നടക്കും.

ലൈഫ് മിഷനിൽ നിർമിച്ച വീടുകളുടെ താക്കോൽദാനം മെയ് 17ന്

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പദ്ധതിയുടെ ഭാഗമായി ലൈഫ് മിഷനിൽ നിർമിച്ച വീടുകളുടെ താക്കോൽദാനം മെയ് 17ന് നടക്കും. 20,808 വീടുകളുടെ താക്കോൽദാനമാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും.

തെലങ്കാന മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി അമിത് ഷാ

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തെലങ്കാനയെ പശ്ചിമ ബംഗാളാക്കി മാറ്റാൻ ചന്ദ്രശേഖർ റാവു ശ്രമിക്കുന്നുവെന്ന് അമിത് ഷാ ആരോപിച്ചു.തെലങ്കാനയിൽ പ്രജാ സംക്രമ യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഴ കനക്കും; 6 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് ഇന്നും കനത്ത മഴക്ക് മുന്നറിയിപ്പ് നൽകി. കൊല്ലം മുതൽ ഇടുക്കി വരെയുള്ള ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ചീഫ് സെക്രട്ടറി ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി.