Author:

മെസിയും നെയ്മറും നാളെ ഖത്തറിൽ

ഖത്തറിന്റെ ഉടമസ്ഥതയിലുള്ള ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജെർമൻ (പിഎസ്ജി) നാളെ ഖത്തറിലെത്തും. ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയും നെയ്മറും രണ്ട് ദിവസത്തെ സന്ദർശനത്തിനായി എത്തുന്ന ടീമിന്റെ ഭാഗമാകും. ഫിഫ ലോകകപ്പ് നടക്കാനിരിക്കുന്ന രണ്ട് സ്റ്റേഡിയങ്ങളും ടീം സന്ദർശിക്കും.

സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴ; 5 ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴ തുടരും. 5 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, വയനാട്, കണ്ണൂര്‍ എന്നീ…

അസമിൽ വെള്ളപ്പൊക്കക്കെടുതിയിൽ 3 മരണം

അസമിലെ വെള്ളപ്പൊക്ക സ്ഥിതിഗതികൾ കൂടുതൽ വഷളായി. ഇതുവരെ മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. ആറ് ജില്ലകളിലെ 94 ഗ്രാമങ്ങളിൽ നിന്നായി 24,681 പേരെ മാറ്റിപ്പാർപ്പിച്ചു. അസമിലെ ദിമ ഹസാവോയിൽ വെള്ളപ്പൊക്കത്തിൽ റോഡ് തകർന്നു. 12 ഗ്രാമങ്ങളിൽ ഉരുൾപൊട്ടലുണ്ടായതായി അസം സംസ്ഥാന ദുരന്ത…

മൂന്നുദിവസത്തിനിടെ ഉത്തരകൊറിയയില്‍ 8,20,620 കോവിഡ് രോഗികളെന്ന് റിപ്പോർട്ട്

രാജ്യത്തെ ആദ്യ കോവിഡ്-19 കേസ് സ്ഥിരീകരിച്ചതിൻ പിന്നാലെ 15 പേർ കൂടി പനി ബാധിച്ച് മരിച്ചതായി ഉത്തരകൊറിയ. 42 പേർ മരിച്ചതായും 8,20,620 കേസുകൾ രാജ്യത്തുണ്ടെന്നും കുറഞ്ഞത് 324,550 പേർ ചികിത്സയിലുണ്ടെന്നും ഉത്തര കൊറിയയുടെ ഔദ്യോഗിക കെസിഎൻഎ അറിയിച്ചു. എന്നാൽ പുതിയ…

മഴയിൽ കുതിർന്ന് കേരളം; 24 മണിക്കൂറിനിടെ റെക്കോർഡ് പെയ്ത്ത്

ഇടവമാസം പിറന്ന ദിവസം തന്നെ കേരളം ഇടവപ്പാതിക്ക് സമാനമായ മഴയിൽ മുങ്ങി. പതിവിലും ഒരാഴ്ച മുമ്പ്, മൺസൂണിന് മുമ്പുള്ള വേനൽമഴ ശക്തി പ്രാപിക്കുകയും സംസ്ഥാനം മുഴുവൻ കനത്ത മഴയിൽ മുങ്ങുകയും ചെയ്തു. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്.

‘ഭാഷയെ സംരക്ഷിക്കാൻ കൂടുതൽ ശക്തമായ പ്രവർത്തനങ്ങൾ വേണം’

ഭാഷയെ സംരക്ഷിക്കാൻ കൂടുതൽ ശക്തമായ പ്രവർത്തനങ്ങൾ വേണമെന്ന് മന്ത്രി കെ. എൻ. ബാലഗോപാൽ. ദേശീയതയും പ്രാദേശികതയും ഓരോ നാടിന്റെയും അഭിമാനമാണെന്നും സംസ്ഥാനങ്ങളുടെ ഭാഷ, സാഹിത്യം, സ്വയംഭരണാവകാശങ്ങൾ എന്നിവ സംരക്ഷിക്കേണ്ട ചുമതല കേന്ദ്രത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘അമ്മയില്‍ നിന്നും രാജിവച്ചവരെ തിരിച്ചുകൊണ്ടുവരാന്‍ നടപടിയെടുക്കണം’

ആക്രമിക്കപ്പെട്ട നടി ഉൾപ്പെടെ അമ്മയിൽ നിന്ന് രാജിവച്ചവരെ തിരികെ കൊണ്ടുവരണമെന്ന് നടനും അമ്മ മുൻ എക്സിക്യൂട്ടീവ് അംഗവുമായ ആസിഫ് അലി. മനോരമ ൻയൂസിനോടാണ് ആസിഫ് അലി ഇക്കാര്യം പറഞ്ഞത്. അതേസമയം, നടൻ വിജയ് ബാബുവിനെതിരെ നടപടിയെടുക്കുന്നതിൽ എഎംഎംഎ പെരുമാറ്റച്ചട്ടത്തിൽ പരിമിതികളുണ്ടെന്ന് ആസിഫ്…

ഡിവൈഎഫ്ഐ അഖിലേന്ത്യാ ഭാരവാഹി പ്രഖ്യാപനം ഇന്ന്

ഡിവൈഎഫ്ഐ അഖിലേന്ത്യാ ഭാരവാഹികളെ ഇന്ന് പ്രഖ്യാപിക്കും. അഖിലേന്ത്യാ പ്രസിഡന്റായി എ.എ റഹീം എം.പി തുടർന്നേക്കും. ജനറൽ സെക്രട്ടറി അബോയ് മുഖർജിയെ മാറ്റും. ഹിമഗ്ന ഭട്ടാചാര്യയാകും പുതിയ സെക്രട്ടറി. ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റിയിൽ നിന്ന് എം.വിജിൻ എം.എൽ.എയെ മാറ്റിയേക്കും.

‘വിജയത്തിന് ഒറ്റമൂലിയില്ലെന്നും കഠിനാധ്വാനം ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു’

വിജയത്തിന് ഒറ്റമൂലിയില്ലെന്നും കഠിനാധ്വാനം ചെയ്യാനാണു മുഖ്യമന്ത്രി പറഞ്ഞതെന്നും തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ്. മുഖ്യമന്ത്രി മണ്ഡലത്തിൽ ക്യാമ്പ് ചെയ്യുന്നത് എല്ലാവർക്കും ആത്മവിശ്വാസവും ആവേശവും നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ കെ-ഫോൺ പദ്ധതിയിൽ പ്രതികരണവുമായി മുഖ്യമന്ത്രി

കേരളത്തിലെ കെ-ഫോൺ പദ്ധതിയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ഗാർഹിക ഉപയോക്താക്കൾക്ക് കെ-ഫോൺ കണക്ഷൻ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.