Author:

തോമസ് കപ്പില്‍ ചരിത്രമെഴുതി ഇന്ത്യ

തോമസ് കപ്പ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീം. ചാമ്പ്യന്‍ഷിപ്പിലെ സ്വപ്നക്കുതിപ്പിനൊടുവില്‍ ഞായറാഴ്ച നടന്ന ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്‍ഡൊനേഷ്യയെ തകര്‍ത്ത് ഇന്ത്യ ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ തങ്ങളുടെ ആദ്യ സ്വര്‍ണം സ്വന്തമാക്കി.

എ.എ റഹിം ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്‍റായി തുടരും

ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായി രാജ്യസഭാംഗം എ.എ റഹീം തുടരും. ഹിമാംഗ് രാജ് ഭട്ടാചാര്യയാണ് പുതിയ ജനറൽ സെക്രട്ടറി. ചിന്താ ജെറോം ഉൾപ്പെടെ കേരളത്തിൽ നിന്ന് മൂന്ന് വനിതകളെയാണ് കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തത്. കൊൽക്കത്തയിൽ നടന്ന ഡി.വൈ.എഫ്.ഐ ദേശീയ കൺവൻഷനിലാണ് പുതിയ ഭാരവാഹികളെ…

ദേവസഹായം പിള്ളയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തി ഫ്രാൻസിസ് മാർപാപ്പ

ദേവസഹായം പിള്ളയെ വിശുദ്ധരുടെ പദവിയിലേക്ക് ഉയർത്തി. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. ഇന്ത്യയിൽ വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെട്ട ആദ്യത്തെ അൽമായ രക്തസാക്ഷിയാണ് ദേവസഹായം പിള്ള.

കൊച്ചിയില്‍നിന്ന് ദുബായിലേക്കുള്ള എയര്‍ഇന്ത്യ വിമാനം വൈകുന്നു

കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള വിമാനം എ.സി തകരാറിലായതിനെ തുടർന്ന് വൈകും. ഞായറാഴ്ച രാവിലെ 11 മണിക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനമാണ് വൈകിയത്. ചെറിയ കുട്ടികളടക്കം 250 ഓളം യാത്രക്കാരാണ് വിമാനത്തിലുളളത്.

“ഫോൺ എടുക്കുന്നില്ലെന്നത് രാഷ്ട്രീയ ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത ആരോപണം”

ചിറ്റയം ഗോപകുമാറിന്റെ പരാതിയെ ആരോഗ്യമന്ത്രി വീണാ ജോർജ് തള്ളി. ഫോൺ എടുക്കുന്നില്ലെന്നത് രാഷ്ട്രീയ ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത ആരോപണമാണ്. തനിക്കെതിരെ ഉയരുന്നത് കെടുകാര്യസ്ഥതയോ അഴിമതി ആരോപണങ്ങളോ അല്ല. ആദ്യം എം.എൽ.എയായിരിക്കെയാണ് ആരോപണം തുടങ്ങിയതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

മണിക് സാഹ ത്രിപുര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാവിലെ പതിനൊന്നരയ്ക്കായിരുന്നു ചടങ്ങ്. ഇന്നലെ ബിപ്‌ളവ്കുമാര്‍ ദേബ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു.

“പെൺകുട്ടിയെ വേദിയിൽനിന്ന് ഇറക്കിവിട്ടത് അംഗീകരിക്കാനാകില്ല”

മലപ്പുറത്ത് പൊതുചടങ്ങിൽ അവാർഡ് സ്വീകരിക്കാനെത്തിയ പെൺകുട്ടിയെ അപമാനിച്ച സമസ്തയ്ക്കെതിരെ വീണ്ടും വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പെൺകുട്ടിയെ സ്റ്റേജിൽ നിന്ന് മാറ്റുന്നത് സ്വീകാര്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സമസ്തയുടെ നിലപാടിനെതിരെ പൊതുജനങ്ങൾ രംഗത്തുവരണമെന്നും ഗവർണർ ആവശ്യപ്പെട്ടു.

കെ.എസ്.ആർ.ടി.സി യൂണിയനുകളെ വിമർശിച്ച് മന്ത്രി ആന്റണി രാജു

കെ.എസ്.ആർ.ടി.സി യൂണിയനുകൾ അഹങ്കാരികളാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. യൂണിയനുകൾ ജീവനക്കാരെ തെറ്റായ ദിശയിലേക്കാണ് നയിക്കുന്നത്. എല്ലാം വൺവേ ജോലിയല്ല, വരുമാനവും ചെലവും തമ്മിൽ വലിയ അന്തരമുണ്ട്. സമരം മൂലം ജനങ്ങൾക്ക് അസൗകര്യമുണ്ടാക്കുന്ന രീതി മാറ്റണമെന്നും മന്ത്രി പറഞ്ഞു.

കെജിഎഫ് ചാപ്റ്റർ 2-ന്റെ ബോക്‌സ് ഓഫീസ് കളക്ഷൻ 1200 കോടിയിലേക്ക്

കെജിഎഫ് ചാപ്റ്റർ 2 ബോക്സ് ഓഫീസിൽ കുതിക്കുന്നു. യഷ് നായകനായ ചിത്രം പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം നേടുകയും ലോകമെമ്പാടുമായി 1185 കോടി രൂപ നേടുകയും ചെയ്തു. ഇപ്പോൾ കെജിഎഫ് ചാപ്റ്റർ 2, 1200 കോടി രൂപയോട് അടുക്കുകയാണ്. പ്രശാന്ത് നീൽ…