Author:

ബംഗാളിൽ വാറണ്ടോ അറിയിപ്പോ ഇല്ലാതെ പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ റെയിഡ്

നന്ദിഗ്രാമിലെ തന്റെ ഓഫീസിന് നേരെ പൊലീസ് നടത്തിയ ആക്രമണത്തിൽ പശ്ചിമ ബംഗാൾ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. അനുമതിയോ വാറണ്ടോ ഇല്ലാതെയാണ് പൊലീസ് എത്തിയതെന്നും പ്രതിപക്ഷത്തിനെതിരെ പോലീസിന്റെ ദുരുപയോഗം ആണ് മമതാ ബാനർജി നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

‘നമ്മൾ അതിജീവിക്കും, അതാകണം ദൃഢനിശ്ചയം’; പ്രതീക്ഷ പ്രകടിപ്പിച്ച് സോണിയ ഗാന്ധി

എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിക്കാൻ പാർട്ടിക്ക് കഴിയുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പാർട്ടി നേരിടുന്ന പ്രതിസന്ധി മറികടക്കാൻ ഓരോ അംഗവും ദൃഢനിശ്ചയം ചെയ്യണമെന്ന് സോണിയ ഗാന്ധി അഭ്യർത്ഥിച്ചു.

“ജനങ്ങളുടെ നെഞ്ചില്‍ കുറ്റിയടിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേത്”

സിൽവർ ലൈൻ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ട്വൻറി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്. കെ.എസ്.ആർ.ടി.സിയെ എങ്ങനെ പരിപാലിക്കണമെന്ന് അറിയാത്തവരാണ് കോടികളുടെ സിൽവർ ലൈൻ പദ്ധതിയുമായി വരാൻ പോകുന്നത്. (സിൽവർ ലൈൻ പ്രൊജക്റ്റിനെതിരെ സാബു എം ജേക്കബ്)

പ്രീമിയർ ലീഗിൽ ബേർൺലിക്ക് റിലഗേഷൻ ഭീഷണി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടന്ന നിർണായക മത്സരത്തിൽ സ്പർസ് ബേർൺലിയെ തോൽപ്പിച്ചു. ടോട്ടൻഹാമിൻറെ ഹോം ഗ്രൗണ്ടിൽ ബേർൺലിയുടെ പ്രതിരോധം തകർത്ത് നേടിയ ഏക ഗോളിൻറെ ബലത്തിലാണ് സ്പർസ് മത്സരം ജയിച്ചത്.പെനാൽറ്റിയിൽ നിന്നാണ് സ്പർസിൻറെ ഗോൾ പിറന്നത്.

ഇന്ത്യയുടെ 25–ാമത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി രാജീവ് കുമാര്‍ ചുമതലയേറ്റു

ഇന്ത്യയുടെ 25ാമത് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാറിനെ നിയമിച്ചു. രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകൾ, നിയമസഭാ തിരഞ്ഞെടുപ്പുകൾ, 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് എന്നിവ രാജീവ് കുമാറിൻറെ മേൽനോട്ടത്തിലായിരിക്കും നടക്കുക.

ഹിന്ദുവിന് അപമാനം; നിഖില വിമലിന് നേരെ സൈബര്‍ ആക്രമണം

മൃഗങ്ങളെ കൊല്ലുന്നതിൽ പശുവിന് മാത്രം പ്രത്യേക പരിഗണന നൽകരുതെന്ന പ്രസ്താവനയിൽ നടി നിഖില വിമലിനെതിരെ സൈബർ ആക്രമണം. താരത്തിൻറെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ കമൻറുകളുടെ രൂപത്തിലാണ് സൈബർ ആക്രമണം നടക്കുന്നത്. പശുക്കളെയും എരുമകളെയും എല്ലാം താൻ തിന്നുമെന്ന നിഖിലയുടെ മൊഴിയാണ്…

“ചുണ്ടിൽ ചുംബിക്കുന്നത് പ്രകൃതിവിരുദ്ധ കുറ്റമല്ല”

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 377 (പ്രകൃതിവിരുദ്ധ ലൈംഗികത) പ്രകാരം സ്നേഹത്തോടെ ചുംബിക്കുന്നതും സ്പർശിക്കുന്നതും പ്രകൃതിവിരുദ്ധ കുറ്റമല്ലെന്ന് ബോംബെ ഹൈക്കോടതി വിധിച്ചു. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം.

നടി പല്ലവി ഡേ അന്തരിച്ചു

ബംഗാളി നടി പല്ലവി ഡേ അന്തരിച്ചു. ഞായറാഴ്ച രാവിലെയാണ് പല്ലവിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.

കേരളത്തിലെ നേതാക്കൾക്ക് കർശന നിർദേശവുമായി കേജ്‍രിവാൾ

കേരളം പിടിക്കാൻ പാർട്ടി പ്രവർത്തകർക്ക് കർശന നിർദേശവുമായി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാൾ. ഒൻപത് വർഷം നീണ്ട പ്രവർത്തനങ്ങൾ വലിയ ചലനം സൃഷ്ടിക്കാത്ത സാഹചര്യത്തിൽ നേതാക്കൾക്കും പ്രവർത്തകർക്കും കൃത്യമായ ലക്ഷ്യം നൽകി ഫലം കണ്ടെത്താനാണ് നീക്കം.

ജനമനസ്സിൽ മുന്നേറാൻ മാറ്റങ്ങളുമായി കോൺഗ്രസ്

ജനങ്ങളെ കൂടുതൽ അടുപ്പിക്കാൻ പദയാത്ര നടത്താൻ കോണ്‍ഗ്രസ്. രാജ്യവ്യാപകമായി പദയാത്ര നടത്താനാണ് പാർട്ടി ആലോചിക്കുന്നത്. ഇതിന് പുറമെ ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി കമൽനാഥിന്റെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിക്കും.