Author:

കമൽഹാസൻ ചിത്രം ‘ വിക്രം ‘ ട്രെയ്‌ലർ പുറത്ത്

കമൽ ഹാസൻ നായകനാകുന്ന ‘ വികമിന്റെ ‘ ഓഡിയോയും ട്രെയിലറും ഇന്നലെ പുറത്തിറങ്ങി.  ലോകേഷ് കനകരാജ് രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കാളിദാസ് ജയറാം, നരേൻ, ഹരീഷ് പേരടി തുടങ്ങിയവരും…

സൈലന്റ് വാലിയിൽ കാണാതായ വാച്ചർക്കായി നാളെ വരെ തെരച്ചിൽ തുടരും

സൈലന്റ് വാലി സൈരന്ദ്രിയിൽ കാണാതായ വനപാലകനെ കണ്ടെത്താൻ നാളെ വരെ വനത്തിൽ തിരച്ചിൽ തുടരും. പ്രത്യേക സംഘമാണ് അന്വേഷണം ഏകോപിപ്പിക്കുന്നത്. രാജനുവേണ്ടിയുള്ള തിരച്ചിൽ തമിഴ്നാട് വനമേഖലയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

ഉത്തരാഖണ്ഡ് സ്കൂളുകളിൽ ഇനി രാമായണവും ഭഗവദ്ഗീതയും; എംബിബിഎസ് പഠനം ഹിന്ദിയിൽ

ഉത്തരാഖണ്ഡിൽ വേദങ്ങൾ, രാമായണം, ഭഗവദ്ഗീത എന്നിവ ഇനിമുതൽ എല്ലാ സ്കൂളുകളിലും പഠിപ്പിക്കും. വിദ്യാഭ്യാസ മന്ത്രി ധൻ സിംഗ് റാവത്താണ് ഇക്കാര്യം അറിയിച്ചത്. മെഡിക്കൽ കോളേജുകളിലെ എല്ലാ വിദ്യാഭ്യാസവും ഹിന്ദിയിലാക്കാൻ ഉത്തരാഖണ്ഡ് ബിജെപി സർക്കാർ പദ്ധതിയിടുന്നുണ്ടെന്ന് ധൻ സിംഗ് റാവത്ത് പറഞ്ഞു.

സംസ്ഥാനത്തെ 70 ശതമാനം കുടിവെള്ള സ്രോതസ്സുകളും മലിനം

സംസ്ഥാനത്ത് ഗ്രാമീണ മേഖലയിലെ കിണറുകൾ ഉൾപ്പെടെ 70 % കുടിവെള്ള സ്രോതസ്സുകളിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തൽ. വാട്ടർ അതോറിറ്റിയുടെ ഗുണനിലവാര നിയന്ത്രണ വിഭാഗം 401,300 സാമ്പിളുകൾ പരിശോധിച്ചപ്പോൾ 280,900 സാമ്പിളുകൾ കോളിഫോം ബാക്ടീരിയ മൂലം മലിനമാണെന്ന് കണ്ടെത്തി.

ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു; മിക്കയിടങ്ങളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ഉഷ്ണതരംഗം രൂക്ഷമാവുന്ന ഡൽഹിയിൽ റെക്കോർഡ് താപനില രേഖപ്പെടുത്തി. വടക്കുപടിഞ്ഞാറൻ ഡൽഹിയിൽ 49.2 ഡിഗ്രി സെൽഷ്യസാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. ഉഷ്ണതരംഗം കൂടിയതോടെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് 5 ജില്ലകളിൽ റെഡ് അലേർട്ട്; മുന്നൊരുക്കങ്ങളുമായി സർക്കാർ

സംസ്ഥാനത്ത് കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ദുരന്ത നിവാരണ സേന കേരളത്തിലെത്തും. എൻ.ഡി.ആർ.എഫിന്റെ അഞ്ച് സംഘങ്ങളാണ് കേരളത്തിലെത്തുക. ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്യത്തെ ചൈനീസ് നിക്ഷേപത്തിലും പ്രതിസന്ധിയിലും പ്രതികരിച്ച് ശ്രീലങ്കൻ എംപി

ശ്രീലങ്കയിലെ ചൈനീസ് നിക്ഷേപത്തെക്കുറിച്ചും, സാമ്പത്തിക- രാഷ്ട്രീയ പ്രതിസന്ധിയുമായുള്ള ബന്ധത്തെക്കുറിച്ചും ശ്രീലങ്കൻ എംപി ഹർഷ ഡി സിൽവ പ്രതികരിച്ചു. ഭൂതകാലത്തെക്കുറിച്ച് ഇനി സംസാരിക്കുന്നതിൽ അർത്ഥമില്ലെന്നും കടക്കെണിയിൽ നിന്ന് രക്ഷപ്പെടാനുള്ള വഴിയാണ് കണ്ടെത്തേണ്ടതെന്നും എംപി പറഞ്ഞു. “ചെയ്തത് ചെയ്തു കഴിഞ്ഞു, ഞങ്ങൾക്ക് ആ പദ്ധതികൾ…

എസ്ഡിപിഐയെയും പോപ്പുലര്‍ ഫ്രണ്ടിനെയും നിരോധിക്കണമെന്ന് കുമ്മനം

എസ്.ഡി.പി.ഐയെയും പോപ്പുലർ ഫ്രണ്ടിനെയും നിരോധിക്കാൻ സംസ്ഥാന സർക്കാർ ശുപാർശ ചെയ്യണമെന്ന് ആർ.എസ്.എസ് നേതാവ് കുമ്മനം രാജശേഖരൻ. അവ നിരോധിത സംഘടനകളല്ലാത്തതിനാൽ, നിയമനടപടികൾ സ്വീകരിക്കുന്നതിൽ കോടതിക്ക് പരിമിതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശ്രീബുദ്ധന്‍റെ പിറന്നാൾ; പ്രധാനമന്ത്രി ഇന്ന് നേപ്പാൾ സന്ദർശിക്കും

ശ്രീബുദ്ധന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നേപ്പാൾ സന്ദർശിക്കും. നേപ്പാളിലെ ബുദ്ധന്റെ ജൻമസ്ഥലമായ ലുംബിനിയിൽ എത്തുന്ന പ്രധാനമന്ത്രി മായാദേവി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തും. മോദിയെ നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹദൂർ ദുബെ സ്വീകരിക്കും.

മുഖ്യമന്ത്രിയുടെ തൃക്കാക്കരയിലെ പ്രചാരണത്തിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തുന്ന വിഷയത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി നടത്തുന്ന പ്രചാരണത്തിലൂടെ തൃക്കാക്കരയിൽ മാറ്റം കൊണ്ടുവരാൻ കഴിയില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.