Author:

രാജ്യത്ത് സിഎന്‍ജി വില വര്‍ധിപ്പിച്ചു; ഡൽഹിയിൽ ഒരു കിലോയ്ക്ക് വില 73.61

രാജ്യത്ത് സിഎൻജി വില വർധിപ്പിച്ചു. ഡൽഹിയിൽ കിലോയ്ക്ക് രണ്ട് രൂപയാണ് വർധിപ്പിച്ചത്. ഡൽഹിയിൽ ഒരു കിലോ സിഎൻജിയുടെ വില 73.61 രൂപയായി ഉയർന്നു. അയൽ നഗരങ്ങളായ നോയിഡയിൽ ഒരു കിലോ സിഎൻജിയുടെ വില 76.17 രൂപയാണ്. ഗുരുഗ്രാമിൽ ഇത് 81 രൂപ…

കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

തിരുവനന്തപുരം വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിൻ പോയ മൂന്ന് മത്സ്യത്തൊഴിലാളികൾ തമിഴ്നാട്ടിലെ തെങ്ങപട്ടണത്ത് സുരക്ഷിതമായി എത്തി. കടലിൽ പോയ മുഹമ്മദ് ഹനീഫ (60), മീരാ സാഹിബ് (45), അൻവർ (43) എന്നിവരെയാണ് വിഴിഞ്ഞത്ത് തീരദേശ പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തിയത്.

യുഎഇ പ്രസിഡന്റിന്റെ നിര്യാണത്തെ തുടർന്ന് ഐഐഎഫ്എ അവാർഡ് മാറ്റിവച്ചു

  യു.എ.ഇ പ്രസിഡൻറ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻറെ നിര്യാണത്തെ തുടർന്ന് ഐ.ഐ.എഫ്.എയുടെ 22-ാമത് പതിപ്പ് മാറ്റിവച്ചതായി ഇൻറർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി (ഐ.ഐ.എഫ്.എ) അറിയിച്ചു. ജൂലൈ 14, 15, 16 തീയതികളിൽ അബുദാബിയിൽ നടക്കേണ്ടിയിരുന്ന ഐ.ഐ.എഫ്.എ അവാർഡുകളുടെ 22-ാം…

അസം വെള്ളപ്പൊക്കം 57,000 പേരെ ബാധിച്ചതായി സർക്കാർ

അസമിലെ ഏഴ് ജില്ലകളിലായി 57,000 ത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചതായി അസം സർക്കാർ അറിയിച്ചു. പ്രളയം 222 ഗ്രാമങ്ങളെ ബാധിച്ചുവെന്നും 10,321 ഹെക്ടർ കൃഷിഭൂമി നശിച്ചതായും 202 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും അസം സർക്കാർ പറഞ്ഞു.

ആർഎസ്എസ് സ്ഥാപകന്റെ പ്രസംഗം കര്‍ണാടക പാഠപുസ്തകത്തിൽ; പ്രതിഷേധം ശക്തം

ആർഎസ്എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗേവാറിന്റെ പ്രസംഗം കർണാടക പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയത് പ്രതിഷേധത്തിന് ഇടയാക്കി. പ്രസംഗം പാഠപുസ്തകത്തിൽ ഉൾപ്പെടുത്താനുള്ള ബി.ജെ.പി സർക്കാരിന്റെ തീരുമാനം വിവാദത്തിലായിരിക്കുകയാണ്. പത്താം ക്ലാസിലെ പാഠപുസ്തകത്തിലാണ് പ്രസംഗം ഉൾപ്പെടുത്തിയിരിക്കുന്നത്.

കോവിഡിനെ പ്രതിരോധിക്കാൻ ഇന്ത്യയുടെ ആദ്യ എം.ആർ.എൻ.എ. വാക്സിൻ

കോവിഡ്-19 നെ പ്രതിരോധിക്കാനുള്ള ഇന്ത്യയിലെ ആദ്യ എംആർഎൻഎ വാക്സിൻ വരുന്നു. ഹൈദരാബാദിലെ സെൻറർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജിയിലെ (സിസിഎംബി) ശാസ്ത്രജ്ഞരാണ് വാക്സിൻ വികസിപ്പിച്ചെടുത്തത്. സാർസ്-കോവ്-2 വൈറസിൻറെ സ്പൈക്ക് പ്രോട്ടീനെതിരെ ആൻറിബോഡികൾ ഉത്പാദിപ്പിക്കുന്നതിൽ വാക്സിൻ 90 ശതമാനം ഫലപ്രദമാണെന്ന് മൃഗങ്ങളിൽ…

വീണ ജോർജ് – ഡെപ്യൂട്ടി സ്പീക്കർ വിഷയത്തിൽ സി.പി.എം-സി.പി.ഐ വാഗ്വാദം

മന്ത്രി വീണാ ജോർജും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും തമ്മിലുള്ള പോരാട്ടത്തിൽ സി.പി.എം. ജില്ലാ സെക്രട്ടറി പക്ഷം പിടിച്ചത്തിനെതിരെ സി.പി.ഐ നേതൃത്വം. ഈ വിഷയത്തിൽ മൗനം പാലിക്കുന്നത് പാർട്ടിയുടെ ദൗർബല്യം ആയി ആരും കാണേണ്ടെന്ന് സി.പി.ഐ. ജില്ലാ സെക്രട്ടറി എ.പി.ജയൻ പറഞ്ഞു.

‘രാജ്യത്ത് പ്രായപൂർത്തിയായ 87% ത്തിനും 2 കോവിഡ് വാക്സിന് ലഭിച്ചു’

രാജ്യത്ത് പ്രായപൂർത്തിയായ ജനസംഖ്യയുടെ 87 ശതമാനം പേർക്കും രണ്ട് കോവിഡ് വാക്സിൻ ഡോസുകൾ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ വാക്സിനേഷൻ കവറേജ് 190.50 കോടി കവിഞ്ഞു.

“എഎപി-ട്വന്റി-20 സഖ്യത്തിന്റെ നിലപാട് ഉടൻ പ്രഖ്യാപിക്കും”

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എ.എ.പി-ട്വന്റി-20 പ്രഖ്യാപിച്ച ജനക്ഷേമ സഖ്യത്തിന്റെ നിലപാട് ഉടൻ പ്രഖ്യാപിക്കുമെന്ന് സാബു എം. ജേക്കബ്. ഇരുപാർട്ടികളും തമ്മിൽ ധാരണയായെന്നും അധികാരത്തിനായി തർക്കമില്ലെന്നും അച്ചടക്കം കർശനമായി നടപ്പാക്കാനുള്ള നേതൃത്വം തങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡെങ്കിക്കെതിരെ അതീവ ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്

ദേശീയ ഡെങ്കിപ്പനി ദിനമായ ഇന്ന്, ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്. ഡെങ്കിപ്പനിയുടെ എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറുടെ നിർദ്ദേശപ്രകാരം ഉടൻ തന്നെ ചികിത്സ തേടണം. നേരത്തെയുള്ള രോഗനിർണയത്തിനും ചികിത്സയ്ക്കും രോഗവും മരണവും വഷളാകുന്നത് തടയാൻ കഴിയും.…