Author:

സംസ്ഥാനത്ത് മഴ കുറഞ്ഞു; അഞ്ച് ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ചു

തിരുവനന്തപുരം: മഴ ശമിച്ചതോടെ അഞ്ച് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലേർട്ട് പിന്വലിച്ചു. തിങ്കളാഴ്ച ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കും. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്,…

ഗോതമ്പ് സംഭരിക്കുന്നത് തുടരാം; സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്രം

ഗോതമ്പ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ഗോതമ്പ് സംഭരിക്കുന്നത് തുടരാൻ കേന്ദ്രം ആവശ്യപ്പെട്ടു. സംഭരണത്തിനുള്ള അവസാന തീയതി നേരത്തെ അവസാനിക്കുന്നതിനാൽ മെയ് 31 വരെ ഗോതമ്പ് സംഭരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഐ.എസ്.ആര്‍.ഒ ഗൂഢാലോചന കേസ്; സിബി മാത്യൂസിന്റെ മുന്‍കൂര്‍ജാമ്യം റദ്ദാക്കാന്‍ ആവശ്യം

ഐ.എസ്.ആർ.ഒ ചാരക്കേസിലെ ഗൂഢാലോചനയിൽ പ്രതിയായ മുൻ ഡി.ജി.പി സിബി മാത്യൂസിന് നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് സി.ബി.ഐ. മുൻകൂർ ജാമ്യത്തിനുള്ള സമയപരിധി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീൽ. എന്നാൽ ഗൂഢാലോചന തെളിയിക്കാൻ സിബി മാത്യൂസിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നാണ് സി.ബി.ഐയുടെ നിലപാട്.

സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലേർ‌ട്ട്

കേരളത്തിൽ കനത്ത മഴ മുന്നറിയിപ്പ് തുടരുകയാണ്. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് നാല് ദിവസം കൂടി മഴ തുടരും.

സിൽവർലൈൻ കല്ലിടൽ നിർത്തി സർക്കാർ; സർവേ ഇനി ജിപിഎസ് വഴി നടത്തും

സിൽവർലൈൻ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിനായി അതിർത്തി നിർണയിക്കാൻ കല്ലിടുന്നത് നിർത്താൻ സർക്കാർ തീരുമാനം. സർവേയ്ക്കായി ജിപിഎസ് സംവിധാനം ഏർപ്പെടുത്താനാണ് നീക്കം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. കല്ലിടൽ വിവാദമായ സാഹചര്യത്തിലാണ് സർക്കാരിന്റെ നീക്കം.

വേഗ യാത്രക്ക് ബദല്‍ നിർദേശവുമായി ഇ ശ്രീധരന്‍

സിൽവർ ലൈൻ പദ്ധതിയോടുള്ള എതിർപ്പ് വീണ്ടും ശക്തമാക്കി ബിജെപി നേതാവ് ഇ ശ്രീധരൻ. സംസ്ഥാനത്ത് നിലവിലുള്ള റെയിൽവേ ലൈൻ മെച്ചപ്പെട്ട രീതിയിൽ വികസിപ്പിച്ചാലും സിൽവർ ലൈനിന് ബദലായി വേഗത്തിലുള്ള യാത്ര സാധ്യമാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

അസമിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ ട്രെയിൻ യാത്രക്കാരെ രക്ഷപ്പെടുത്തി

കനത്ത മഴയെ തുടർന്ന് അസമിൽ ട്രെയിനിൽ കുടുങ്ങിയ 119 യാത്രക്കാരെ ഇന്ത്യൻ വ്യോമസേന രക്ഷപ്പെടുത്തി. സിൽചാർ-ഗുവാഹത്തി എക്സ്പ്രസിലെ യാത്രക്കാരെയാണ് സൈന്യം രക്ഷപ്പെടുത്തിയത്. മഴയെത്തുടർന്ന് അങ്ങോട്ടും ഇങ്ങോട്ടും ഓടാൻ കഴിയാത്തതിനാൽ ട്രെയിൻ ചാച്ചൽ പ്രദേശത്ത് കുടുങ്ങുകയായിരുന്നു.

പാകിസ്ഥാനില്‍ സിഖ് വ്യവസായികളുടെ മരണത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്‌

ലാഹോർ: പാകിസ്താനിൽ രണ്ട് സിഖ് ബിസിനസുകാരെ കൊലപ്പെടുത്തിയ സംഭവത്തിൻറെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്. മെയ് 15 ഞായറാഴ്ച രണ്ട് ബിസിനസുകാർ വെടിയേറ്റ് മരിച്ചു. വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് സിഖ് യുവാക്കളെ അജ്ഞാതരായ തോക്കുധാരികൾ വെടിവച്ച് കൊന്നത്. ബൈക്കിലെത്തിയ രണ്ട്…

പി.സി.ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

മുൻ എം.എൽ.എ പി.സി.ജോർജിൻറെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവച്ചത്. ഒരു വിഭാഗം ആളുകൾക്കെതിരെ പ്രകോപനപരമായ പരാമർശം നടത്തിയതിനാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്.

കെ സ്വിഫ്റ്റ് പദ്ധതി വൻ വിജയമെന്ന് ഗതാഗതമന്ത്രി

സംസ്ഥാന സർക്കാർ നടപ്പാക്കിയ കെ-സ്വിഫ്റ്റ് പദ്ധതി വൻ വിജയമാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ദീർഘദൂര സംസ്ഥാന, അന്തർസംസ്ഥാന യാത്രകൾക്കായി സംസ്ഥാന സർക്കാർ ആരംഭിച്ച സ്വപ്ന പദ്ധതി ഒരു മാസം പിന്നിടുമ്പോൾ വരുമാനം 3 കോടിയിലധികം രൂപയിലെത്തിയതായി മന്ത്രി ആന്റണി രാജു പറഞ്ഞു.