Author:

മഴക്കെടുതികള്‍ നേരിടാന്‍ ഇത്തവണ ഡ്രോണും; ഫയര്‍ ഫോഴ്‌സ് വിഭാഗം സജ്ജം

മഴയെ നേരിടാൻ അഗ്നിരക്ഷാസേന സജ്ജമാണെന്ന് മേധാവി ബി.സുധാകരൻ. ഇത്തവണ ഡ്രോണുകൾ അപകടമേഖലകളിൽ നിരീക്ഷണത്തിനും ഉപയോഗിക്കും. ജലാശയങ്ങളിലും പുഴകളിലും ആളുകൾ ഇറങ്ങരുതെന്നും ഫയർഫോഴ്സ് വിഭാഗം മേധാവി മുന്നറിയിപ്പ് നൽകി.ജീവനക്കാർക്കൊപ്പം പരിശീലനം ലഭിച്ച സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകും.

രാജുമുരുകന്റെ ചിത്രത്തിൽ കാർത്തിയും വിജയ് സേതുപതിയും ഒന്നിക്കുന്നു

അടുത്ത വർഷം ആരംഭിക്കുന്ന രാജു മുരുകൻറെ അടുത്ത ചിത്രത്തിനായി കാർത്തിയും വിജയ് സേതുപതിയും കൈകോർക്കുമെന്നാണ് റിപ്പോർട്ടുകൾ. രണ്ട് അഭിനേതാക്കളും അവരുടെ നിലവിലെ പ്രതിബദ്ധതകൾ പൂർത്തിയാക്കി, ഈ പ്രോജക്റ്റിലേക്ക് നീങ്ങും. ഒരു പ്രധാന സാമൂഹിക പ്രശ്നത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് ഒരുങ്ങുന്നത്. പി എസ്…

ചക്കയും ജൈവ പച്ചക്കറികളും വാഴക്കുലയും; ഡോ. ജോ ജോസഫിനു വേറിട്ട സ്വീകരണം

മാലകളും പൂക്കളും മെയിൻ ഐറ്റം. അതിനൊപ്പം ചക്കയും ജൈവ പച്ചക്കറികളും വാഴക്കുലയും. തൃക്കാക്കരയിൽ ഇടതു സ്ഥാനാർഥി ഡോ. ജോ ജോസഫിനു മണ്ഡലത്തിൽ ലഭിച്ച സ്വീകരണം വൈവിധ്യമുള്ളതായി. മുണ്ടംപാലത്തു നിന്നു തുറന്ന വാഹനത്തിൽ ഡോ. ജോസഫ് പര്യടനം ആരംഭിച്ചു.

സംസ്ഥാന ജൂനിയർ ഫുട്ബോൾ മെയ് 22 മുതൽ തൃക്കരിപ്പൂരിൽ

46-ാമത് സംസ്ഥാന ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് കാസർകോട് ആതിഥേയത്വം വഹിക്കും. ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് മെയ് 22 മുതൽ തൃക്കരിപ്പൂർ രാജീവ് ഗാന്ധി സിന്തറ്റിക് ഗ്രൗണ്ടിൽ നടക്കും. കേരളത്തിലെ 14 ജില്ലകളും രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് ടൂർണമെൻറിൽ പങ്കെടുക്കും. ജൂനിയർ ഫുട്ബോളിലെ…

കടൽക്ഷോഭം; കടലാക്രമണ ഭീതിയിൽ തീരങ്ങൾ

കടൽക്ഷോഭം ശക്തമായാൽ വെളിയങ്കോട്ടെയും പാലപ്പെട്ടിയിലെയും തീരങ്ങളിൽനിന്ന് മുന്നൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവരും. മഴയും കാറ്റും കുറഞ്ഞെങ്കിലും കടൽക്ഷോഭമാണ് തീരദേശവാസികളെ ദുരിതത്തിലാക്കിയിരിക്കുന്നത്. വേലിയേറ്റ സമയത്ത് തീരത്തേക്ക് കടൽ കയറുന്നതുമൂലം വീടുകൾ വെള്ളക്കെട്ട് ഭീഷണി നേരിടുന്നുണ്ട്.

ചാമ്പ്യൻസ് ലീ​ഗുറപ്പിച്ച് ചെൽസി

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ നിർണായക മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനോട് തോറ്റതോടെ ആഴ്സണലിൻറെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി നേരിട്ടു. ഇന്നലത്തെ മത്സരത്തിൽ ആഴ്സണൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോറ്റു. ഗണ്ണേഴ്സിൻറെ തോൽവിയോടെ ചെൽസി അടുത്ത ചാമ്പ്യൻസ് ലീഗിനുള്ള യോഗ്യത നേടി.…

പെട്രോള്‍ സ്‌റ്റോക്കുള്ളത് ഒരു ദിവസത്തേക്ക് മാത്രം; ജനങ്ങളോട് കൂടെ നില്‍ക്കാന്‍ ആവശ്യപ്പെട്ട് ശ്രീലങ്ക

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ ശ്രീലങ്കൻ ജനത തനിക്കൊപ്പം നിൽക്കണമെന്ന് പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ അഭ്യർത്ഥിച്ചു. പെട്രോൾ സ്റ്റോക്ക് ഒരു ദിവസത്തേക്ക് മാത്രമാണെന്നും ക്ഷാമം പരിഹരിച്ചില്ലെങ്കിൽ പവർകട്ട് പ്രതിദിനം 15 മണിക്കൂർ ആകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ദേശീയസമിതി രൂപവത്കരിക്കാനൊരുങ്ങി ശ്രീലങ്ക

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ എല്ലാ പാർട്ടികളെയും ഉൾപ്പെടുത്തി ദേശീയ സമിതി രൂപീകരിക്കാനൊരുങ്ങി ശ്രീലങ്ക. നിയുക്ത പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയാണ് രാജ്യത്തെ അഭിസംബോധന ചെയ്ത് ഇക്കാര്യം അറിയിച്ചത്. ത്യാഗങ്ങളും വിട്ടു വീഴ്ചകളും നടത്താൻ ജനങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ശ്രീലങ്കയിലെ നിലവിലെ സാമ്പത്തിക…

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ സുഹൃത്ത് അറസ്റ്റിൽ

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ തെളിവ് നശിപ്പിച്ചതിന് അറസ്റ്റ് ചെയ്തു. തുടർ അന്വേഷണത്തിലെ ആദ്യത്തെ അറസ്റ്റാണിത്. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിൽ എത്തിച്ചത് ശരത്താണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.

കൂളിമാട് പാലം; ബീം ചരിഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി ഊരാളുങ്കല്‍ സൊസൈറ്റി

നിർമ്മാണത്തിലിരിക്കുന്ന കൂളിമാട് പാലത്തിന്റെ ബീം ചരിഞ്ഞത് ഹൈഡ്രോളിക് ജാക്കികളിലൊന്നിന്റെ തകർച്ച മൂലമാണെന്ന് ഊരാളുങ്കൽ സർവീസ് സൊസൈറ്റി. അത് നിർമ്മാണ പരാജയമോ അശ്രദ്ധയോ ആയിരുന്നില്ല, മറിച്ച് നിർമ്മാണത്തിന് ഉപയോഗിച്ച യന്ത്രത്തിലെ തകരാർ മാത്രമായിരുന്നുവെന്ന് സൊസൈറ്റി വ്യക്തമാക്കി.