Author:

തമിഴ്നാട്ടിൽ മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക് ഊരുവിലക്ക്

തമിഴ്നാട്ടിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മയിലാടുതുറ പൂമ്പുഹാറിലാണ് ഏഴ് കുടുംബങ്ങളെ നാട്ടുകൂട്ടം ഒരു വർഷത്തേയ്ക്ക് ഊരുവിലക്കിയത്. 40 ലക്ഷം രൂപ പിഴയടയ്ക്കാനും നിർദ്ദേശിച്ചു. നിരോധിച്ചവരുമായി ആരും സഹകരിക്കരുതെന്നും കുടിവെള്ളം പോലും ഉപയോഗിക്കാൻ അനുവദിക്കരുതെന്നും നാട്ടുകൂട്ടം നിർദേശം നൽകി. മോട്ടോർ ബോട്ടുകൾ ഉപയോഗിക്കുന്നവരും…

‘ജുറാസിക് വേൾഡ്: ഡൊമിനിയൻ’ ജൂൺ 10ന് എത്തും

ജുറാസിക് വേൾഡ് സീരീസിലെ അവസാന ചിത്രമായ ജുറാസിക് വേൾഡ് ഡൊമിനിയൻറെ അഡ്വാൻസ് ബുക്കിംഗ് തിരഞ്ഞെടുത്ത നഗരങ്ങളിൽ ആരംഭിച്ചു. ചിത്രം ജൂൺ 10ന് 3ഡി, ഐമാക്സ് 3ഡി, ഫോർഡ്ഡിഎക്സ് & 2ഡി ഫോർമാറ്റുകളിൽ റിലീസ് ചെയ്യും. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ…

കല്ലിട്ടുള്ള സർവേ അവസാനിപ്പിച്ചു; കല്ലിടൽ തടഞ്ഞവർക്കെതിരായ കേസുകൾ പിൻവലിച്ചേക്കില്ല

സിൽവർ ലൈൻ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിച്ചേക്കില്ല. കേസ് നടപടികളുമായി മുന്നോട്ട് പോകാനാണ് പൊലീസിൻറെ തീരുമാനം. നടപടികൾ നിർത്തിവയ്ക്കണമെങ്കിൽ സർക്കാരിൽ നിന്ന് നിർദേശം ലഭിക്കണമെന്നാണ് പൊലീസിൻറെ നിലപാട്. എന്നാൽ അറസ്റ്റ്, റിമാൻഡ് തുടങ്ങിയ കർശന നടപടികൾ ഉണ്ടാകില്ല.…

സംസ്ഥാനത്ത് ജൂൺ ഒന്നിന് പ്രവേശനോത്സവം

ജൂൺ ഒന്നിന് സംസ്ഥാനത്തെ സ്കൂളുകളിൽ പ്രവേശനോത്സവം നടക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കഴക്കൂട്ടത്ത് നടക്കും. സ്കൂളുകൾ തുറക്കാൻ തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്കൂൾ കെട്ടിടങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

‘തെളിവ് കാണിക്കുന്നതു വരെ ട്വിറ്റർ ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ടില്ല’

ട്വിറ്ററിൽ 5 ശതമാനത്തിൽ താഴെ മാത്രമാണ് സ്പാം അക്കൗണ്ടുകളെന്ന് തെളിവ് കാണിക്കുന്നതുവരെ ഏറ്റെടുക്കൽ പ്രക്രിയയുമായി മുന്നോട്ട് പോകില്ലെന്ന് എലോൺ മസ്ക്. ഇക്കാര്യം തെളിയിക്കാൻ ട്വിറ്റർ സിഇഒ നേരത്തെ വിസമ്മതിച്ചിരുന്നു. അത് തെളിയിക്കുന്നത് വരെ ഏറ്റെടുക്കൽ പ്രക്രിയയുമായി മുന്നോട്ട് പോകില്ലെന്ന് മസ്ക് പറഞ്ഞു.…

ഉത്തര്‍ പ്രദേശ് തലസ്ഥാനത്തിന്റെ പേര് മാറ്റുമെന്ന് റിപ്പോര്‍ട്ട്

ഉത്തർ പ്രദേശിൻറെ തലസ്ഥാനമായ ലഖ്നൗവിൻറെ പേർ യോഗി സർക്കാർ മാറ്റിയേക്കുമെന്ന് റിപ്പോർട്ട്. യോഗിയുടെ പുതിയ ട്വീറ്റാണ് ഈ ചർച്ചകൾക്ക് കാരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശിൽ എത്തിയപ്പോൾ സ്വാഗതം ചെയ്ത ട്വീറ്റിൽ യോഗി പറഞ്ഞത് ലഖ്നൗവിൻറെ പേർ മാറ്റത്തിൻറെ സൂചനയാണെന്നാണ് റിപ്പോർട്ടുകൾ.…

മൈക്രോസോഫ്റ്റ് ജീവനക്കാര്‍ക്ക് ശമ്പളം ഇരട്ടിയാക്കും

ടെക് ഭീമനായ മൈക്രോസോഫ്റ്റിൽ ജീവനക്കാരുടെ ശമ്പളം ഇരട്ടിയാക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്. മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല തങ്ങളുടെ ജീവനക്കാരുടെ ശമ്പളം ഇരട്ടിയാക്കാൻ തീരുമാനിച്ചതായി അറിയിച്ചു. ഇ-മെയിലിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം ജീവനക്കാരെ അറിയിച്ചത്. ജീവനക്കാർ വലിയ തോതിൽ കമ്പനി വിടുന്നത് തടയുക…

രാജ്യത്തെ 1.5 കോടി കുട്ടികൾ അമിതവണ്ണമുള്ളവർ

രാജ്യത്തെ 15% കുട്ടികളും പൊണ്ണത്തടിയുള്ളവരാണെന്ന് ലാൻസെറ്റ് കമ്മീഷൻറെ പഠനം. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ രാജ്യത്ത് കുട്ടികളുടെ അമിതവണ്ണത്തിൻറെ വ്യാപനം 60% വർദ്ധിച്ചതായി നാഷണൽ ഫാമിലി ഹെൽത്ത് സർവേ കണ്ടെത്തി. 15നും 49നും ഇടയിൽ പ്രായമുള്ളവരിൽ അമിതവണ്ണം എല്ലാ സംസ്ഥാനങ്ങളിലും വ്യാപകമാണ്. ജനസംഖ്യയുടെ…

താജ്മഹലിലെ അടച്ചിട്ട മുറികളില്‍ ഹിന്ദു ദൈവങ്ങളുടെ രൂപങ്ങളോ വിഗ്രഹങ്ങളോ ഇല്ല

താജ്മഹലിലെ അടച്ചിട്ട മുറികളുടെ ചിത്രങ്ങൾ പങ്കുവെച്ച് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ. താജ്മഹലിൻറെ ചരിത്രത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി അലഹബാദ് ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് എഎസ്ഐ ചിത്രങ്ങൾ പങ്കുവെച്ചത്. ആ മുറികളില്‍ രഹസ്യമൊന്നുമില്ലെന്നും അവ നിര്‍മിതിയുടെ ഒരു ഭാഗം മാത്രമാണെന്നും…

ശ്രീലങ്കന്‍ എയര്‍ലൈന്‍സിനെ സ്വകാര്യവത്കരിക്കും

രാജ്യത്തിൻറെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ദേശീയ വിമാനക്കമ്പനി സ്വകാര്യവത്കരിക്കാനൊരുങ്ങി ശ്രീലങ്ക. പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ശ്രീലങ്കൻ എയർലൈൻസ് സ്വകാര്യവത്കരിക്കുമെന്ന് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ പറഞ്ഞു. സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനായി കറൻസി അച്ചടിക്കാനും ശ്രീലങ്ക പദ്ധതിയിടുന്നുണ്ട്. ശമ്പളം നൽകാൻ നോട്ടുകൾ…