ജമ്മുവിൽ നിർമാണത്തിനിടയിൽ തകർന്ന തുരങ്കം ; നാല് മൃതദേഹങ്ങൾ പുറത്തെടുത്തു
ജമ്മു കശ്മീരിൽ നിർമ്മാണത്തിലിരിക്കുന്ന തുരങ്കം തകർന്നതിനെ തുടർന്ന് കുടുങ്ങിയ നാലു തൊഴിലാളികളുടെ മൃതദേഹങ്ങൾ പുറത്തെടുത്തു. ആറ് തൊഴിലാളികളെ ഇനിയും കണ്ടെത്താനുണ്ട്. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. മൃതദേഹങ്ങൾ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. ജമ്മു-ശ്രീനഗർ ദേശീയ പാതയിലെ റമ്പാനിലാണ്…