മെയ് മാസത്തെ ശമ്പള വിതരണം; സര്‍ക്കാരിനോട് 65 കോടി ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി
കെഎസ്ആർടിസി സംസ്ഥാന സർക്കാരിനോട് 65 കോടി രൂപയുടെ സാമ്പത്തിക സഹായം തേടി. മെയ് മാസത്തെ ശമ്പളം വിതരണം ചെയ്യുന്നതിനു കെഎസ്ആർടിസി സർക്കാരിനോട് സാമ്പത്തിക സഹായം തേടി. ഏപ്രിൽ മാസത്തെ ശമ്പള വിതരണം പൂർത്തിയായതോടെയാണ് കെഎസ്ആർടിസി സർക്കാരിനോട് കൂടുതൽ സാമ്പത്തിക സഹായം തേടിയത്.…
ഒരു കിലോ ജയ അരിക്ക് ഒരാഴ്ചയ്ക്കിടെ കൂടിയത് അഞ്ചരരൂപ
ആന്ധ്രാപ്രദേശിൽ നിന്നുള്ള അരിയുടെ വരവ് കുറഞ്ഞതോടെ സംസ്ഥാനത്ത് അരിയുടെ വില കുതിച്ചുയരുന്നു. ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള ജയ, സുരേഖ അരികളാണ് പ്രധാനമായും കേരളത്തിലെത്തിയിരുന്നത്. ഏറ്റവും കൂടുതൽ അരി ലഭിക്കുന്നത് ആന്ധ്രാപ്രദേശിൽ നിന്നാണ്. നെൽ സ്റ്റോക്കിന്റെ കുറവും വൈദ്യുതി ക്ഷാമവും…
ലക്ഷദ്വീപ് തീരത്തെ ലഹരിവേട്ട; പാക് ബന്ധം സ്ഥിരീകരിച്ചു
ലക്ഷദ്വീപ് മയക്കുമരുന്ന് കടത്ത് കേസിലെ റിമാൻഡ് റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്ത്. കേസിൽ പാകിസ്ഥാന്റെ പങ്കാളിത്തം സ്ഥിരീകരിച്ചു. നാലു പ്രതികൾക്കും മയക്കുമരുന്ന് കടത്തിൽ പാകിസ്ഥാൻ ശൃംഖലയുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. വിഴിഞ്ഞം സ്വദേശി ഫ്രാൻസിസ്, പൊഴിയൂർ സ്വദേശി സുജൻ എന്നിവരാണ് സംഘത്തിലുള്ള മലയാളികൾ.…
വിസ്മയ കേസില്‍ വിധി നാളെ
നിലമേൽ വിസ്മയ കേസിൽ നാളെ വിധി പ്രഖ്യാപിക്കും. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എൻ സുജിത്ത് നാളെ വിധി പറയും. വിസ്മയയുടെ ഭർത്താവായിരുന്ന കിരൺ കുമാർ മാത്രമാണ് കേസിലെ ഏക പ്രതി. വിസ്മയ മരിച്ച് ഒരു വർഷം പിന്നിടുമ്പോഴാണ്…
വിജയ് ബാബുവിനെ തിരിച്ചെത്തിക്കാന്‍ പോലീസ്
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി വിജയ് ബാബു കീഴടങ്ങിയില്ലെങ്കിൽ അദ്ദേഹത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള സാധ്യത പൊലീസ് പരിശോധിക്കുന്നു. ഇതിനായി പൊലീസ് നിയമോപദേശം തേടിയിട്ടുണ്ടെന്നാണ് വിവരം. വിദേശത്തേക്ക് കടന്ന പ്രതി വിജയ് ബാബു ജോർജിയയിലുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രതികളെ കണ്ടെത്താൻ അർമേനിയയിലെ…
ഉയർച്ചയ്ക്ക് ശേഷം വിശ്രമിച്ച് സ്വർണവില
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. തുടർച്ചയായ മൂന്ന് ദിവസം ഉയർന്നതിനു ശേഷം സ്വർണ്ണ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിനു 280 രൂപയുടെ വർധനവാണ് ഉണ്ടായിരുന്നത്. ഒരു പവൻ സ്വർണ്ണത്തിന്റെ വിപണി വില (ഇന്നത്തെ സ്വർണ്ണ…
കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ഒരു വർഷത്തിനിടെ രാജിവെച്ചത് 19 ഡോക്ടർമാർ
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നിന്ന് കഴിഞ്ഞ ഒരു വർഷത്തിനിടെ 19 ഡോക്ടർമാരാണ് രാജിവെച്ചത്.കഴിഞ്ഞ ദിവസം ഒരു ഡോക്ടർ കൂടി രാജിവച്ചു. കാർഡിയോളജി വിഭാഗത്തിലെ ഡോ.ഗെയിൽ എൻ.സെബാസ്റ്റ്യൻ ശനിയാഴ്ചയാണ് പ്രിൻസിപ്പലിൻ രാജിക്കത്ത് നൽകിയത്. ഡോക്ടർമാർ തമ്മിലുള്ള ചില അഭിപ്രായവ്യത്യാസങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്നാണ്…
പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ശക്തമാക്കി പോലീസ്
വിദ്വേഷ പ്രസംഗക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ പി സി ജോർജിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ പൊലീസ് വേഗത്തിലാക്കി. ജോർജിനെ കണ്ടെത്താനുള്ള തിരച്ചിൽ കഴിഞ്ഞ ദിവസം പരാജയപ്പെട്ടിരുന്നു. ഇന്നും തെരച്ചിൽ തുടരാനാണ് പൊലീസിന്റെ തീരുമാനം. ഇന്നലെ ഈരാറ്റുപേട്ടയിലെ പി സി ജോർജിന്റെ…