പുതു ചരിത്രം; മുഴുവൻ വനിതാ അംഗങ്ങളുമായി സൗദിയുടെ ആദ്യ വിമാനം
പൂർണ്ണമായും വനിതാ ക്രൂ അംഗങ്ങളുമായി സൗദി അറേബ്യയിലെ ആദ്യ ആഭ്യന്തര വിമാനം പറന്നു. സൗദിയുടെ ബജറ്റ് വിമാനക്കമ്പനിയായ ഫ്ലൈഅദീൽ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സൗദി വ്യോമയാന ചരിത്രത്തിൽ ആദ്യമായാണ് ഫ്ലൈഅദീൽ വനിതാ ക്രൂവിനൊപ്പം ആദ്യ വിമാന സർവീസ് നടത്തുന്നത്.