പി.സി ജോർജിനായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്
വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ ജനപക്ഷം നേതാവ് പി.സി ജോർജിനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. കേസിൽ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടർന്ന് പിസി ജോർജ്ജ് ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് മാറിയിരുന്നു. ശനിയാഴ്ച വൈകീട്ട് ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയ പൊലീസിനു പി.സി ജോർജിനെ കണ്ടെത്താനായില്ല.…