Author:

സോളാർ കേസ്; സിബിഐ സംഘം ക്ലിഫ് ഹൗസിലെത്തി

സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ പരാതിയിൽ ക്ലിഫ് ഹൗസിലെത്തി സിബിഐ സംഘം തെളിവെടുപ്പ് നടത്തി. പരാതിക്കാരിയുമായി നേരിട്ട് തെളിവെടുപ്പ് നടത്തുകയാണ് സി.ബി.ഐ സംഘം. ഇതാദ്യമായാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ സിബിഐ റെയ്ഡ് നടത്തുന്നത്.

‘2024ൽ വീണ്ടും മോദി; ലക്ഷ്യം പരിവർത്തനം’; പ്രധാനമന്ത്രിയെ വരവേറ്റ് പ്രവാസികൾ

പ്രധാനമന്ത്രിയെ ബെർലിനിൽ വരവേറ്റ് ഇന്ത്യൻ പ്രവാസികൾ. ബെർലിനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയിൽ ‘2024 ൽ വീണ്ടും മോദി’ എന്ന മുദ്രാവാക്യം ഉയർന്നു. 2014ൽ വൻ ഭൂരിപക്ഷത്തോടെയാണ് ബിജെപി സർക്കാർ അധികാരത്തിലെത്തിയത്.

തൃശൂർ പൂരത്തിന് നാളെ കൊടിയേറ്റം; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

തൃശൂർ പൂരത്തിന് നാളെ കൊടിയേറും. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങൾ, മറ്റ് എട്ട് ഘടകക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ പതാക ഉയർത്തൽ നടക്കും. മെയ് 10നാണ് തൃശൂർ പൂരം. പാറമേക്കാവ് ക്ഷേത്രത്തിലാണ് പതാക ആദ്യം ഉയർത്തുന്നത്.

‘പി.സി. ജോർജിന് ജാമ്യം അനുവദിച്ചത് ചട്ടപ്രകാരമല്ല’; അപ്പീലിനൊരുങ്ങി പ്രോസിക്യൂഷൻ

വിദ്വേഷ പ്രസംഗക്കേസിൽ പി.സി ജോർജിന് ജാമ്യം അനുവദിച്ച വിധിയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പ്രോസിക്യൂഷൻ. അദ്ദേഹം അപ്പീലിൻ പോയേക്കുമെന്നാണ് സൂചന. പബ്ലിക് പ്രോസിക്യൂട്ടറെ കേൾക്കാതെ ജാമ്യം നല്കുന്നത് ചട്ടങ്ങൾക്ക് അനുസൃതമല്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

സ്‌നേഹവും സാഹോദര്യവും വിളിച്ചോതി ഇന്ന് ചെറിയ പെരുന്നാള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ പൗരന്മാര്‍ക്ക് ഈദ് ആശംസകളറിയിച്ചു. ‘ഈദുല്‍ ഫിത്തര്‍ ദിനത്തില്‍ എല്ലാവിധ ആശംസകളും. ഈ മംഗളാവസരത്തില്‍ നമ്മുടെ സമൂഹത്തില്‍ ഐക്യവും സാഹോദര്യവും വര്‍ധിക്കട്ടെ. ട്വിറ്ററിലൂടെ അദ്ദേഹം നേര്‍ന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഡെൻമാർക്കിൽ

ജർമ്മനി സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഡെന്മാർക്കിലെത്തും. നോർഡിക് ഉച്ചകോടിയിൽ പങ്കെടുക്കുന്ന അദ്ദേഹം ഇന്ത്യയിലേക്ക് കൂടുതൽ നിക്ഷേപം കൊണ്ടുവരുന്നതിന് വിവിധ രാഷ്ട്രത്തലവന്മാരുമായി ആശയവിനിമയം നടത്തും.

ചെറിയ പെരുന്നാൾ; കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നിയന്ത്രിത അവധി

ചെറിയ പെരുന്നാൾ പ്രമാണിച്ച് കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് ഇന്ന് നിയന്ത്രിത അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നടന്ന കേന്ദ്ര സർക്കാർ എംപ്ലോയീസ് വെൽഫെയർ കോ-ഓർഡിനേഷൻ കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

കർണാടകയിൽ ബസവരാജ് ബൊമ്മെയെ മാറ്റിയേക്കുമെന്ന് റിപ്പോർട്ട്

കർണാടക മുഖ്യമന്ത്രി സ്ഥാനത്തു നിന്നും ബസവരാജ് ബൊമ്മെയെ മാറ്റിയേക്കുമെന്ന് റിപ്പോർട്ട്. 2023ൽ നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് ബിജെപി നിർണ്ണായക നീക്കം നടത്തുന്നത്. ബസവരാജ് ബൊമ്മെ അധികാരമേറ്റടുത്തതിനു പിന്നാലെ സംസ്ഥാനത്ത് നിരവധി വിവാദങ്ങളാണ് ഉടലെടുത്തത്.

മുടങ്ങിക്കിടക്കുന്ന താപവൈദ്യുതി നിലയങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കും

രാജ്യം നേരിടുന്ന ഊർജ്ജ പ്രതിസന്ധി പരിഹരിക്കാനായി മുടങ്ങി കിടക്കുന്ന 7150 മെഗാവാട്ട് വരുന്ന താപ വൈദ്യുതി നിലയങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കാൻ കേന്ദ്ര സർക്കാർ ശ്രമം തുടങ്ങി. ഇതിൽ 2400 മെഗാവാട്ട് വരുന്ന താപവൈദ്യുത നിലയങ്ങളുടെ പ്രവർത്തനം ഉടൻ തുടങ്ങും.

ഇന്ത്യ ലോകസമാധാനത്തിനൊപ്പം; നരേന്ദ്ര മോദി

യുക്രൈൻ-റഷ്യ യുദ്ധത്തിൽ ഒരു രാജ്യത്തിനും വിജയിക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജർമ്മനി സന്ദർശനത്തിനിടെയാണ് യുക്രൈൻ-റഷ്യ യുദ്ധത്തിൽ മോദി നിലപാട് വ്യക്തമാക്കിയത്. യുദ്ധം അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത മോദി ഇന്ത്യ ലോകസമാധാനത്തോടൊപ്പമാണ് നിലകൊള്ളുന്നതെന്ന് പറഞ്ഞു.