Author:

ഇന്ത്യയുമായുള്ള അന്തര്‍വാഹിനി പദ്ധതിയില്‍ നിന്ന് പിന്മാറി ഫ്രാന്‍സ്

ഇന്ത്യൻ നാവികസേനയെ കരുത്തുറ്റതാക്കാൻ ലക്ഷ്യമിട്ടുള്ള അന്തർവാഹിനി നിർമാണ പദ്ധതിയായ പ്രൊജക്ട്–75ൽ സഹകരിക്കില്ലെന്നു ഫ്രാൻസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനു തൊട്ടുമുൻപാണ്, കേന്ദ്ര സർക്കാരിന്റെ നിർണായക പദ്ധതിയിൽ ഭാഗമാകില്ലെന്നു ഫ്രാൻസിന്റെ നേവൽ ഗ്രൂപ്പ് അറിയിച്ചത്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; യുഡിഎഫിൽ ഉമാ തോമസെന്ന് സൂചന

തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിക്കായി കെ.പി.സി.സി നിശ്ചയിച്ച പേര് ഹൈക്കമാൻഡിനെ അറിയിച്ചു. സ്ഥാനാർത്ഥിയുടെ പേര് ഇന്ന് വൈകിട്ട് ആറ് മണിയോടെ പ്രഖ്യാപിക്കും. ഒരു പേര് മാത്രമാണ് പരിഗണിച്ച് തീരുമാനിച്ചതെന്നും സുധാകരൻ പറഞ്ഞു. പി.ടി തോമസിന്റെ ഭാര്യ ഉമ തോമസ് സ്ഥാനാർഥിയായേക്കുമെന്നാണ് വിവരം.

ഉപതിരഞ്ഞെടുപ്പ്; സിൽവർലൈൻ കല്ലിടലില്‍ നിന്ന് പിന്മാറേണ്ടെന്ന് സിപിഎം

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും സില്‍വര്‍ലൈന്‍ ലൈൻ കല്ലിടൽ തുടരണമെന്ന് സി.പി.എം. കല്ലിടല്‍ നിര്‍ത്തിയാല്‍ യുഡിഎഫ് അത് രാഷ്ട്രീയ ആയുധമാക്കും. സില്‍വര്‍ലൈന്‍ ഉയര്‍ത്തിക്കാട്ടാന്‍ കല്ലിടല്‍ അനിവാര്യമാണെന്നും സിപിഎം വിലയിരുത്തി.

കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് കരള്‍മാറ്റിവയ്ക്കല്‍ ശാസ്ത്രക്രിയയ്ക്ക് സജ്ജമായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.

മഴ മുന്നറിയിപ്പ്; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കോട്ടയം ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട കനത്ത മഴയ്ക്കുള്ള സാധ്യതയാണ് ഇവിടെ പ്രവചിക്കുന്നത്.

ഷവര്‍മയിലെ ഭക്ഷ്യ വിഷബാധ; പ്രഥമിക അന്വേഷണ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറി

കാസര്‍ഗോഡ് ചെറുവത്തൂരിൽ ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് കളക്ടർക്ക് കൈമാറി. ഭക്ഷ്യവിഷബാധ തന്നെയാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രാഥമിക നിഗമനം. നിലവിലെ റിപ്പോർട്ടും അതിലേക്ക് തന്നെ വിരൽ ചൂണ്ടുന്നു.

‘ഒരു രൂപ അയച്ചാൽ കിട്ടിയിരുന്നത് 15 പൈസ മാത്രം’; ജർമ്മനിയിൽ കോൺഗ്രസിനെ വിമർശിച്ച് മോദി

ജർമ്മൻ സന്ദർശനത്തിനിടെ കോൺഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി. കോൺഗ്രസിന്റെ കാലത്ത് ഒരു രൂപ ജനങ്ങൾക്കായി നീക്കി വെച്ചാൽ 15 പൈസ മാത്രമാണ് ലഭിക്കുക എന്നും ബാക്കി കോൺഗ്രസ് മോഷ്ടിക്കുമെന്നും അദ്ദേഹം ആരോപിച്ചു. ജർമ്മനിയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കൂടുതൽ പേർ സംസാരിക്കുന്നുണ്ടാവാം, എന്നാൽ ഹിന്ദി ദേശീയ ഭാഷയല്ലെന്ന് സോനു നി​ഗം

കന്നഡ താരം കിച്ച സുദീപും ബോളിവുഡ് താരം അജയ് ദേവ്ഗണും തമ്മിൽ തുടരുന്ന ഹിന്ദി ദേശീയ ഭാഷാ വിവാദത്തിൽ അഭിപ്രായം അറിയിച്ച് ഗായകൻ സോനു നിഗം. കൂടുതൽ ആളുകൾ സംസാരിക്കുന്നുണ്ടെങ്കിലും ഹിന്ദി ദേശീയ ഭാഷയല്ലെന്നും ഭരണഘടനയിൽ ഒരിടത്തുപോലും ഹിന്ദിയാണ് ദേശീയഭാഷയെന്ന് പരാമർശമില്ലെന്നും…

വയനാട്ടിൽ വിനോദ സഞ്ചാരികൾക്കു ഭക്ഷ്യവിഷബാധ; 15 പേർ ആശുപത്രിയിൽ

വയനാട്ടിലെത്തിയ 15 വിനോദ സഞ്ചാരികൾക്കു ഭക്ഷവിഷബാധയേറ്റു. കൽപറ്റയ്ക്കു സമീപം കമ്പളക്കാട്ടെ ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച തിരുവനന്തപുരം സ്വദേശികൾക്കാണു ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഫാസ്ടാഗ് സംവിധാനം സര്‍ക്കാര്‍ ഒഴിവാക്കുന്നു

ഇന്ത്യയില്‍ ടോള്‍ പിരിക്കാന്‍ നടപ്പാക്കിയിരുന്ന ഫാസ്ടാഗ് സംവിധാനവും സര്‍ക്കാര്‍ ഒഴിവാക്കുന്നു. ഇതിനു പകരം സാറ്റലൈറ്റ് നാവിഗേഷന്‍ ഉപയോഗിച്ചുള്ള പുതിയ സംവിധാനമാണു സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഇപ്പോള്‍ രാജ്യത്തുടനീളം 1.37 ലക്ഷം വാഹനങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്.