ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്ന് മന്ത്രി സജി ചെറിയാന്‍
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയ്യാറല്ലെന്ന് സ്ഥിരീകരിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് പറയുന്നതിന്റെ അടിസ്ഥാനമെന്താണെന്നും അദ്ദേഹം ചോദിച്ചു. പുറത്തുവിടരുതെന്ന് ഹേമ തന്നെ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു.