Author:

ആര്‍ബിഐ നിരക്ക് കൂട്ടിയതിന് പിന്നാലെ ഓഹരി വിപണിയില്‍ തകർച്ച

ആർബിഐയുടെ അപ്രതീക്ഷിത തീരുമാനം ഓഹരി വിപണിയിൽ തകർച്ചയ്ക്ക് വഴിവെച്ചു. റിപ്പോ നിരക്ക് ഉയർത്താനുള്ള നീക്കം വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. സെൻസെക്സ് 1,120 പോയിന്റ് ഇടിഞ്ഞ് 55,856 ൽ ക്ലോസ് ചെയ്തു. മറുവശത്ത് നിഫ്റ്റി 340 പോയിന്റ് ഇടിഞ്ഞ് 16,730 ൽ എത്തി.

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; മന്ത്രി നാളെ യൂണിയനുകളുമായി ചർച്ച നടത്തും

കെ.എസ്.ആർ.ടി.സിയിലെ ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ആന്റണി രാജു നാളെ യൂണിയനുകളുമായി ചർച്ച നടത്തും. ശമ്പളം ലഭിച്ചില്ലെങ്കിൽ നാളെ അർദ്ധരാത്രി മുതൽ പണിമുടക്കുമെന്ന് യൂണിയനുകൾ അറിയിച്ചതിനെ തുടർന്നാണ് തീരുമാനം.

ഇന്ത്യയിൽ മാധ്യമസ്വാതന്ത്രം കുറയുന്നു; ലോക റാങ്കിംഗിൽ 150-ാം സ്ഥാനത്ത്

ലോക മാധ്യമ സ്വാതന്ത്ര സൂചികയിൽ ഇന്ത്യ വീണ്ടും പിന്നിലായി. 180 രാജ്യങ്ങളിൽ 142-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇപ്പോൾ 150-ാം സ്ഥാനത്താണ്. ആഗോള മാധ്യമ നിരീക്ഷകർ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. നേപ്പാൾ ഒഴികെയുള്ള ഇന്ത്യയുടെ അയൽരാജ്യങ്ങളുടെ റാങ്കിംഗും ഇടിഞ്ഞു.

കേരള പി.എസ്.സി 45 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള പബ്ലിക് സർവീസ് കമ്മീഷൻ 45 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.keralapsc.gov.in വഴി അപേക്ഷ സമർപ്പിക്കണം. ഒഴിവുകൾ മൂന്ന് ഗസറ്റുകളിലായി പ്രസിദ്ധീകരിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 1 ആയിരിക്കും.

ഏപ്രിലിലെ വാഹന വില്‍പ്പനയില്‍ മഹീന്ദ്രക്ക് മുന്നേറ്റം

ഏപ്രില്‍ മാസത്തെ വാഹന വില്‍പ്പനയില്‍ മുന്നേറ്റവുമായി മഹീന്ദ്ര ആന്റ് മഹീന്ദ്ര. വാഹന വില്‍പ്പനയില്‍ 25 ശതമാനം വര്‍ധനവാണ് മഹീന്ദ്ര നേടിയത്. ഏപ്രിലില്‍ 45,640 യൂണിറ്റുകളാണ് വിറ്റഴിച്ചത്. ആഭ്യന്തര വിപണിയിലെ പാസഞ്ചര്‍ വാഹന വില്‍പ്പന 23 ശതമാനം വര്‍ധിച്ചു.

മുദ്രവെച്ച കവറിൽ റിപ്പോർട്ട്; കോടതി ആധികാരിക നിൽപാട് എടുക്കണമെന്ന് മീഡിയ വണ്‍

മുദ്രവച്ച കവറിൽ കോടതികളിൽ റിപ്പോർട്ട് ചെയ്യുന്ന വിഷയത്തിൽ ആധികാരിക നിലപാട് സ്വീകരിക്കണമെന്ന് മീഡിയ വൺ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ജിഗ്നേഷ് മേവാനിയുടെ കേസിൽ അസം കോടതിയിൽ മുദ്രവച്ച കവറിലാണ് റിപ്പോർട്ട് സമർപ്പിച്ചതെന്ന് മീഡിയ വണ്ണിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ഭീമ കൊറേഗാവ് കേസിൽ വരവരറാവു അടക്കം 3 പേർക്കും ജാമ്യമില്ല

ഭീമ കൊറേഗാവ് കലാപകേസിൽ തെലുങ്ക് കവി പി. വരവര റാവു ഉൾപ്പെടെ മൂന്ന് പേർക്ക് ജാമ്യം ലഭിച്ചില്ല. വരവര റാവു, ആക്ടിവിസ്റ്റുകളായ അരുൺ ഫെരേര, വെര്‍നോന്‍ ഗോണ്‍സാല്‍വസ് എന്നിവര്‍ക്കാണ് ബോംബെ ഹൈക്കോടതി ജാമ്യം നിഷേധിച്ചത്.

റഷ്യയില്‍ നിന്ന് വീണ്ടും കുറഞ്ഞ നിരക്കിൽ എണ്ണ വാങ്ങാൻ ഇന്ത്യ

റഷ്യയില്‍ നിന്നും കുറഞ്ഞ വിലക്ക് കൂടുതല്‍ എണ്ണ വാങ്ങാനുള്ള നീക്കങ്ങള്‍ വീണ്ടും സജീവമാക്കി ഇന്ത്യ. ബാരലിന് 70 ഡോളര്‍ നിരക്കില്‍ എണ്ണ വാങ്ങാനുള്ള നീക്കങ്ങള്‍ക്കാണ് ഇന്ത്യ തുടക്കം കുറിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളുടേയും ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

IPL മാനിയ: കണക്കുകള്‍ തീര്‍ക്കുവാന്‍ ആര്‍സിബി ഇന്ന് സിഎസ്‌കെയോട്

ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂര്‍-ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പോരാട്ടമാണ്. വിരാട് കോലിയും എം എസ് ധോണിയും മുഖാമുഖം വരുന്ന മത്സരമെന്നത് ആരാധകരെ ആവേശത്തിലാക്കുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 30 തവണയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ചെന്നൈ സൂപ്പര്‍ കിംഗ്‌സും നേര്‍ക്കുനേര്‍…

തൃക്കാക്കരയിൽ സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് ഇ പി ജയരാജൻ

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥിയെ എൽഡിഎഫ് തീരുമാനിച്ചിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. എന്തടിസ്ഥാനത്തിലാണ് മാധ്യമങ്ങൾ തങ്ങൾ പ്രഖ്യാപിക്കാതെ സ്വന്തം നിലയ്ക്ക് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതെന്നും അദ്ദേഹം ചോദിച്ചു.