Author:

കേരള ഗെയിംസ് അക്വാട്ടിക്‌സ് മത്സരങ്ങള്‍ നാളെയാരംഭിക്കും

ആദ്യ കേരള ഗെയിംസിന്റെ ജലമത്സരങ്ങൾ നാളെ ആരംഭിക്കും. തിരുവനന്തപുരം പിരപ്പൻകോട് ബി ആർ അംബേദ്കർ ഇന്റർനാഷണൽ അക്വാട്ടിക്സ് കോംപ്ലക്സിലാണ് മത്സരങ്ങൾ നടക്കുക. പുരുഷന്മാരുടെയും സ്ത്രീകളുടെയും വാട്ടർ പോളോ പ്രിലിമിനറി റൗണ്ട് മത്സരങ്ങൾ നടക്കും.

യൂട്യൂബര്‍ റിഫ മെഹ്നുവിന്റെ ദുരൂഹ മരണം; മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്താന്‍ അനുമതി

യൂട്യൂബർ റിഫാ മെഹ്നുവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് മൃതദേഹം പുറത്തെടുക്കാൻ അനുമതി. അന്വേഷണ സംഘത്തിന്റെ അഭ്യർത്ഥന പരിഗണിച്ചാണ് കോഴിക്കോട് ആർ.ഡി.ഒ ഇതിന് അനുമതി നൽകിയത്. ദുബായിൽ പോസ്റ്റ്മാർട്ടം നടത്തിയെന്ന് പറഞ്ഞ് ഭർത്താവ് മെഹ്നാസ് വഞ്ചിച്ചുവെന്ന് റിഫയുടെ കുടുംബം ആരോപിച്ചിരുന്നു.

ആര്‍ച്ച് ബിഷപ്പിനെ കണ്ട് ഉമ തോമസ്

തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസ് അങ്കമാലി അതിരൂപത ആർച്ച് ബിഷപ്പ് ആന്റണി കരിയിലുമായി കൂടിക്കാഴ്ച നടത്തി. എല്ലാവരോടും വോട്ട് ചോദിക്കുമെന്നും മറ്റ് സാമുദായിക നേതാക്കളെ കാണുമെന്നും ഉമാ തോമസ് പറഞ്ഞു.

ഹിന്ദി പഠിക്കാൻ ചൈനയും; അതിർത്തിയിൽ പരിഭാഷകരെ നിയമിച്ചേക്കും

അതിർത്തിയിൽ ഹിന്ദി ഭാഷ കൈകാര്യം ചെയ്യാൻ അറിയാവുന്നവരെ വിന്യസിക്കാൻ ചൈന ആലോചിക്കുന്നതായി റിപ്പോർട്ട്. പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) ചൈനയിലെ വിവിധ സർവകലാശാലകളിൽ പഠിച്ച ബിരുദധാരികളെ യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽഎസി) പരിഭാഷകരായി നിയമിക്കാൻ തയ്യാറെടുക്കുകയാണ്.

കാസർഗോഡ് സ്വകാര്യ ബസ് മറിഞ്ഞു; ആരുടെയും പരിക്ക് ഗുരുതരമല്ല

കാസർഗോഡ് മട്ടാലയിൽ സ്വകാര്യ ബസ് മറിഞ്ഞു. കാസർഗോഡ്-കണ്ണൂർ റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ബസിന്റെ അമിത വേഗതയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.ആരുടെയും പരിക്ക് ഗുരുതരമല്ല.

കോവിഡ് വായുവിലൂടെ പകരുമെന്ന് സ്ഥീരീകരിച്ച് ഒരു കൂട്ടം ശാസ്ത്രജ്ഞൻമാർ

കൊറോണ വൈറസ് (സാർസ്-കോവി-2) അണുബാധ വായുവിലൂടെ പടരുന്നതായി ഒരു കൂട്ടം ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു. ഹൈദരാബാദിലെയും മൊഹാലിയിലെയും ആശുപത്രികളിൽ നടത്തിയ സംയുക്ത പഠനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന്, ഈ പഠനത്തിന്റെ ഫലങ്ങൾ ഇപ്പോൾ ജേണൽ ഓഫ് എയറോസോൾ സയൻസിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നന്മ പ്രോപ്പർട്ടീസ് ലിമിറ്റഡിന്റെ വൺ കൊച്ചി പദ്ധതി ആരംഭിച്ചു

വ്യവസായത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച മീരാൻ കമ്പനികളുടെ ഗ്രൂപ്പിന്റെ ഭാഗമായ നന്മ പ്രോപ്പർട്ടീസ് ലിമിറ്റഡിന്റെ വൺ കൊച്ചി പദ്ധതിക്ക് തുടക്കമായി. സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് മേഖലയിൽ നൂതനമായ മാറ്റങ്ങൾ വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് കൊച്ചി വൈറ്റിലയിൽ പദ്ധതിക്ക് തുടക്കമിട്ടത്.

കാസർകോട്ടെ ഭക്ഷ്യവിഷബാധ; സാമ്പിളുകളിൽ ഇകോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം

കാസർകോട്ടെ കൂൾബാറിലെ ഭക്ഷണ സാമ്പിളുകളിൽ ഇക്കോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിലാണ് സാന്നിധ്യം കണ്ടെത്തിയത്. കോഴിക്കോട് റീജിയണൽ അനലിറ്റിക്കൽ ലാബിലാണ് ഷവർമ, മയോണൈസ്, ഉപ്പിലട്ട, മസാലപ്പൊടികൾ എന്നിവ പരീക്ഷിച്ചത്.

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ ശുപാര്‍ശ

കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ ശുപാർശ. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ഡി.ഐ.ജിക്ക് റിപ്പോർട്ട് നൽകി. സ്വര്‍ണക്കടത്ത് കേസ്, ക്വട്ടേഷന്‍ കേസുകളില്‍ ഉള്‍പ്പെടെ കാപ്പ ചുമത്താമെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

“ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ പറയുന്നവരുടെ ഉദ്ദേശം വേറെ”

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി സജി ചെറിയാൻ ആവർത്തിച്ചു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കുന്നത് ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.