Author:

ജോധ്പുരിന് പിന്നാലെ ഭിൽവാരയിലും സംഘർഷം; ഇന്റർനെറ്റ് റദ്ദാക്കി

ജോധ്പൂരിന് പിന്നാലെ ഭിൽവാരയിലും സംഘർഷം. സാംഗെനറിൽ രണ്ട് യുവാക്കളെ അജ്ഞാതർ ആക്രമിച്ചു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തെ തുടർന്ന് നഗരത്തിൽ 24 മണിക്കൂർ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

നിഗൂഢതയുടെ ആഴങ്ങളിൽ ‘അജ്മീർ ഷാ’ബോട്ട്; കാണാതായിട്ട് ഒരു വർഷം

അജ്മീർ ഷാ ബോട്ടും 16 തൊഴിലാളികളും നിഗൂഢതയിൽ മറഞ്ഞിട്ട് ഒരു വർഷം. 2021 മേയ് 5നു ബേപ്പൂരിൽ നിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ടിൽ തമിഴ്നാട് സ്വദേശികളായ 12 പേരും 4 ബംഗാൾ സ്വദേശികളുമാണുണ്ടായിരുന്നത്. 13നു ഉച്ചയ്ക്ക് ബേപ്പൂരിൽനിന്നുതന്നെയുള്ള സിൽവർ ലൈൻ ബോട്ടുകാരാണ്…

‘പോലീസാണെന്ന പേരിൽ തന്നെ ഗുണ്ടകള്‍ കൊല്ലാന്‍ കൊണ്ടുപോകുന്നു’; സനല്‍കുമാര്‍ ശശിധരന്‍

പൊലീസുകാരനെന്ന വ്യാജേന ആരോ തന്നെ തട്ടിക്കൊണ്ടു പോകുന്നുവെന്ന് ആരോപിച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ ജീവിതം പോലീസ് സംരക്ഷിക്കണമെന്നും ഒരു കാരണവുമില്ലാതെയാണ് കള്ളക്കേസുകൾ ഫയൽ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശിലായുഗത്തിന്റെ അവശേഷിപ്പ്; മദ്യപരുടെ കേന്ദ്രമായി മാറി മറയൂർ മുനിയറകള്‍

മറയൂർ സന്ദർശിക്കുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് ശിലായുഗത്തിന്റെ അവശിഷ്ടങ്ങളായ മുരുകൻ കുന്നിലെ മുനിയറകൾ. എന്നാൽ ഇവ സംരക്ഷിക്കാൻ അധികൃതർ ഒരു നടപടിയും സ്വീകരിക്കുന്നില്ല. നൂറു കണക്കിന് സഞ്ചാരികളെത്തുന്ന മുരുകന്‍ മലയില്‍ മദ്യപന്‍മാരുടെ വിളയാട്ടവും വ്യാപകമായിരിക്കുകയാണ്.

മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പോലീസ് കസ്റ്റഡിയില്‍

തന്നെ പിന്തുടര്‍ന്ന് ശല്യം ചെയ്‌തെന്ന നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ അറസ്റ്റിൽ. മഞ്ജു വാരിയരുടെ ജീവന്‍ അപകടത്തിലാണെന്ന സനല്‍കുമാറിന്റെ പോസ്റ്റുകള്‍ വിവാദമായിരുന്നു. നെയ്യാറ്റിന്‍കരയില്‍ നിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

ഐപിഎല്ലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് സൺ റൈസേഴ്സ് ഹൈദരാബാദ് പോരാട്ടം

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. രാത്രി 7.30ന് മുംബൈയിൽ മത്സരം ആരംഭിക്കും. ഇരുടീമുകളും ഇതുവരെ ഒമ്പത് മത്സരങ്ങൾ കളിച്ചു. നാൽ മത്സരങ്ങൾ ജയിച്ച ഡൽഹിക്ക് ഇപ്പോൾ എട്ട് പോയിന്റും അഞ്ച് കളികൾ ജയിച്ച ഹൈദരാബാദിന് 10 പോയിന്റുമാണുള്ളത്.

മറഡോണയുടെ ‘ദൈവത്തിന്റെ കൈ’ ജഴ്‌സിക്ക് 70 കോടി 90 ലക്ഷം രൂപ

മറഡോണയുടെ ദൈവത്തിന്റെ കൈ ജേഴ്സി 70.90 കോടി രൂപയ്ക്ക് ലേലം ചെയ്തു. ഒരു കളിക്കാരന്റെ ജഴ്സിക്ക് കായിക ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണിത്. 1986 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഗോൾ നേടിയപ്പോൾ മറഡോണ ഈ ജേഴ്സി ധരിച്ചിരുന്നു.

ടൂറിസത്തിന്റെ പ്രചാരത്തിന് പൂരത്തെ ഉപയോഗിക്കുമെന്ന് മന്ത്രി റിയാസ്

കേരള ടൂറിസത്തെ പ്രോത്സാഹിപ്പിക്കാൻ തൃശൂർ പൂരം ഉപയോഗിക്കുമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. സുരക്ഷാ ക്രമീകരണങ്ങൾക്കായി മാത്രം 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത് നടക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

“മഞ്ജു തനിക്കെതിരേ പരാതി നല്‍കിയതായി അറിയില്ല, പോലീസ് വ്യക്തമാക്കണം”

നടി മഞ്ജു വാര്യർ പൊലീസിൽ പരാതി നൽകിയ വിവരം അറിയില്ലെന്ന് സനൽ കുമാർ. പൊലീസ് ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആർക്കെതിരെയാണ് പരാതി നൽകിയതെന്ന് പൊലീസ് വ്യക്തമാക്കണം. മഞ്ജു അത്തരമൊരു പരാതി നല്കിയിട്ടുണ്ടെങ്കിൽ എന്നെ അറസ്റ്റ് ചെയ്യുകയോ അറിയിക്കുകയോ ചെയ്യണം,”…

ചെറുവത്തൂർ ഭക്ഷ്യവിഷബാധ; 23 പേരെ ഡിസ്‌ചാർജ് ചെയ്‌തു

ചെറുവത്തൂരിലെ കൂൾ ബാറിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ആശങ്ക ഒഴിയുന്നു. വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചവരിൽ 23 പേരെ ഡിസ്ചാർജ് ചെയ്തു. ഭക്ഷണവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ അതിഥി തൊഴിലാളികൾക്കും ഹെൽത്ത് കാർഡ് നിർബന്ധമാക്കാനും ചെറുവത്തൂർ പഞ്ചായത്ത് തീരുമാനിച്ചു.