Author:

മുട്ടില്‍ മരംമുറി; പ്രതികളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

മുട്ടിൽ മരംമുറി കേസിലെ പ്രതികളായ വില്ലേജ് ഓഫീസർ കെ.കെ അജി, സ്പെഷ്യൽ വില്ലേജ് ഓഫീസർ കെ.ഒ സിന്ധു എന്നിവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്കാനാകില്ലെന്ന് സുപ്രീം കോടതി. സ്ഥിരം ജാമ്യത്തിനായി സമീപിക്കാനും കോടതി നിര്‍ദേശിച്ചു. ഇതേ തുടർന്ന് ഇരുവരും സുപ്രീം കോടതിയിൽ സമർപ്പിച്ച…

കണ്ണൂര്‍ ഡിലക്‌സ് അടക്കം വരുമാനമുള്ള 27 സര്‍വീസുകള്‍ സ്വിഫ്റ്റിന്‌

കെ.എസ്.ആർ.ടി.സി.യുടെ ദീർഘദൂര ഷെഡ്യൂളുകൾ സർക്കാർ പുതുതായി രൂപീകരിച്ച കെ-സ്വിഫ്റ്റ് ഏറ്റെടുക്കുകയാണ്. ഇതുവരെ 27 ദീർഘദൂര ഷെഡ്യൂളുകളാണ് സ്വിഫ്റ്റിന് കൈമാറിയത്. കെ.എസ്.ആർ.ടി.സി കണ്ണൂർ-തിരുവനന്തപുരം, തിരുവനന്തപുരം-കണ്ണൂർ ഡീലക്സ് സൂപ്പർ സർവീസുകൾ എന്നിവ കൈമാറി.

ലിവർപൂളിന്റെ പുതിയ ഹോം ജേഴ്സി പുറത്ത്

ലിവർപൂൾ അടുത്ത സീസണിലേക്കുള്ള ഹോം കിറ്റ് അവതരിപ്പിച്ചു. സ്പോർട്സ് വെയർ ബ്രാൻഡായ നൈക്കിയാണ് ലിവർപൂളിന്റെ ജേഴ്സി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഡിസൈൻ സാധാരണ ചുവപ്പ് നിറമാണ്. ചാമ്പ്യൻസ് ലീഗ് ഫൈനൽ കൂടെ ഉറപ്പിച്ച ലിവർപൂൾ ക്വാഡ്രുപ്പിൾ നേട്ടത്തിനായി ഇനി പൊരുതുക ഈ ജേഴ്സി…

ഡബ്ല്യുസിസിക്ക് വേറെ ഉദ്ദേശ്യം ഇല്ല; സജി ചെറിയാന് മറുപടിയുമായി ബീനാ പോള്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ഡബ്ല്യുസിസി ആവശ്യത്തിന് പിന്നില്‍ മറ്റ് ഉദ്ദേശ്യമെന്ന സജി ചെറിയാന്റെ വാദത്തിന് മറുപടിയുമായി ബീനാ പോള്‍. നിര്‍ദേശങ്ങള്‍ ഏത് ഡാറ്റയുടെ പിന്‍ബലത്തിലാണെന്ന് അറിയണമെന്നും സര്‍ക്കാരിനോട് ചേര്‍ന്ന് ഈ മേഖല നന്നാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ബീനാ പോള്‍ പറഞ്ഞു.

യൂറോപ്പ് സന്ദർശനം; രണ്ടാം ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും

യൂറോപ്യൻ സന്ദർശനത്തിന് ശേഷം ഡെൻമാർക്കിൽ ഇന്ന് നടക്കുന്ന രണ്ടാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ഉച്ചകോടിയിൽ വിവിധ രാഷ്ട്രത്തലവന്മാരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തും. ഇന്ത്യയിലേക്ക് കൂടുതൽ നിക്ഷേപം കൊണ്ടുവരിക എന്നതാണ് പ്രധാന ലക്ഷ്യം.

രാജ്യദ്രോഹക്കുറ്റത്തിന്റെ സാധുത; ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് വിടുന്നതില്‍ നിലപാട് തേടി സുപ്രീംകോടതി

രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് വിടണമോയെന്ന കാര്യത്തിൽ നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാരിനും ഹർജിക്കാർക്കും സുപ്രീംകോടതി നിർദേശം നല്കി. ചീഫ് ജസ്റ്റിസ് എൻ.വി രമണ അദ്ധ്യക്ഷനായ ബെഞ്ചാണ് ഭരണഘടനാ ബെഞ്ചിന് റഫർ ചെയ്യുന്ന വാദം കേൾക്കുക.

പി.സി.ജോർജ് ജാമ്യ വ്യവസ്ഥ ലംഘിച്ചു; ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ

വിദ്വേഷ പ്രസംഗക്കേസിൽ പി.സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കോടതിയിൽ. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അസി. പബ്ലിക് പ്രോസിക്യൂട്ടറാണ് ഹർജി നല്കിയത്. പി.സി ജോർജ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കേസ് മെയ് 11ന്…

സഞ്ജിത്ത് വധം സിബിഐയ്ക്ക് വിടില്ല; ഹർജി തള്ളി ഹൈക്കോടതി

പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി.അന്വേഷണം ശരിയായ ദിശയിലാണെന്നും അതിനാൽ അന്വേഷണം സിബിഐക്ക് കൈമാറേണ്ട ആവശ്യമില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് ഹർജി തള്ളിയത്.

‘രാഷ്ട്രീയ പാർട്ടി ഉടനില്ല, 3,000 കി.മീ പദയാത്ര നടത്തും’; പ്രഖ്യാപനവുമായി പ്രശാന്ത് കിഷോർ

ഈ വർഷം ഒക്ടോബർ മൂന്ന് മുതൽ ബിഹാറിൽ പദയാത്ര നടത്തുമെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. പടിഞ്ഞാറൻ ചമ്പാരൻ ഗാന്ധി ആശ്രമത്തിൽ നിന്ന് ആരംഭിക്കുന്ന പദയാത്ര 3,000 കിലോമീറ്റർ നടത്തും. അടുത്ത 3-4 വർഷത്തേക്ക് പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് ലക്ഷ്യമെന്നും…

പെരിന്തൽമണ്ണയിൽ ഗുഡ്സ് ഓട്ടോയില്‍ സ്‌ഫോടനം: ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചു

പെരിന്തൽമണ്ണയിൽ ഗുഡ്സ് ഓട്ടോയ്ക്ക് തീപിടിച്ച് ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചു. 5 വയസ്സുകാരി പൊള്ളലേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച 12 മണിക്കാണ് അപകടമുണ്ടായത്. വാഹനത്തിൽ പടക്കം ഉൾപ്പടെ സ്ഫോടക വസ്തുക്കൾ ഉണ്ടായിരുന്നതായി സംശയമുണ്ട്. പൊലീസ് റോഡ് ബ്ലോക്ക് ചെയ്തിട്ടുണ്ട്.