Author:

ബയേൺ മ്യൂണിച്ച് അടുത്ത സീസണായുള്ള ഹോം ജേഴ്സി പുറത്തിറക്കി

ബയേൺ മ്യൂണിക്ക് അടുത്ത സീസണായുള്ള ഹോം ജേഴ്സി പുറത്തിറക്കി. അഡിഡാസ് ഡിസൈൻ ചെയ്ത പുതിയ ജേഴ്സി ഇന്ന് മുതൽ ആരാധകർക്ക് ഓൺലൈനായി വാങ്ങാനും പറ്റും. പതിവ് ചുവപ്പിനൊപ്പം വെളുത്ത വരകളുള്ള ജേഴ്സിയാണ് അഡിഡാസ് ഡിസൈൻ ചെയ്തിരിക്കുന്നത്. അടുത്ത മത്സരങ്ങളിൽ ഈ പുതിയ…

‘നിമിഷപ്രിയയ്ക്ക് നിയമസഹായം ഉറപ്പാക്കും’: എസ്.ജയശങ്കര്‍

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ശിക്ഷ ഒഴിവാക്കാൻ വിവിധ സന്നദ്ധ സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുകയാണ്. കോടതി വിധിക്കെതിരെ യെമൻ സുപ്രീം കോടതിയെ കേന്ദ്ര സർക്കാർ സമീപിക്കും. നിമിഷപ്രിയയ്ക്ക് നിയമസഹായം ഉറപ്പാക്കുമെന്നും എസ്. ജയശങ്കർ പറഞ്ഞു.

തമിഴ്നാട്ടിൽ കത്തിരി വെയിൽ ആരംഭിച്ചു; ശരാശരി താപനില 40 ഡിഗ്രി കടന്നേക്കും

വെയിലിന്റെ കാഠിന്യം കടുപ്പിച്ച് തമിഴ്നാട്ടിൽ കത്തിരി വെയിൽ ഇന്നലെ ആരംഭിച്ചു. ഏപ്രിലിൽ ആരംഭിച്ച വേനൽക്കാലം കത്തിരിയോടു കൂടി കൂടുതൽ തിളച്ചു മറിയും. സംസ്ഥാനത്തെ ശരാശരി താപനില വരുംദിനങ്ങളിൽ 40 ഡിഗ്രി കടന്നേക്കും. വെയിലിന്റെ ആഘാതത്തെക്കുറിച്ച് ജനങ്ങൾക്കു ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

അജാസ് പട്ടേലിന്റെ 10 വിക്കറ്റ് നേട്ടത്തിൽ പങ്കാളിയായ ജേഴ്സി ലേലത്തിന്

2021 ഡിസംബർ 4ന് ഇന്ത്യക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ഒരു ഇന്നിങ്സിൽ 10 വിക്കറ്റുകൾ വീഴ്ത്തിയ ന്യൂസിലൻഡ് സ്പിന്നർ അജാസ് പട്ടേൽ ജേഴ്സി ലേലം ചെയ്യുന്നു. ലേലത്തിൽ ലഭിക്കുന്ന മുഴുവൻ തുകയും കുട്ടികൾക്കായി പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽത്ത് കെയർ ചാരിറ്റി ഫൗണ്ടേഷനിലേക്ക് സംഭാവന…

കെഎസ്ആര്‍ടിസി ‘സ്ലീപ്പര്‍ ബസ്’ വയനാട്ടിലേക്കും; എ.സി താമസത്തിന് നൂറ് രൂപ

മൂന്നാറിൽ വിജയകരമായ എ.സി സ്ലീപ്പർ ബസ് സംവിധാനം വയനാട്ടിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി. വിവിധ ഡിപ്പോകളിൽ നിന്ന് വയനാട്ടിലേക്ക് വാരാന്ത്യ ടൂർ സീരിസുകൾ നടത്താനാണ് കോർപറേഷൻ പദ്ധതിയിടുന്നത്. 16 പേർക്ക് യാത്ര ചെയ്യാവുന്ന ബസിൽ വൈദ്യുതി, വെള്ളം, ശൗചാലയങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടായിരിക്കും.

നീലഗിരിയില്‍ സഞ്ചാരികളുടെ ഒഴുക്ക്; തിരക്കില്‍ മുങ്ങി ഊട്ടിയും മുതുമലയും

നീലഗിരിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം സന്ദർശകരുടെ ഒഴുക്ക്. ഊട്ടി ബൊട്ടാണിക്കൽ ഗാർഡൻ, റോസ് ഗാർഡൻ, ബോട്ട് ഹൗസ്, ബിക്കര ബോട്ട് ഹൗസ്, ഉച്ചിമല വ്യൂപോയിന്റ് എന്നിവിടങ്ങളിലേക്കെല്ലാം വിനോദ സഞ്ചാരികളുടെ നിലയ്ക്കാത്ത പ്രവാഹമാണ്. നിലവിൽ കോവിഡ് നിയന്ത്രണങ്ങളെല്ലാം പിൻവലിച്ചിരിക്കുകയാണ് ഇവിടെ.

നാണയപ്പെരുപ്പം: ബ്രിട്ടാനിയ ഉത്പന്നങ്ങളുടെ അളവ് കുറയ്ക്കും

നാണയപ്പെരുപ്പം രൂക്ഷമായതിനാൽ ബ്രിട്ടാനിയ ഇൻഡസ്ട്രീസ് തങ്ങളുടെ ഉത്പന്നങ്ങളുടെ അളവ് കുറയ്ക്കാൻ ഒരുങ്ങുന്നു. വർധിച്ചു വരുന്ന പണപ്പെരുപ്പത്തെ നേരിടാൻ വില വർധിപ്പിക്കുന്നതിന് പകരമാണ് ഉത്പന്നത്തിന്റെ അളവിൽ കുറവ് വരുത്തുന്നത്.

‘ഖാലിസ്ഥാൻ ഭീകര സംഘടനകൾക്ക്‌ പാക് സഹായം; രാഷ്ട്രീയ നേതാക്കളെ വധിക്കാൻ പദ്ധതി’

ഖാലിസ്ഥാൻ ഭീകര സംഘടനകൾക്ക് പാക് രഹസ്യാന്വേഷണ ഏജൻസിയായ ഇന്റർ സർവീസസ് ഇന്റലിജൻസുമായി ബന്ധമുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ. ഐഎസ്ഐയുടെ സഹായത്തോടെ ഇവർ ഇന്ത്യയിൽ നിരവധി ആക്രമണങ്ങൾക്കും പല സംസ്ഥാനങ്ങളിലെയും രാഷ്ട്രീയ നേതാക്കളെ വധിക്കാനും പദ്ധതിയിടുന്നതായും റിപ്പോർട്ടിൽ പറയുന്നു.

ഡോ.ജോ ജോസഫ് തൃക്കാക്കരയിലെ ഇടത് സ്ഥാനാർത്ഥി

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഡോ. ജോ ജോസഫ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി. കൊച്ചിയില്‍ എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. വാഴക്കാല സ്വദേശിയായ ഡോ. ജോ ജോസഫ് എറണാകുളം ലിസി ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റാണ്.

30 വര്‍ഷം മുന്‍പ് പ്രധാനമന്ത്രി ജര്‍മ്മനിയില്‍; പഴയ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

യൂറോപ്പ് പര്യടനം ഇന്ന് അവസാനിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 30 വർഷം പഴക്കമുള്ള ഫോട്ടോ വൈറലാകുന്നു. 1993ൽ അമേരിക്കയിൽ നിന്ന് മടങ്ങുകയായിരുന്ന മോദി ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട് സന്ദർശിച്ചിരുന്നു. അവിടെ നിന്ന് എടുത്ത ചിത്രം 30 വർഷത്തിന് ശേഷമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.