ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണപ്പൊതിയിൽ പാമ്പിന്റെ തൊലി; ഹോട്ടല്‍ അടപ്പിച്ചു
നെടുമങ്ങാട് ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണപ്പൊതിയിൽ പാമ്പിന്റെ തൊലി കണ്ടെത്തി. ഷാലിമാർ ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണപ്പൊതിയിലാണ് പാമ്പിന്റെ തൊലി കണ്ടെത്തിയത്. ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ച് ഹോട്ടൽ അടച്ചുപൂട്ടി.