പ്രചാരണത്തിനിറങ്ങും; രണ്ടു ദിവസത്തിനകം ചിത്രം വ്യക്തമാകും: കെ.വി.തോമസ്
തൃക്കാക്കര മണ്ഡലത്തിൽ പ്രചാരണത്തിനിറങ്ങുമെന്ന് കെ.വി തോമസ്. താൻ വികസനത്തിനായി പ്രചാരണം നടത്തും. രണ്ട് ദിവസത്തിനകം ചിത്രം വ്യക്തമാകുമെന്ന് കെ.വി.തോമസ് പറഞ്ഞു. യുഡിഎഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമോ എന്ന ചോദ്യത്തിനാണ് കെ.വി ഈ ഉത്തരം നൽകിയത്.