Author:

ചെറുവത്തൂരിലെ ഭക്ഷ്യവിഷബാധ; കൂൾ ബാർ പ്രവർത്തിച്ചത് ലൈസൻസില്ലാതെ

ചെറുവത്തൂരിലെ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് എ.ഡി.എം ജില്ലാ കളക്ടർക്ക് അന്വേഷണ റിപ്പോർട്ട് നൽകി. ലൈസൻസ് ഇല്ലാതെയാണ് കൂൾബാർ പ്രവർത്തിച്ചതെന്നും ഭക്ഷ്യസുരക്ഷ, ആരോഗ്യ വകുപ്പുകളുടെ സമയ ബന്ധിതമായ പരിശോധന ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.

കെഎസ്ഇബി പ്രശ്ന പരിഹാരം; ഊർജ്ജ സെക്രട്ടറിയുടെ ചർച്ച ഇന്ന്

കെഎസ്ഇബിയിൽ ഇടത് അനുകൂല ഓഫീസേഴ്സ് അസോസിയേഷൻ സമരം ഒത്തുതീർപ്പാക്കുന്നതിന് ഊർജ്ജ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ചർച്ച ഇന്ന് നടന്നേക്കും. ഹൈക്കോടതി നിർദേശ പ്രകാരമാണ് ചർച്ച. ട്രേഡ് യൂണിയനുകളും ചെയർമാനും തമ്മിലെ തർക്കം അവസാനിപ്പിക്കാൻ മുമ്പ് വൈദ്യുതി മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ധാരണയായത്.

പ്രചാരണ ചൂടിലേക്ക് തൃക്കാക്കര ; പോരാട്ടം കനപ്പിക്കാൻ എൽഡിഎഫും യുഡിഎഫും

തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് തുടക്കമാകും. ഇതിനകം പ്രചാരണം ആരംഭിച്ച യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് വോട്ടർമാരെ നേരിൽ കാണുന്ന തിരക്കിലാണ്. സ്ഥാനാർത്ഥി നിർണയത്തിൽ പിന്നിലായിരുന്ന ബിജെപി ഇന്ന് പ്രഖ്യാപനം നടത്തും.

ലെസ്റ്ററിനെ വീഴ്ത്തി റോമ കോൺഫറൻസ് ലീഗ് ഫൈനലിൽ

യുവേഫ കോൺഫറൻസ് ലീഗിൽ ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി എ.എസ് റോമ ഫൈനലിൽ. സമനിലയിൽ അവസാനിച്ച ആദ്യ പകുതിക്ക് ശേഷം രണ്ടാം പാദത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ആണ് റോമ ജയിച്ചത്. ഈ മത്സരത്തോടെ ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ്, കോൺഫറൻസ് ലീഗ്…

ലൈപ്സിഗിനെ തിരിച്ചു വന്നു തോൽപ്പിച്ചു 2008 നു ശേഷം ആദ്യമായി റേഞ്ചേഴ്‌സ് ഒരു യൂറോപ്യൻ ഫൈനലിൽ

സ്‌കോട്ടിഷ് ഫുട്‌ബോളിന് ആവേശം പകർന്നു റേഞ്ചേഴ്‌സ് യൂറോപ്പ ലീഗ് ഫൈനലിൽ. സ്വന്തം മൈതാനത്ത് നടന്ന സെമിഫൈനലിൽ ഒരു ഗോളിന് പിന്നിൽ ആയിരുന്ന അവർ രണ്ടാം പാദ സെമിയിൽ ജർമ്മൻ ടീം ആർ.ബി ലൈപ്സിഗിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് ഫൈനലിൽ എത്തിയത്.

അമിത്‌ഷാ ഈ മാസം 15ന് കേരളത്തിലെത്തും

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ മാസം 15ന് കേരളത്തിലെത്തും. അദ്ദേഹം ബിജെപി യോഗങ്ങളിൽ പങ്കെടുക്കുകയും കേരളത്തിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് ബിജെപിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അമിത് ഷായുടെ കേരള…

വെസ്റ്റ് ഹാമിനെ വീഴ്ത്തി ഫ്രാങ്ക്ഫർട്ട് യൂറോപ്പ ലീഗ് ഫൈനലിൽ

യൂറോപ്പ ലീഗ് സെമിഫൈനലിൽ വെസ്റ്റ് ഹാമിനെ രണ്ടാം പാദത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു ഫ്രാങ്ക്ഫർട്ട് ഫൈനലിൽ. ഇരു പാദങ്ങളിലും ആയി 3-1 നേടിയാണ് ജർമ്മൻ ക്ലബ് സെമിഫൈനലിൽ ജയം കണ്ടത്. 1980ലെ യൂറോപ്യൻ കപ്പ് നേട്ടം ആവർത്തിക്കാൻ ലക്ഷ്യമിട്ടാകും ഫ്രാങ്ക്ഫർട്ട്…

അഭിമന്യുവിന്റെ പേരിൽ കേരളത്തിലെ മികച്ച കോളജ് യൂണിയനുകൾക്ക് അവാർഡ്

എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയായിരിക്കെ കൊല്ലപ്പെട്ട അഭിമന്യുവിന്റെ പേരിൽ കേരളത്തിലെ ഏറ്റവും മികച്ച കോളേജ് യൂണിയനുകൾക്കായി എ.കെ.പി.സി.ടി.എ സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ അഭിമന്യു അവാർഡ് ഈ വർഷം മുതൽ സമ്മാനിക്കും. എല്ലാ വർഷവും സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് അവാർഡ് പ്രഖ്യാപനം നടക്കുക.

തൃക്കാക്കരയില്‍ സിപിഎം സജീവ പ്രവര്‍ത്തകനെ എന്തുകൊണ്ട് നിര്‍ത്തിയില്ല; ചോദ്യവുമായി സുധാകരന്‍

തൃക്കാക്കരയിലെ സിപിഎം സ്ഥാനാർത്ഥിക്കെതിരെ ചോദ്യങ്ങളുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. തൃക്കാക്കരയിൽ സജീവ രാഷ്ട്രീയ പ്രവർത്തകനെ സിപിഎം എന്തുകൊണ്ട് നിർത്തിയില്ല എന്ന ചോദ്യമാണ് സുധാകരൻ ഉന്നയിച്ചത്. സ്ഥാനാർത്ഥി നിർണയത്തിൽ സിപിഎമ്മിനുള്ളിൽ കടുത്ത അമർഷമുണ്ടെന്നും സുധാകരൻ പറഞ്ഞു.

‘തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മുഴുവൻ ഫയലുകളും തീർപ്പാക്കും’; എം.വി. ഗോവിന്ദൻ

ജനുവരി 31 വരെയുള്ള തദ്ദേശ സ്വയംഭരണ വകുപ്പിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും എല്ലാ ഫയലുകളും തീർപ്പാക്കുന്നുവെന്ന് ഉറപ്പാക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ. ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.