ഏഷ്യൻ ഗെയിംസ് മാറ്റിവച്ചു; തീരുമാനം ചൈനയിൽ കോവിഡ് കൂടുന്നതിനിടെ
സെപ്റ്റംബറിൽ ഹാങ്‌ഷൗവിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസ് മാറ്റിവച്ചു. ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയെ ഉദ്ധരിച്ച് ചൈനീസ് സ്റ്റേറ്റ് മീഡിയയാണ് ഇത് റിപ്പോർട്ട് ചെയ്തത്. തീയതി മാറ്റിയതിനു കാരണമൊന്നും പറഞ്ഞിട്ടില്ലെങ്കിലും ചൈനയിൽ കോവിഡ് കേസുകൾ കൂടുന്നതിനിടെ ആണ് പ്രഖ്യാപനം.