തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; ‘എൽഡിഎഫ് സ്ഥാനാർഥി നിർണയത്തിൽ ഗൂഢാലോചന’
എൽ.ഡി.എഫ് സ്ഥാനാർത്ഥി നിർണയത്തിൽ ഗൂഡാലോചനയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. ബാഹ്യ ഇടപെടൽ വ്യക്തമാണെന്നും യു.ഡി.എഫിന് അനായാസം ജയിക്കാനാകുമെന്നും പി സി ജോർജിന്റെ പ്രസംഗവും അറസ്റ്റും വിവാദവും ഇതോടൊപ്പം വായിക്കണമെന്നും സതീശൻ പറഞ്ഞു.