Author:

“തൃക്കാക്കര സ്ഥാനാർത്ഥി നിർണയം സിപിഎമ്മിന്റെ കപട മതേതരത്വം തുറന്നു കാട്ടുന്നു”

തൃക്കാക്കര തിരഞ്ഞെടുപ്പ് ഫലത്തെ സിൽവർലൈൻ ജനവിധിയായി മുഖ്യമന്ത്രി കാണുന്നുണ്ടോയെന്ന് ചോദിച്ച് വി മുരളീധരൻ. തൃക്കാക്കരയിലെ സ്ഥാനാർത്ഥി നിർണയം സി.പി.എം മുന്നോട്ട് വയ്ക്കുന്ന കപട മതേതരത്വത്തെ തുറന്നു കാട്ടുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കെ എം ഷാജിയുടെ ഭാര്യയുടെ സ്വത്ത് കണ്ടുകെട്ടൽ; സ്റ്റേ ചെയ്തു ഹൈക്കോടതി

മുസ്ലിം ലീഗ് നേതാവും അഴീക്കോട് മുൻ എം.എൽ.എയുമായ കെ.എം ഷാജിയുടെ ഭാര്യയുടെ പേരിലുള്ള സ്വത്ത് കണ്ടുകെട്ടുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. എന്നാൽ ഇഡിക്ക് മറ്റ് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എതിർകക്ഷികൾക്ക് നോട്ടീസ് അയയ്ക്കാനും കോടതി ഉത്തരവിട്ടു.

“ജോ ജോസഫ് ഏത് മണ്ഡലത്തിലും മത്സരിപ്പിക്കാവുന്ന സ്ഥാനാർത്ഥി”

തൃക്കാക്കരയിൽ വിജയിച്ചാൽ എൽ.ഡി.എഫ് ഒരു സിക്സർ സഹിതം സെഞ്ച്വറി നേടുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിലെ ഏത് നിയമസഭാ മണ്ഡലത്തിലും മത്സരിപ്പിക്കാവുന്ന സ്ഥാനാർത്ഥിയാണ് ജോ ജോസഫെന്നും രാഷ്ട്രീയം പറയാൻ കഴിയാത്തതിനാൽ നിലവാരത്തകർച്ചയിലേക്കാണ് യു.ഡി.എഫ് നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡോ ജോ ജോസഫിനെ പിൻതുണച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ

തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ ജോ ജോസഫിനെ പിൻതുണച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജോ ജോസഫ് സഭാ സ്ഥാനാർത്ഥി ആണെന്ന ആരോപണം അർത്ഥ ശൂന്യമാണെന്നും സഭയുടെ സ്ഥാനാർത്ഥി കഴിഞ്ഞ ഏതെങ്കിലും തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടോയെന്നും കാനം ചോദിച്ചു.

ഉമാ തോമസ് നടത്തിയത് സൗഹൃദ സന്ദർശനമെന്ന് ജി. സുകുമാരൻ നായർ

തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസ് നടത്തിയത് സൗഹൃദ സന്ദർശനമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഉമ തോമസ് അർഹയെങ്കിൽ തൃക്കാക്കരയിലെ ജനങ്ങൾ തിരഞ്ഞെടുക്കട്ടെയെന്നും എൻ.എസ്.എസിന് സമദൂര നിലപാടാണെന്നും സുകുമാരൻ നായർ പറഞ്ഞു.

സംവിധായകൻ സനൽകുമാർ ശശിധരന് ജാമ്യം

നടി മഞ്ജു വാര്യരുടെ പരാതിയിൽ കസ്റ്റഡിയിലെടുത്ത സംവിധായകൻ സനൽകുമാർ ശശിധരന് ജാമ്യം. ആലുവ കോടതിയാണ് ജാമ്യം അനുവദിച്ചത്. അതേസമയം സനൽ കുമാറിനെതിരെ തെളിവുകൾ ലഭിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു.

എൻ.ആർ.ഐ സീറ്റുകൾ ജനറൽ ക്വാട്ടയിലേക്ക് മാറ്റി ; ഹർജിയിൽ വിധി പറയൽ മാറ്റി

സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ഒഴിഞ്ഞുകിടന്ന എൻ.ആർ.ഐ സീറ്റുകൾ ജനറൽ ക്വാട്ടയിലേക്ക് മാറ്റിയത് ചോദ്യം ചെയ്തുള്ള ഹർജികളിൽ വിധി പറയുന്നത് സുപ്രീം കോടതി മാറ്റിവച്ചു. അതേസമയം, യോഗ്യരായ വിദ്യാർത്ഥികൾക്ക് എൻആർഐ സീറ്റ് ലഭിക്കുമെന്നും പ്രവേശനം നിഷേധിച്ചിട്ടില്ലെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.

“ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകണം”

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകണമെന്ന് എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍. നടിയുടെ പീഡനം തൃക്കാക്കര മണ്ഡലത്തില്‍ നടന്നതിനാൽ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചയാകണമെന്നും സ്ത്രീകളുടെ വോട്ടിന് യാതൊരു വിലയും ഇല്ലേ എന്നും എന്‍.എസ് മാധവന്‍ പറഞ്ഞു.

എം.ഫിൽ. പിഎച്ച്.ഡി. വൈവ ഓൺലൈനിൽ നടത്താം; അനുമതി നൽകി യു.ജി.സി

എം.ഫിൽ, പി.എച്ച്.ഡി, വൈവ പരീക്ഷകൾ ഓൺലൈനായി നടത്താൻ യു.ജി.സി അനുമതി നൽകി. വൈസ് ചാൻസലർമാർക്കും പ്രിൻസിപ്പൽമാർക്കും അയച്ച കത്തിൽ ഗൂഗിൾ, സ്കൈപ്പ് തുടങ്ങിയ ആപ്ലിക്കേഷനുകൾ വഴിയോ മറ്റ് വിശ്വസനീയമായ സാങ്കേതികവിദ്യകൾ ഉപയോഗിച്ചോ വീഡിയോ കോൺഫറൻസിംഗ് നടത്തണമെന്നാണ് നിർദ്ദേശം.

നടന്‍ ധര്‍മജൻ ബോള്‍ഗാട്ടിക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു

നടൻ ധർമ്മജൻ ബോൾഗാട്ടിക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. മൂവാറ്റുപുഴ സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തത്. 43 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. ധർമ്മജന്റെ ഉടമസ്ഥതയിലുള്ള മത്സ്യക്കടയുടെ ഫ്രാഞ്ചൈസി നൽകാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്നാണ് കേസ്.