Author:

എല്‍ഐസി ഐപിഒയില്‍ നിക്ഷേപിക്കാന്‍ പ്രത്യേക വായ്പ ഒരുക്കി എസ്ബിഐ

എല്‍ഐസി പ്രാഥമിക ഓഹരി വില്‍പ്പന സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ജീവനക്കാരെയും ഉപഭോക്താക്കളെയും സഹായിക്കുന്നതിനായി പ്രത്യേക വായ്പയൊരുക്കി എസ്ബിഐ. എല്‍ഐസിയിലെ ജീവനക്കാര്‍ക്ക് 7. 35 ശതമാനം എന്ന പ്രത്യേക നിരക്കിലാണ് എസ് ബി ഐ വായ്പ ലഭ്യമാക്കുന്നത്.

യുഎൻ സംഘടിപ്പിക്കുന്ന കോൺഫറൻസിൽ സംസാരിക്കാൻ കെ എൻ ബാലഗോപാലിന് ക്ഷണം

യുണൈറ്റഡ് നേഷൻസ് എൻവയോണ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്ന അഞ്ചാമത് വേൾഡ് റീ കൺസ്ട്രക്ഷൻ കോൺഫറൻസിൽ സംസാരിക്കാൻ ധനമന്ത്രി കെ എൻ ബാലഗോപാലിന് ക്ഷണം. ഇന്തോനേഷ്യയിലെ ബാലിയിൽ മെയ് 23 മുതൽ 25 വരെയാണ് കോൺഫറൻസ് നടക്കുന്നത്.

IPL മാനിയ: ഗുജറാത്ത് ഇന്ന് മുംബൈക്കെതിരെ

ഐപിഎല്ലിൽ മുംബൈ ഇന്ത്യന്‍സ് ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. പോയന്‍റ് പട്ടികയിലെ ആദ്യ സ്ഥാനക്കാരും അവസാന സ്ഥാനക്കാരും നേർക്കുനേർ വരുന്നുവെന്ന പ്രത്യേകതയുണ്ട് ഇന്നത്തെ മത്സരത്തിന്.കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയെങ്കിലും ഇന്ന് മുംബൈയെ കീഴടക്കി പ്ലേ ഓഫുറപ്പിക്കാമെന്നാണ് ഹാർദിക് പണ്ഡ്യയുടെ…

പശ്ചിമ ബംഗാളിൽ ചൂട് കനക്കുന്നു; സ്കൂളുകൾ ഇനി ഓൺലൈൻ ക്ലാസിലേക്ക്

പശ്ചിമ ബംഗാളിലെ സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക് മാറുകയാണ്. സംസ്ഥാനത്ത് കടുത്ത ചൂടിന്റെ പശ്ചാത്തലത്തിലാണ് നടപടി. നാളെ മുതൽ ഓഫ്‌ലൈൻ ക്ലാസുകൾ നിർത്തി ഓൺലൈൻ ക്ലാസുകളിലേക്ക് മാറാൻ എല്ലാ സ്വകാര്യ സ്കൂളുകളോടും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.

പാതയോരങ്ങളിലെ കൊടിമരങ്ങൾ നീക്കം ചെയ്യൽ; മാര്‍ഗനിര്‍ദേശം പുറത്തിറക്കി

വഴിയോരങ്ങളിൽ അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങളും തോരണങ്ങളും നീക്കം ചെയ്യാനുള്ള മാർഗനിർദേശങ്ങൾ അടിയന്തരമായി പ്രാബല്യത്തിൽ വരുത്താൻ ഉത്തരവിറക്കി മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ. ഹൈക്കോടതി വിധിക്ക് ശേഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷി യോഗത്തിന്റെ തീരുമാന പ്രകാരമാണ് നിർദ്ദേശം.

ഗോവയിൽ കണ്ടുമുട്ടി മോഹന്‍ലാലും പി.വി സിന്ധുവും

മോഹൻലാലിനെ നേരിൽ കണ്ടതിൽ സന്തോഷം പ്രകടിപ്പിച്ച് ബാഡ്മിന്റൺ താരം പി വി സിന്ധു. ഗോവയിലെ ഒരു ജിംനേഷ്യത്തിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. മോഹൻലാലിനൊപ്പമുള്ള ചിത്രം സിന്ധു തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. മോഹൻലാലിനെ കണ്ടതിൽ അതിയായ സന്തോഷമുണ്ടെന്നും സിന്ധു കുറിച്ചു.

പട്ടികജാതി അതിക്രമ കേസുകൾക്ക് പ്രത്യേകം കോടതി സ്ഥാപിക്കാൻ തീരുമാനം

പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളുടെ വിചാരണയ്ക്കായി പ്രത്യേക കോടതികൾ സ്ഥാപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി 12 തസ്തികകൾ വീതം സൃഷ്ടിക്കും. തിരുവനന്തപുരത്തും തൃശൂരിലും കോടതി ആരംഭിക്കും.

കെഎസ്ആർടിസി പണിമുടക്കിനെ വിമർശിച്ച് ഗതാഗത മന്ത്രി

കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്കിനെ വിമർശിച്ച് ഗതാഗത മന്ത്രി ആന്റണി രാജു. സമരം തുടരുകയാണെങ്കിൽ ഞങ്ങൾക്ക് ബദൽ ക്രമീകരണങ്ങൾ നോക്കേണ്ടിവരുമെന്നും. 10ന് ശമ്പളം നൽകാമെന്ന് സർക്കാർ വാഗ്ദാനം ചെയ്തിട്ടും സമരം തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.

പള്ളിയിലെ ഉച്ചഭാഷിണി മൗലികാവകാശമല്ലെന്ന് അലഹാബാദ് ഹൈക്കോടതി; ഹർജി തള്ളി

പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിക്കാൻ അനുമതി തേടി സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. മൗലികാവകാശങ്ങളിൽ ഉൾപ്പെടുത്തിയിട്ടിൽലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. ജസ്റ്റിസ് വിവേക് കുമാർ ബിർള, ജസ്റ്റിസ് വികാസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

എഡിജിപി എസ് ശ്രീജിത്തിന്റെ സ്ഥലംമാറ്റം ചോദ്യംചെയ്ത് ഹർജി

എഡിജിപി എസ് ശ്രീജിത്തിനെ സ്ഥലം മാറ്റിയത് ചോദ്യം ചെയ്ത് സംവിധായകൻ ബൈജു കൊട്ടാരക്കര ഹൈക്കോടതിയിൽ ഹർജി നൽകി. അന്വേഷണം അട്ടിമറിക്കാനാണ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയതെന്നും ട്രാൻസ്ഫർ നടപടികൾ നിയമപരമായി നിലനിൽക്കിൽലെന്നും ഹർജിയിൽ പറയുന്നു.