Author:

മേയ് 8 മുതൽ 10 വരെ സംസ്ഥാനത്ത് മഴയ്ക്കു സാധ്യത

മെയ് 8 മുതൽ 10 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഉച്ചയ്ക്ക് 2 മണിക്കും 10 മണിക്കും ഇടയിൽ ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ഈ സമയത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ…

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; അനന്ത്‌നാഗില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു. അമർനാഥ് തീർത്ഥാടനത്തിന്റെ പ്രധാന പാതയായ പഹൽഗാമിലാണ് ആക്രമണമുണ്ടായത്. ഈ റൂട്ടിൽ ഭീകരാക്രമണങ്ങൾ തടയുന്നതിൽ ഇന്നത്തെ ഏറ്റുമുട്ടൽ വലിയ വിജയമാണെന്ന് പൊലീസ് പറഞ്ഞു.

ഷവർമ കഴിച്ച് വിദ്യാർഥിനിയുടെ മരണം; വർഷം മുഴുവൻ പരിശോധന വേണമെന്ന് ഹൈക്കോടതി

കാസർകോട് പ്ലസ് വൺ വിദ്യാർത്ഥിനി ദേവനന്ദ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് മരിച്ച സംഭവത്തിൽ വർഷം മുഴുവൻ ഫുഡ് സ്റ്റാളുകളിൽ മിന്നൽ പരിശോധന നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ വകുപ്പും ഒരുമിച്ച് പ്രവർത്തിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

കാഞ്ചൻ‌ജംഗ കയറുന്നതിനിടെ പർവതാരോഹകൻ മരിച്ചു

ഇന്ത്യൻ പർവ്വതാരോഹകൻ നാരായണൻ അയ്യർ (52) മല കയറുന്നതിനിടെ മരിച്ചു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻജംഗയിൽ കയറുന്നതിനിടെയാണ് അദ്ദേഹം മരിച്ചത്. നാരായണ അയ്യർ മഹാരാഷ്ട്ര സ്വദേശിയാണ്.

മലയാളിയുടെ ഫുട്ബോൾ പ്രണയം ഡോക്യുമെന്ററിയാക്കി ഫിഫ

മലയാളിയുടെ ഫുട്ബോൾ ആവേശത്തിന് ഫിഫയുടെ സമ്മാനം. ഫുട്ബോളിനെ നെഞ്ചേറ്റുന്ന മലയാളികളുടെ ഫുട്ബോൾ കമ്പത്തിന്റെ നേർസാക്ഷ്യമായാണ് ഫിഫ 40 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി തയാറാക്കി ലോകത്തിനു സമ്മാനിച്ചത്. ‘മൈതാനം’ എന്നു പേരിട്ട ഡോക്യുമെന്ററി കഴിഞ്ഞ ദിവസമാണ് ഫിഫയുടെ ഫിഫി പ്ലസിൽ റിലീസ് ചെയ്തത്.

ഇഫ്താർ വിരുന്നിനിടെ ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ വിഴുങ്ങിയ യുവാവ് പിടിയിൽ

ഇഫ്താർ വിരുൻനിനിടെ 1.45 ലക്ഷം രൂപയുടെ ആഭരണങ്ങൾ വിഴുങ്ങിയ യുവാവ് അറസ്റ്റിൽ. ചെന്നൈ സ്വദേശിയായ 32കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മെയ് മൂന്നിന് നടന്ന ഇഫ്താർ വിരുന്നിലാണ് ഇയാൾ ആഭരണങ്ങൾ വിഴുങ്ങിയത്. എനിമ നൽകിയാണ് ആഭരണങ്ങൾ തിരിച്ചെടുത്തത്.

എണ്ണക്കമ്പനികൾക്കെതിരെ കേരള സർക്കാർ സുപ്രിം കോടതിയിലേക്ക്

കെ.എസ്.ആർ.ടി.സിക്ക് വിപണി വിലയ്ക്ക് ഡീസൽ നൽകാനുള്ള സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിക്കും. ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾ നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പ്രസ്താവിച്ചത്.

നാടൻ പശുക്കൾ കുറയുന്നത് തടയാൻ കൃത്രിമ ബീജസങ്കലനം നടത്തണമെന്ന ആവശ്യം

രാജ്യത്ത് നാടൻ പശുക്കളുടെ എണ്ണം കുറയുന്നത് തടയാൻ കൃത്രിമ ബീജസങ്കലനം നടത്തണമെന്ന ഹർജിയിൽ സുപ്രീം കോടതി നിലപാട് തേടി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിലപാടാണ് സുപ്രീം കോടതി ചോദിച്ചത്. ചീഫ് ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ ബെഞ്ചാണ് നിലപാട് തേടിയത്.

എയ്‌സിന്റെ ഇവി പതിപ്പ് പുറത്തിറക്കി ടാറ്റ മോട്ടോഴ്സ്

ഇന്ത്യയുടെ ചരക്ക് ഗതാഗതം വൈദ്യുതീകരിക്കാൻ ടാറ്റ മോട്ടോഴ്സ്. ജനപ്രിയ ചെറു കൊമേഷ്യല്‍ വാഹനമായ എയ്‌സിന്റെ ഇവി പതിപ്പ് കമ്പനി പുറത്തിറക്കി. പുതിയ എയ്‌സ് ഇവി ഒരു ഗ്രീന്‍, സ്മാര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ട് സൊല്യൂഷനാണെന്ന് കമ്പനി പറഞ്ഞു.

തൃക്കാക്കരയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടപെട്ടിട്ടില്ലെന്ന് സിറോ മലബാര്‍ സഭ

തൃക്കാക്കരയിലെ ഇടത് സ്ഥാനാർത്ഥി നിർണയത്തിൽ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരിക്കും സഭാ നേതൃത്വത്തിനും പങ്കുണ്ടെന്ന വാർത്തകൾ നിഷേധിച്ച് സഭാ നേതൃത്വം. ഇത് ചില നിക്ഷിപ്ത താൽപര്യക്കാരുടെ ബോധപൂർവ്വമായ പ്രചാരണമാണെന്നും വസ്തുതാപരമായി തെറ്റാണെന്നും സീറോ മലബാർ മീഡിയ കമ്മീഷൻ പറഞ്ഞു.