Author:

“കേരളീയരല്ലാത്തവര്‍ക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ സംവരണം അനുവദിക്കില്ല”

ഒരു സംസ്ഥാനത്തെ സംവരണം മറ്റൊരു സംസ്ഥാനത്തുള്ളവര്‍ക്ക് നല്‍കാനാകില്ലെന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രിംകോടതി. ഇത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. സംസ്ഥാനത്തെ മുസ്ലിം സംവരണത്തിലൂടെ കണ്ണൂർ സർവകലാശാലയിൽ നിയമിതനായ കർണാടക സ്വദേശിയുടെ നിയമനം ഹൈക്കോടതി റദ്ദാക്കിയിരുന്നു.

അരുൺ കുമാറിനെ മാറ്റിയത് സംശയാസ്പദമെന്ന് കെ സുധാകരൻ

തൃക്കാക്കരയിലെ ഇടതുപക്ഷ സ്ഥാനാർത്ഥി നിർണയം സംശയാസ്പദമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. എല്ലാവർക്കും അറിയാവുന്ന അരുൺ കുമാറിനെ മാറ്റി ആർക്കും അറിയാത്ത ജോ ജോസഫിനെ മത്സരിപ്പിക്കുമ്പോൾ സംശയം തോന്നുമെന്ന് സുധാകരൻ പറഞ്ഞു.

ഗുജറാത്തിനെ എറിഞ്ഞു വീഴ്ത്തി മുംബൈ; പ്ലേ ഓഫ്‌ ഉറപ്പിക്കാനാകാതെ ടൈറ്റൻസ്

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന് പ്ലേ ഓഫ് ഉറപ്പിക്കാനായില്ല . ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബൈ 177 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിംഗിൽ ഗുജറാത്ത് ടൈറ്റൻസിന് 172 റൺസ് നേടാനേ കഴിഞ്ഞുള്ളു.

മുംബൈക്കെതിരെ ഗുജറാത്തിന് 178 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലിൽ മുംബൈക്കെതിരെ ഗുജറാത്തിന് 178 റണ്‍സ് വിജയലക്ഷ്യം. 21 പന്തില്‍ 4 സിക്‌സറുകളുള്‍പ്പെടെ 44 റണ്‍സ് നേടി പുറത്താകാതെ നിന്ന ടിം ഡേവിഡും മുന്‍ ചാമ്പ്യന്‍മാര്‍ക്ക് വേണ്ടി തിളങ്ങി. മുംബൈയുടെ സ്‌കോര്‍ 200ന് മുകളില്‍ പോകുമെന്ന് തോന്നിച്ചുവെങ്കിലും പൊള്ളാര്‍ഡിന്റെ മെല്ലെപോക്ക് തിരിച്ചടിയായി.

“പിണറായി സർക്കാർ ഇസ്ലാമിക തീവ്രവാദത്തെ സഹായിക്കുന്നു”

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. പിണറായി സർക്കാർ ഇസ്ലാമിക തീവ്രവാദത്തെ സഹായിക്കുകയാണെന്നും കേരളം ഇസ്ലാമിക തീവ്രവാദത്തിന്റെ വിളനിലമായി മാറിയെന്നും നദ്ദ പറഞ്ഞു. കഴിഞ്ഞ 3 വർഷത്തിനിടെ നടന്ന 1019 കൊലപാതകങ്ങളിൽ 83 എണ്ണം സംഘടിത കൊലപാതകങ്ങളാണെന്നും…

തമിഴ്നാട്ടിലും ഷവർമയിൽനിന്ന് ഭക്ഷ്യ വിഷബാധ; 3 വിദ്യാർഥികള്‍ ആശുപത്രിയിൽ

തഞ്ചാവൂരിൽ ഷവർമ കഴിച്ച് മൂന്ന് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗവ. വെറ്ററിനറി കോളേജിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. മൂവരുടെയും നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. പഴകിയ ഇറച്ചി കൈവശം വച്ചതിന് ഭക്ഷണശാലയോട് അന്വേഷണ സംഘം വിശദീകരണം തേടി.

വടക്കുപടിഞ്ഞാറൻ, മധ്യ ഇന്ത്യയിൽ വീണ്ടും ഉഷ്ണതരംഗത്തിന് സാധ്യത

വടക്കുപടിഞ്ഞാറൻ, മധ്യേന്ത്യയിൽ വീണ്ടും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മെയ് 7, 8 തീയതികളിലാണ് പ്രധാനമായും ഉഷ്ണതരംഗം ഉണ്ടാകാൻ സാധ്യത. രണ്ട് ദിവസത്തെ മഴയ്ക്ക് ശേഷം താപനില വീണ്ടും ഉയരുമെന്നാണ് അറിയിപ്പ്.

ലൗ ജിഹാദ്; കേരളത്തോട് റിപ്പോർട്ട് തേടി ദേശീയ ന്യൂനപക്ഷ കമ്മീഷൻ

ലൗ ജിഹാദ് വിവാദത്തിൽ കേരള സർക്കാരിനോട് റിപ്പോർട്ട് തേടി ദേശീയ ന്യൂനപക്ഷ കമ്മീഷൻ. സംസ്ഥാനത്ത് ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന ആരോപണത്തിലാണ് ദേശീയ ന്യൂനപക്ഷ കമ്മീഷൻ സർക്കാരിനോട് റിപ്പോർട്ട് തേടിയിരിക്കുന്നത്.

5 ദിവസം കൊണ്ട് കേരളത്തിൽ പൂട്ടിച്ചത് 110 കടകള്‍

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധനയിൽ അപാകത കണ്ടെത്തിയാൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്തുന്നതിനായി ‘നല്ല ഭക്ഷണം രാജ്യത്തിന്റെ അവകാശം’ എന്ന പേരിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പുതിയ കാമ്പയിൻ ആരംഭിച്ചു.

“കര്‍ണാടകയിലെ മുസ്‌ലിമിന് കേരളത്തിലെ സംവരണത്തിന് അര്‍ഹതയില്ല”

ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മുസ്ലീങ്ങൾക്ക് കേരളത്തിൽ മുസ്ലിങ്ങൾക്കായി സംവരണം ചെയ്ത തസ്തികകളിൽ അർഹതയില്ലെന്ന് സുപ്രീം കോടതി. ഒരാൾ താമസിക്കുന്ന സംസ്ഥാനത്തെ സംവരണ സർട്ടിഫിക്കറ്റ് നൽകി മറ്റൊരു സംസ്ഥാനത്ത് സംവരണം നേടാൻ കഴിയില്ലെന്ന കേരള ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു.