Author:

സംസ്ഥാനത്ത് ഞായറാഴ്ച മുതൽ പരക്കെ മഴ

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കി. തെക്കൻ ആൻഡമാൻ കടലിലും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ന്യുനമർദ്ദം നാളെ തീവ്ര ന്യുനമർദമായി മാറാൻ സാധ്യതയുണ്ട്. കേരളം ചുഴലിക്കാറ്റിൻ്റെ സഞ്ചാരപഥത്തിൽ ഇല്ല. എന്നാൽ, സംസ്ഥാനത്ത് ഞായറാഴ്ച മുതൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്.

ഉമ തോമസിന് കെട്ടിവക്കാനുള്ള തുക ലീലാവതി ടീച്ചര്‍ നല്‍കും

തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായ ഉമാ തോമസിന് തിരഞ്ഞെടുപ്പിൽ കെട്ടിവക്കാനുള്ള തുക ഡോ. എം.ലീലാവതി നൽകും. ഇന്ന് രാവിലെയാണ് ഉമ തോമസ് എം ലീലാവതിയെ വീട്ടിലെത്തി സൻദർശിച്ചത്. അപ്പോഴാണ് ലീലാവതി ടീച്ചര്‍ തിരഞ്ഞെടുപ്പിന് പണം നൽകുമെന്ന് പ്രഖ്യാപിച്ചത്.

പ്രഥമ കേരള ഗെയിംസ്; അത്‌ലറ്റിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം

പ്രഥമ കേരള ഗെയിംസിന്റെ അത്‌ലറ്റിക് മത്സരങ്ങൾക്ക് ഇന്ന് ആരംഭം കുറിക്കും. തിരുവനന്തപുരം യൂണിവേഴ്‌സ്‌റ്റി സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. 14 ജില്ലകളിൽ നിന്നുമായി നൂറിലധികം താരങ്ങളാണ് അത്‌ലറ്റിക് വിഭാഗത്തിൽ മത്സരിക്കുന്നത്. ഗെയിംസിനോടനുബന്ധിച്ചുള്ള അക്വാട്ടിക് മത്സരങ്ങൾ ഇന്നും തുടരും.

വിപണി വിലയിൽ ഇന്ധനം; കേരളം ഇന്ന് സുപ്രിം കോടതിയിൽ അപ്പീൽ നൽകിയേക്കും

വിപണി വിലയിൽ കെഎസ്ആർടിസിക്ക് ഇന്ധനം നൽകാനുള്ള ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയിൽ കേരളം ഇന്ന് അപ്പീൽ നൽകിയേക്കും. പൊതുവിപണിയെക്കാൾ അധിക വില നൽകി കോർപ്പറേഷന് ഇന്ധനം വാങ്ങേണ്ട സ്ഥിതിയാണ്. ഡീസലിന് അധിക വില നൽകേണ്ടി വരുന്നതോടെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ…

പാചക വാതക വിലയില്‍ വർധന; ഗാർഹിക സിലിണ്ടറിന് 50 രൂപ കൂട്ടി

പാചക വാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. പുതിയ വില 1,006.50 രൂപയാണ്. 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറിന് 956.50 രൂപയാണ് ഇപ്പോഴത്തെ വില. വാണിജ്യ സിലിണ്ടറുകളുടെ വില കഴിഞ്ഞയാഴ്ച വർദ്ധിപ്പിച്ചിരുന്നു.

ആശങ്കകൾക്ക് ഒടുവിൽ ചെൽസിക്ക് പുതിയ ഉടമ; കരാറിൽ ഒപ്പിട്ടു

റോമൻ അബ്രമോവിച്ച് യുഗത്തിനുശേഷം, ആശങ്കകൾക്ക്‌ ഒടുവിൽ ചെൽസിക്ക് പുതിയ ഉടമകളായി. ടോഡ് ബോഹ്ലിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പാണ് ചെൽസിയെ വാങ്ങാൻ കരാർ ഒപ്പിട്ടത്.പ്രീമിയർ ലീഗും ബ്രിട്ടീഷ് സർക്കാരും അംഗീകരിച്ചുകഴിഞ്ഞാൽ, ക്ലബ് ഔദ്യോഗികമായി അമേരിക്കൻ ഉടമസ്ഥതയിൽ വരും.

അവസാന നിമിഷം രണ്ടു ഗോൾ വഴങ്ങി പരാജയം ഏറ്റുവാങ്ങി യുവന്റസ്

ഇറ്റാലിയൻ സീരി എയിൽ തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ജെനോവയ്ക്ക് അവിശ്വസനീയമായ വിജയം.ജയത്തോടെ 36 കളികളിൽ നിന്ന് 28 പോയിന്റുമായി അവർ 19-ാം സ്ഥാനത്താണ്. യുവന്റസ് നാലാം സ്ഥാനത്ത് തുടരുകയാണ്. പന്ത് കൂടുതൽ നേരം കൈവശം വച്ചത് യുവന്റസ് ആയിരുന്നു എങ്കിലും കൂടുതൽ…

ജാര്‍ഖണ്ഡില്‍ ഐഎഎസുകാരന്റെ അനുയായികളില്‍ നിന്ന് 19 കോടി രൂപ പിടിച്ചെടുത്തു

ഝാർഖണ്ഡിലെ ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥൻറെ അനുയായികളിൽ നിന്ന് ഇഡി 19 കോടി രൂപ പിടിച്ചെടുത്തു. ഐ.എ.എസ് ഉദ്യോഗസ്ഥ പൂജ സിംഗാളിൻറെ സഹായികളിൽ നിന്നാണ് 19 കോടി രൂപ പിടിച്ചെടുത്തത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അഴിമതിയും ദുരുപയോഗവും സംബന്ധിച്ചാണ്…

കേരളത്തിലെ ഹോട്ടലുകളില്‍ പരിശോധന കര്‍ശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്

കേരളത്തിലെ 110 ഹോട്ടലുകൾ അടച്ചുപൂട്ടാൻ ഉത്തരവ്. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയെ തുടർന്നാണ് നടപടി. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 61 കടകളും 49 വൃത്തിഹീനമായ കടകളും ഉൾപ്പെടെ കേരളത്തിൽ 110 ഹോട്ടലുകളാണ് അടച്ചുപൂട്ടിയത്.

പോസ്റ്റ്‌മോർട്ടത്തിനായി റിഫയുടെ മൃതദേഹം ശനിയാഴ്ച പുറത്തെടുക്കും

ദുബായിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച വ്ളോഗർ റിഫ മെഹ്നുവിൻറെ മൃതദേഹം ശനിയാഴ്ച പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും. മാർച്ച് ഒന്നിന് പുലർച്ചെയാണ് റിഫയെ ദുബായിലെ ജാഫീലിയയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം വീട്ടിലെത്തിച്ച് പുലർച്ചെ മൂന്ന് മണിയോടെ കബറടക്കുകയായിരുന്നു.