ബിവറേജസ് കോർപറേഷനിൽ ബയോമെട്രിക് പഞ്ചിങ്
ബിവറേജസ് കോർപ്പറേഷനിൽ ബയോമെട്രിക് പഞ്ചിംഗ് ഏർപ്പെടുത്തി ഉത്തരവിറക്കി. കോർപ്പറേഷൻറെ ആസ്ഥാന മന്ദിരത്തിലാണ് ഇത് ആദ്യം നടപ്പാക്കിയത്. 270 കടകളിലും 23 വെയർഹൗസുകളിലും മെഷീൻ സ്ഥാപിക്കുന്നതിനുള്ള ജോലികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.