Author:

40 കോടിയുടെ തട്ടിപ്പ്; എഎപി എംഎൽഎയുടെ സ്ഥാപനങ്ങളിൽ റെയ്ഡ്

40 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പഞ്ചാബ് എഎപി എംഎൽഎ ജസ്വന്ത് സിംഗ് ഗജ്ജൻ മജ്റയുടെ വസതിയിൽ സിബിഐ റെയ്ഡ് നടത്തി. സംഗ്രൂർ ജില്ലയിലെ മലേർകോട്ട്ലയിൽ ഉൾപ്പെടെ പഞ്ചാബിലെ മൂന്നിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതിയുടെ…

ഐ ലീഗിൽ രാജസ്ഥാനെ കീഴടക്കി ഗോകുലം എഫ് സി

ഗോകുലം കേരള എഫ് സി ഐ ലീഗ് കിരീടം നേടുന്നതിൻ്റെ വക്കിലാണ്. ഗോകുലത്തിന് ഒരു പോയിന്റ് കൂടി കിട്ടിയാൽ കാത്തിരിക്കുന്നത് ചരിത്രനേട്ടം. രാജസ്ഥാനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അവർ തോൽപ്പിച്ചത്. 27-ാം മിനിറ്റിൽ ജോർ ഡെയ്ൻ ഫ്ലെച്ചറുടെ ഗോളിൽ ഗോകുലം മുന്നിലെത്തി.

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ പ്ലേ ഓഫ് സാധ്യതകൾ അസ്തമിച്ചു

പഞ്ചാബിനെതിരെ രാജസ്ഥാൻ റോയൽസ് ജയിച്ചതോടെ മുംബൈ ഇന്ത്യൻസിന്റെ പ്ലേ ഓഫ് സാധ്യതകൾക്ക് തിരശ്ശീല വീണു. ഇതോടെ ഐപിഎൽ 2022 സീസണിൽ പ്ലേ ഓഫിൽ നിന്ന് പുറത്താകുന്ന ആദ്യ ടീമായി മുംബൈ മാറി. നിലവിൽ 10 മത്സരങ്ങളിൽ നിന്ന് രണ്ട് ജയവുമായി നാൽ പോയിന്റുമായി…

കൊൽക്കത്തയെ 75 റൺസിന് തകർത്ത് ലഖ്‌നൗ

പൂനെയിലെ എംസിഎ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 75 റൺസിന് ലഖ്നൗ സൂപ്പർ ജയന്റ്സ് തകർത്തു. 177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത 14.3 ഓവറിൽ 101 റൺസിന് പുറത്തായി. ലഖ്നൗവിനായി ആവേശ് ഖാനും ജേസൺ ഹോൾഡറും മൂന്ന്…

ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറിയേക്കും; ഒഡിഷയില്‍ ജാഗ്രത മുന്നറിയിപ്പ്

തെക്കൻ ആൻഡമാൻ കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറുമെന്നും അടുത്ത ആഴ്ച ആദ്യം ആന്ധ്രാപ്രദേശ്-ഒഡീഷ തീരം കടക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഞായറാഴ്ച വൈകുന്നേരത്തോടെ ചുഴലിക്കാറ്റായി മാറാനാണ് സാധ്യത.

സ്തനാർബുദത്തെ നേരിടാൻ സർക്കാർ ഇടപെടൽ വേണമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ

സ്തനാർബുദത്തെ നേരിടാൻ സർക്കാർ വലിയ രീതിയിൽ ഇടപെടണമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണ പറഞ്ഞു. സ്തനാർബുദം സമൂഹത്തിൽ ആശങ്കയുടെ ഒരു പ്രധാന കാരണമായി മാറുകയാണെന്നും ഈ പ്രശ്നം പരിഹരിക്കുന്നതിന് സർക്കാർ ഒരു രൂപരേഖ വികസിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യദ്രോഹ നിയമത്തെ ന്യായീകരിച്ച് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

രാജ്യദ്രോഹ നിയമത്തെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ന്യായീകരിച്ചു. നിയമത്തെ ചോദ്യം ചെയ്തുള്ള ഹർജികൾ തള്ളണമെന്നും ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ നിയമം ഒഴിവാക്കരുതെന്നും രാജ്യദ്രോഹക്കുറ്റം നിലനിൽക്കുമെന്ന 1962 ലെ കേദാർനാഥ് വിധി പുനഃപരിശോധിക്കേണ്ട ആവശ്യമില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

‘ലൈഫ്‌ മിഷനിൽ ഇതുവരെ നിർമ്മിച്ചത് 2,79,465 വീടുകൾ’

ലൈഫ് പദ്ധതി പ്രകാരം ഇതുവരെ 2,79,465 വീടുകൾ നിർമ്മിച്ചതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ. ജനറൽ വിഭാഗത്തിൽ 1,81,118 വീടുകളും പട്ടികജാതി വിഭാഗത്തിൽ 66,665 വീടുകളും പട്ടികവർഗ വിഭാഗത്തിൽ 25,015 വീടുകളും നിർമിച്ചുനൽകിയിട്ടുണ്ട്.

‘രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിച്ചാല്‍ തോൽവി ഉറപ്പ്’

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് മത്സരിച്ചാൽ പരാജയപ്പെടുമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. രാഹുൽ ഗാന്ധി വീണ്ടും വയനാട്ടിൽ മത്സരിക്കാൻ തീരുമാനിച്ചാൽ വലിയ പരാജയമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

“അമിത് ഷായ്ക്ക് വിരുന്നൊരുക്കിയതില്‍ രാഷ്ട്രീയമില്ല, മമതയുമായും നല്ല ബന്ധം”

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അത്താഴവിരുന്ന് ഒരുക്കുന്നതിൽ രാഷ്ട്രീയം കാണേണ്ട ആവശ്യമില്ലെന്ന് ബിസിസിഐ പ്രസിഡൻറ് സൗരവ് ഗാംഗുലി. രാഷ്ട്രീയമായി ചർച്ച ചെയ്യാൻ ഒന്നുമില്ല. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി തനിക്ക് വളരെ അടുത്ത ബന്ധമാണുള്ളതെന്നും ഗാംഗുലി പറഞ്ഞു.